എതിർ ടീമീലെ ബൗളർമാരെ നിഷ്പ്രഭരാക്കി കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മവസ്സിൽ കയറിപ്പറ്റിയ സൂപ്പർ ബാറ്റ്സ് മാൻ ആണ് ശിഖർ ധവാൻ. മലയാള സിനിമയുടെ താരരാജാവ് ലാലേട്ടന്റെ സ്റ്റൈലിൽ മീശ പിരിച്ച് എതിർ ടീം ബൗളർമാരെ തറപറ്റിക്കുന്ന ശിഖർ ധവാന്റെ ബാറ്റിന്റെ ചൂടറിയാത്ത എതിർ ടീം ബൗളർമാർ കുറവാണെന്ന് തന്നെ പറയാം.
നിരവധി മൽസരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ധവാന്റെ കരുത്തിൽ ഇന്ത്യ ധാരാളം വിജയങ്ങളും നേടിയെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ വിജയത്തിനും കാരണം തന്റെ ഭാര്യ ആണെന് പലതവണ ശിഖർ ധവാൻ പലതവണ തുറന്ന് പറഞ്ഞിരുന്നു. കളിക്കളത്തിൽ ശിഖർ പോരാടുമ്പോൾ ഗ്യാലറിൽ അദ്ദേഹത്തിന് കരുത്തായി ആയിഷ മുഖർജിയും ഒപ്പം ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകരെ ദുഖത്തലാഴ്ത്തുന്ന ഒരു വാർത്തായാണ് പുറത്തുവരുന്നത്.
ശിഖർ ധവാനും ഭാര്യ ആയേഷ മുഖർജിയും വിവാഹ മോചിതരായി എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ച് പുറത്ത് വന്നിരിക്കുന്നത്. എട്ടുവർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വഴി പിരിഞ്ഞത്. ശിഖർ ധവാന് മുമ്പ് ആയേഷ ഓസ്‌ട്രേലിയൻ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തിൽ ആയേഷക്ക് രണ്ട് കുട്ടികളുണ്ട്.
ഈ ബന്ധം വേർപെടുത്തിയശേഷം 2012ലാണ് ധവാനെ വിവാഹം കഴിച്ചത്. ധവാൻ ആയേഷ ദമ്പതികൾക്ക് സൊരാവർ എന്നൊരു മകനുമുണ്ട്. ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലമുള്ള ആയേഷ പശ്ചിമ ബംഗാളിലാണ് ജനിച്ചത്. എട്ടാം വയസിൽ ഓസ്‌ട്രേലിയയിലേക്ക് ആയേഷയുടെ കുടുംബം കുടിയേറക ആയിരുന്നു.
ഫേസ്ബുക്കിലൂടെയാണ് ആയേഷയും ധവാനും അടുത്തത്. കിക്ക് ബോക്‌സർ കൂടിയാണ് ആയേഷ.
ഫേസ്ബുക്കിൽ ആയേഷയുടെ ചിത്രങ്ങൾ കണ്ട് കൗതുകം തോന്നി തുറന്നുനോക്കിയ ധവാൻ ഇന്ത്യൻ ടീമിലെ സഹതാരമായ ഹർഭജൻ സിംഗിനെ മ്യൂച്ചൽ ഫ്രണ്ട് ലിസ്റ്റിൽ കണ്ടു.
പിന്നീട് ഫേസ്ബുക്കിലൂടെ തുടങ്ങിയ സൗഹൃദം 2012ൽ വിവാഹത്തിലെത്തുകയായിരുന്നു. പഞ്ചാബി മതാചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. 2014ലാണ് ഇരുവർക്കും സൊരാവർ എന്ന ആൺകുഞ്ഞ് പിറന്നത്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ശിഖറിനേക്കാൾ പത്ത് വയസ് മൂത്തതായിരുന്നു ആയിഷ. 1985 ഡിസംബർ അഞ്ചിന് ജനിച്ച ശിഖർ ധവാന് 36 വയസാണുള്ളത്. എന്നാൽ ധവാന്റെ ഭാര്യയായ ആയിഷ മുഖർജി ജനിച്ചത് 1975ലാണ് അവർക്ക് നിലവിൽ 46 വയസും.
ഫേസ്ബുക്കിൽ കൂടിയാണ് ധവാനും ആയിഷയും പരിചയപ്പെട്ടത്. ആയിഷയുടെ ഒരു ചിത്രം ധവാൻ കാണാൻ ഇടയാക്കുകയും ശേഷം അദ്ദേഹം അവർക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയുംആയിരുന്നു. ആയിഷ ആ റിക്വസ്റ്റ് അക്സ്പെറ്റ് ചെയ്തതോടെ ഇരുവരുടേയും പ്രണയത്തിന്റെ തുടക്കമായി മാറ് അത്.
പിന്നീട് നിരന്തരമുള്ള ചാറ്റിങ്ങിലൂടെ രണ്ടുപേരും സൗഹൃദത്തിലാകുകയും പിന്നീട് അത് പ്രണയമായി മാറുകയുമായിരുന്നു. തുടർന്ന് ധവാൻ ഇക്കാര്യം ഹർഭജൻ സിങ്ങുമായി സംസാരിച്ചു. ഹർഭജൻ ആയിഷയുടെ ആദ്യ വിവാഹത്തെക്കുറിച്ച് പറഞ്ഞെങ്കിലും അതൊന്നും ധവാനൊരു തടസമല്ലായിരുന്നു.
Also Read
ആഡംബരവും ആൾക്കൂട്ടവുമില്ലാതെ സിമ്പിൾ രീതിയിൽ മിയയുടെ കുഞ്ഞിന്റെ മാമോദിസ: ഏറ്റെടുത്ത് ആരാധകർ
എന്നാൽ അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു. ധവാന്റെ പിതാവ് മഹേന്ദ്ര പാൽ ധവാനായിരുന്നു കൂടുതൽ എതിർപ്പ്. ഒടുവിൽ ധവാന്റെ ശ്കതമായ തീരുമാനത്തിന് മുന്നിൽ കുടുംബം സമ്മതിക്കുകയായിരുന്നു. ശേഷം 2009ൽ വിവാഹ നിശ്ചയം.
പിന്നീട് വിവാഹം നടന്നത് 2012 ഒക്ടോബർ 30ന്. പരമ്പരാഗത സിഖ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇവരുടെ വിവാഹം ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചന വാർത്തയറഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ.