ഞാൻ ഒന്നും ആഗ്രഹിച്ചില്ല! അതെന്നിലേക്ക് യാദൃശ്ചികമായി എത്തിയതാണ്, എന്റെ മാത്രം മിടുക്കാണ് എന്ന് കരുതുന്നില്ല, ടീം വർക്കാണ് : സ്‌റ്റേറ്റ് ടെലിവിഷൻ അവാർഡ് പ്രത്യേക പരാമർശം ലഭിച്ചതിനെ കുറിച്ച് സലിമിന്റെ വാക്കുകൾ

1555

മറിമായം എന്ന കോമഡി പരമ്പര ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുകയാണ്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവയ്ക്കുന്നവർ ആണ്. ഇത്തവണത്തെ സ്റ്റേറ്റ് അവാർഡും പരമ്പരയെ തേടിയെത്തുകയുണ്ടായി. പ്യാരിജാതനെ അവതരിപ്പിയ്ക്കുന്ന സലിം ഹസ്സന് അഭിനയത്തിനുള്ള പ്രത്യേക പരാമർശവും ലഭിക്കുകയുണ്ടായി.

വെറുതെ അല്ല ഭാര്യ എന്ന റിയാലിയറ്റി ഷോയിലൂടെയാണ് സലിം മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാകുന്നത്. രാഷ്ട്രീയ പ്രവർത്തകാനായും നാട്ടിൽ അറിയപ്പെടുന്ന താരം പിന്നീട് അഭിനയത്തിൽ സജീവമാകുകയായിരുന്നു.

Advertisements

ALSO READ

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ! ഹോട്ടായി അനു ഇമ്മാനുവേൽ ; വൈറലായി ചിത്രങ്ങൾ

പ്രത്യേക പരാമർശം എന്നെ അത്ഭുതപ്പെടുത്തി. ഞാൻ ഒന്നും ആഗ്രഹിച്ചില്ല, അത് എന്നിലേക്ക് യാദൃശ്ചികമായി എത്തിയതാണ്. അതെന്റെ മാത്രം മിടുക്കാണ് എന്ന് കരുതുന്നില്ല. അത് ടീം വർക്കാണ്. എന്നെ പോലെ ചെറിയ വേഷം ചെയ്യുന്ന ആളുകളെ പരിഗണിക്കും എന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എല്ലാ പ്രദേശത്തുനിന്നും വന്നു ചേർന്ന ജാടയില്ലാത്ത കുറെ സീനിയർ ആർട്ടിസ്റ്റുകളും പരസ്പരം മനസിലാക്കുന്ന ഒരു ടീമും അവരുടെ ഒക്കെ കൂട്ടായ്മയുടെ വിജയമാണ് മാറിമായത്തിന്റയും എന്റെയും വിജയം.

പഞ്ചായത്തിന്റെ തലത്തിൽ ഒരു സ്വീകരണം കിട്ടി. പിന്നെ വീട്ടുകാർക്കും സന്തോഷമായി. എന്റെ ഏറ്റവും വലിയ വിമർശക എന്റെ ഭാര്യ തന്നെയാണ്. ചെറിയ ചെറിയ വേഷങ്ങൾ കിട്ടി ചെയ്യാൻ പോകുമ്പോൾ ഇതെന്തൊക്കെയാണ് കാണിക്കുന്നത്, മനുഷ്യൻ കാണണ്ടേ. എന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അംഗീകാരം കിട്ടിയപ്പോൾ ഇപ്പൊ ഞാൻ ഒന്നും പറയുന്നില്ല എന്ന് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞുവെന്നും സലിം ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

ഞാൻ അഭിനയത്തിലേക്ക് വരുന്നത്, സ്‌ക്രിപ്റ്റ് റൈറ്റർ തോമസ് തോപ്പിൽ ചേട്ടനും നിയാസ് ബക്കറും വഴിയാണ്. മഴവിൽ മനോരമ തന്ന ജീവിതമാണ് എന്റേത്. പൊതുപ്രവർത്തനത്തിൽ നിന്നും അഭിനയത്തിലേക്ക് കടക്കാൻ നിമിത്തമായത് മറിമായം ആണ്. അതുവഴി കുടുംബത്തിന് ഒരുപാട് സഹായം ആയെന്നും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞെന്നും സലിം പറയുന്നുണ്ട്.

ALSO READ

ദാവൂദ് ഇബ്രാഹിമിന്റെ കാമുകി മാന്ദാകിനി സിനിമയിലേയ്ക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിൽ

സംസ്ഥാന ടെലിവിഷൻ അവാർഡിൽ മറിമായം മികച്ച ‘ഹാസ്യ’ പരിപാടിയായി തെരഞ്ഞെടുത്തിരുന്നു. അതിൽ പ്യാരിജാതനെ അവതരിപ്പിയ്ക്കുന്ന സലിം ഹസ്സന് അഭിനയത്തിനുള്ള പ്രത്യേക പരാമർശവും ലഭിച്ചിരുന്നു.

അശ്വതി ശ്രീകാന്താണ് മികച്ച നടി. മികച്ച നടൻ ശിവജി ഗുരുവായൂർ. ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലെ അഭിനയത്തിനാണ് അശ്വതിക്ക് പുരസ്‌കാരം. ഫ്‌ളവേഴ്‌സിലെ ‘കഥയറിയാതെ’ എന്ന പരമ്പരയാണ് ശിവജിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യൻ (അക്ഷരത്തെറ്റ്) തെരഞ്ഞെടുക്കപ്പെട്ടു. ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ് മികച്ച രണ്ടാമത്തെ നടൻ.

 

Advertisement