‘സ്വപ്നസഞ്ചാരി’യുടെ മകളായി എത്തി മലയാളി മനസ്സ് കീഴടക്കിയ നടിയാണ് അനു ഇമ്മാനുവേൽ. ബാലതാരമായി സിനിമയിലെത്തിയ അനു ഇമ്മാനുവേൽ സംവൃതയുടെയും ജയറാമിൻറേയും സ്‌കൂൾ വിദ്യാർത്ഥിനിയായ കുട്ടിയായാണ് ആദ്യ വേഷം അവതരിപ്പിച്ചിരുന്നത്.
ALSO READ
ദാവൂദ് ഇബ്രാഹിമിന്റെ കാമുകി മാന്ദാകിനി സിനിമയിലേയ്ക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിൽ
പിന്നീട് അനു കുറച്ച് കാലത്തേക്ക് സിനിമ വിട്ടു. പിന്നീട് തിരിച്ചെത്തിയെങ്കിലും സജീവമായത് അന്യ ഭാഷകളിലായിരുന്നു. ഇൻസ്റ്റയിൽ സജീവമാണ് അനു. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.
സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെ ജയറാമിന്റെയും സംയുക്തയുടെയും മകളായിട്ടായിരുന്നു അനു ഇമ്മാനുവേലിന്റെ തുടക്കം. ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായിട്ടാണ് പിന്നീട് അനു അഭിനയിച്ചത്. ബാലതാരമയി അരങ്ങേറ്റം കുറിച്ച താരം നിവിൻ പോളിക്കൊപ്പം തിരിച്ചുവരവിൽ നായികയായി തിളങ്ങുകയായിരുന്നു
ALSO READ
ശേഷം മജ്നുവിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. തുപ്പരിവാലനിലൂടെ തമിഴിലും ശ്രദ്ധ നേടി. താരം ബിഗ് ബജറ്റ് തമിഴ്, തെലുങ്ക് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളിൽ തെലുങ്കിലും തമിഴിലും നിരവധി സിനിമകളുടെ ഭാഗമായി.