നിരവധി ഉദ്യോഗഭരിതമായ കഥാസന്ദർഭങ്ങളിലൂടെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായി മാറിയ മെഗാ സീരിയൽ ആയിരുന്നു സീതാ കല്യാണം. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ഈ പരമ്പരയിൽ സീതയുടെയും കല്യാണിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഉള്ളത്.
ഇപ്പോഴിതാ ഈ പരമ്പ അവസാന എപ്പിസോഡുകളിലേക്ക് അടുക്കുകയാണ്. ആരാധകരുടെ ഈ പ്രിയപ്പെട്ട സീരിയൽ അവസാനിക്കുമ്പോൾ വികാരഭരിതയായി എത്തിയിരിക്കുകയാണ് ഇതിൽ നായികയായി നടി ധന്യ മേരി വർഗീസ്.
സീതാകല്യാണം പരമ്പരയിലെ തന്റെ ആദ്യ ഷോട്ട് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഓർമകൾക്ക് വിലമതിക്കാൻ കഴിയില്ല എന്ന് നടി ഫോട്ടോയ്ക്കൊപ്പം കുറിച്ചു. ഇതാണ് സീതയുടെ ആദ്യത്തെ ഷോട്ട്. ആയിരം വാക്കുകൾക്ക് സമമാണ് ഒരു ചിത്രം. എന്നാൽ ഈ ചിത്രത്തിന് വിലമതിക്കാൻ കഴിയില്ല.
ഈ ചിത്രം അമൂല്യമാണ്. സീതകല്യാണത്തിന്റെ സുവർണ ഓർമകളാണ്. സ്നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി എന്നാണ് ധന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 2018 സെപ്റ്റംബർ 10നാണ് സീതാകല്യാണം സംപ്രേഷണം ആരംഭിക്കുന്നത്. പരസ്പരം എന്ന സൂപ്പർ പരമ്പരയ്ക്ക് പകരം എത്തിയ സീതാ കല്യാണം വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
സിനിമയിലും തിളങ്ങിയ ധന്യ മേരി വർഗ്ഗീസ്, രൂപശ്രീ, അനൂപ് കൃഷ്ണൻ, സോന നായർ തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു സെപ്റ്റബർ 10 ന് ആരംഭിച്ച സീരിയൽ, 2021 സെപ്റ്റബർ 10 ന് അവസാനിയ്ക്കും എന്നാണ് വിവരം.
സീരയലിൽ എത്തുംമുമ്പ് സിനിമയിൽ സജീവമായിരുന്നു ധന്യ. തലപ്പാവ്, വൈരം, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തു എങ്കിലും സിനിമയിൽ പ്രതീക്ഷിയ്ക്കുന്ന ഉയരത്തിൽ എത്താൻ ധന്യയ്ക്ക് സാധിച്ചിരുന്നില്ല. സീത കല്യാണം എന്ന സീരിയൽ ആണ് ധന്യ മേരി വർഗ്ഗീസിന് ആരാധകരെ നേടിക്കൊടുത്തത്.