മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം ഇന്ത്യൻ സിനിമയുടെ ഒരേയൊരു മെഗാസ്റ്റാർ മമ്മൂട്ടി എഴുപതാം പിറന്നാളിന്റെ നിറവിലാണ്. മോഹൻലാലും കമൽഹാസനും സുരേഷ്ഗോപിയും സുഹാസിനിയും മഞ്ജു വാര്യരും അടക്കം മലയാളത്തിലെ എല്ലാ താരങ്ങളും മമ്മൂക്കയ്ക്ക് അശംസകൾ നേർന്നു കഴിഞ്ഞു.
ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും ഈ പിറന്നാൾ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. അതേ സമയം അൽപ്പം പിടിവാശിയും അതിലേറെ കുസൃതിയും ഉള്ള വ്യക്തി കൂടിയാണ് മമ്മൂട്ടി. എന്നാൽ മലയാള സിനിമയുടെ തലപ്പത്ത് വല്ല്യേട്ടനായി നിൽക്കുന്ന മമ്മൂട്ടിയുടെ പിടിവാശിയും കുസൃതിയും സഹ പ്രവർത്തകർ അടക്കം ആസ്വദിക്കുന്നുണ്ട് എന്നതാണ് സത്യം.
Also Read
എലിസബത്ത് എന്നെ ഇഷ്ടപ്പെട്ടത് ആ ഒറ്റ കാരണം കൊണ്ടാണ്, തുറന്ന് പറഞ്ഞ് ബാല
ഇതേ കുറിച്ച് ചില സംവിധായകർ തന്നെ പിൽക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് തന്റെ സംവിധാന കരിയറിന് തുടക്കം കുറിച്ചത് മമ്മൂട്ടിയിലൂടെയാണ്. ഒരു മറവത്തൂർ കനവ് എന്ന ചിത്രമാണ് ലാൽ ജോസിന്റെ ആദ്യ ചിത്രം.
നിന്റെ സിനിമയിൽ ഞാൻ നായകനാകാം എന്ന് മമ്മൂട്ടി പറഞ്ഞപ്പോൾ അന്നത്തെ സഹസംവിധായകനായ ലാൽ ജോസ് എന്ന ചെറുപ്പക്കാരൻ താൻ സ്വപ്നലോകത്താണോ എന്ന് ഒരുനിമിഷം ചിന്തിച്ചുനിന്നു.
മമ്മൂട്ടിയെ പോലൊരു മഹാനടനെ തുടക്കക്കാരനായ താൻ എങ്ങനെ ഹാൻഡിൽ ചെയ്യും എന്ന് ആലോചിച്ച് ലാൽ ജോസ് അന്ന് ടെൻഷൻ അടിച്ചിരുന്നു.
പിന്നീട് മറവത്തൂർ കനവിന്റെ കഥ ലാൽ ജോസ് മമ്മൂട്ടിയോട് പറഞ്ഞു. സിനിമ ചെയ്യാൻ മമ്മൂട്ടി സമ്മതം മൂളി. മറവത്തൂർ കനവിലെ ചാണ്ടി എന്ന കഥാപാത്രത്തിന്റെ സ്വഭാവവും ശരീരവും എങ്ങനെയാണെന്ന് ലാൽ ജോസ് വിവരിച്ചു. കഥാപാത്രത്തിനായി മുടി പറ്റവെട്ടണമെന്ന് ലാൽ ജോസ് പറഞ്ഞു.
Also Read
പതിനേഴാം വയസ്സിൽ നടി നമിത എങ്ങനെ ആയിരുന്നെന്ന് അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും, അതിശയപ്പെട്ട് ആരാധകർ
മുടി പറ്റവെട്ടാൻ പറ്റില്ലെന്ന് മമ്മൂട്ടി തറപ്പിച്ചു പറഞ്ഞു. ലാൽ ജോസും വിട്ടുകൊടുത്തില്ല. ഈ തർക്കം ഇങ്ങനെ നീണ്ടുനിന്നു. മുടി പറ്റവെട്ടാൻ പറ്റില്ലെന്ന് ആവർത്തിച്ച് മമ്മൂട്ടി ലാൽജോസിന്റെ അടുത്തുനിന്ന് പോയി. പിറ്റേന്ന് സിനിമയുടെ പൂജയാണ്.
മമ്മൂട്ടി പൂജയ്ക്കായി എത്തിയത് തല മൊട്ടയടിച്ചാണ്. സിനിമയ്ക്ക് ആവശ്യമായ രീതിയിൽ എന്ത് വേണമെന്ന് ലാൽ ജോസിനോട് ചോദിക്കുന്നു. ഈ കുസൃതിയും പിടിവാശിയും മമ്മൂട്ടിക്ക് എന്നുമുണ്ടെന്ന് ലാൽ ജോസ് ചിരിയോടെ വെളിപ്പെടുത്തുന്നു.