മെഗാസ്റ്റാറിന്റെ പിറന്നാൾ ആഘോഷമാക്കി സഹതാരങ്ങളും ആരാധകരും, അഭിനയ ചക്രവർത്തിക്ക് ലോകമെമ്പാടുനിന്നും ആശംസാ പ്രവാഹം

38

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഇന്ത്യൻ സിനിമയുടെ ഒരേയൊപു മെഗാസ്റ്റാർ മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ. കാമുകനായും, കഥാനായകനായും ഭർത്താവായും, അച്ഛനായും, ചരിത്രകഥാപാത്രങ്ങളായും അരനൂറ്റാണ്ടായി പ്രേക്ഷകർക്കു മുന്നിൽ മമ്മൂട്ടിയെന്ന നടനുണ്ട്. എഴുപതിൽ എത്തുമ്പോഴും യുവത്വത്തിന്റെ ചുറുചുറുക്കാണ് മമ്മൂട്ടിക്ക് ഉള്ളത്.

അതേ സമയം പ്രായത്തെ വെറും അക്കങ്ങളാക്കി മാറ്റിയ നടനെ പിറന്നാളാശംസകൾ കൊണ്ട് മൂടുകയാണ് സിനിമാലോകവും ആരാധകരും ഇപ്പൾ . അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Advertisements

1998 ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

Also Read
ജീവിതത്തിലെ നല്ലകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്, ഞാനെന്തിന് മാറികൊടുക്കണം: താര സിംഹാസനത്തിൽ നിന്നും മാറികൊടുത്തൂടെയെന്ന് ചോദിച്ച ആൾക്ക് മമ്മൂട്ടി നൽകിയ മറുപടി

1971 ൽ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബർമതി, ദേവലോകം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാൻ ഒൻപത് വർഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യ പ്രതിഭയ്ക്ക്.

1980 ലെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. ആ വർഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയർന്നു. 1987 ൽ പുറത്തിറങ്ങിയ ന്യൂ ഡൽഹി എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സൂപ്പർ താര പദവിയിലേക്കെത്തുന്നച്.

ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജി കൃഷ്ണമൂർത്തിയെന്ന പത്രാധിപരായി മമ്മൂട്ടിയെത്തിയത് വിസ്മയത്തോടെയും ആവേശത്തോടെയുമല്ലാതെ മലയാളികൾക്ക് ഓർക്കാൻ സാധിക്കില്ല. അക്കാലത്തെ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ന്യൂ ഡൽഹി. 2.5 കോടി രൂപയാണ് ഈ സിനിമ അന്ന് കളക്ട് ചെയ്തത്.

മമ്മൂട്ടിയെ പോലെ നവാഗതരായ നിരവധി തിരക്കഥാകൃത്തുക്കളേയും സംവിധായകരേയും മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ മറ്റൊരു സൂപ്പർതാരവും ഇല്ല. പ്ലേ ഹൗസ് എന്ന നിർമ്മാണ വിതരണ കമ്പനി തുടങ്ങിയപ്പോഴും വിതരണം ചെയ്യാൻ മമ്മൂട്ടി പ്രഥമ പരിഗണന നൽകിയത് മറ്റുള്ളവരുടെ സിനിമകൾക്കാണ്.

Also Read
മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറായക്കഥ

അഭിനയ വീഥിയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയെങ്കിലും വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കായുള്ള തന്റെ അഭിനിവേശം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. 70 വർഷം മുമ്പ് ചെമ്പിലാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെന്ന പിഐ മുഹമ്മദ് കുട്ടി ജനിക്കുന്നത്.

ഇസ്മയിൽ ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദവും പിന്നീട് ലോകോളേജിൽ നിന്ന് അഭിഭാഷക ബിരുദവും നേടിയ മമ്മൂട്ടി അഭിഭാഷകനായി ജോലി നോക്കിയിട്ടുമുണ്ട്.

Advertisement