ജീവിതത്തിലെ നല്ലകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്, ഞാനെന്തിന് മാറികൊടുക്കണം: താര സിംഹാസനത്തിൽ നിന്നും മാറികൊടുത്തൂടെയെന്ന് ചോദിച്ച ആൾക്ക് മമ്മൂട്ടി നൽകിയ മറുപടി

73

ലോകമെമ്പാടുമുള്ള ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എല്ലാം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിനോട് അനുബന്ധിച്ചുളള ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. സിനിമയിൽ അമ്പത് വർഷങ്ങൾ തികച്ചതിന് പിന്നാലെയാണ് മമ്മൂക്കയുടെ എഴുപതാം പിറന്നാളും വരുന്നത്. സെപ്തംബർ ഏഴാം തീയതിയാണ് താരചക്രവർത്തിയുടെ പിറന്നാൾ.

ജന്മദിന സമയത്ത് മെഗാസ്റ്റാറിന് ഒപ്പമുളള അനുഭവങ്ങൾ പങ്കുവെച്ച് സിനിമാ പ്രവർത്തകരെല്ലാം എത്തുന്നുണ്ട്. മലയാള സിനിമയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മമ്മൂക്ക എല്ലാവരുടെയും പ്രിയങ്കരനായി മാറി.

Advertisements

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടന്മാരിൽ മുൻനിരയിലുളള താരം കൂടിയാണ് മമ്മൂട്ടി. മലയാളികളെയും മറ്റ് ഭാഷക്കാരെയും തന്റെ സിനിമകളിലൂടെ മമ്മൂട്ടി വിസ്മയിപ്പിച്ചിട്ടുണ്ട്. മൂന്ന് തവണയാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം മമ്മൂട്ടി നേടിയത്.

കൂടാതെ നിരവധി തവണ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൂപ്പർതാരം നേടി. അതേസമയം മമ്മൂട്ടിയുടെ ഈ എഴുപതാം പിറന്നാൾ സമയത്ത് പണ്ട് ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയിൽ വീണ്ടും വൈറലാവുകയാണ്.

Also Read
മാലിന്യക്കൂമ്പാരത്തിൽ നിന്നും രക്ഷിച്ച് പൊന്നു പോലെ നോക്കി മകളായി വളർത്തി, മൂന്ന് ആൺമക്കളും ജീവന് തുല്യം സ്‌നേഹിച്ചു, മിഥുൻ ചക്രവർത്തിയുടെ മകൾ ദിഷാനിയുടെ അറായക്കഥ

മലയാള സിനിമയുടെ താരസിംഹാസനത്തിൽ നിന്നും, അഭിനയ രംഗത്ത് നിന്നും മാറി നിൽക്കാറായില്ലെ എന്ന് ഒരാൾ മമ്മൂട്ടിയോട് ചോദിച്ചതും അതിന് നടൻ നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. മുൻപ് ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചു ഈ കസേരയിൽ നിന്ന് നിങ്ങൾക്ക് മാറികൊടുത്തുകൂടെ എന്ന്. ഞാനെന്തിന് മാറികൊടുക്കണം.

ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങൾക്ക് കസേര വേണമെങ്കിൽ വേറെ പണിഞ്ഞിട്ട് ഇരിക്കണം എന്ന് മമ്മൂട്ടി പറയുന്നു. ജീവിതത്തിൽ നല്ല കാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയിൽ ഞാനിരിക്കട്ടെ ചാവുന്നത് വരെ. ഈ കസേര പണിഞ്ഞതിന് 22 വർഷത്തെ ചോരയും നീരുമുണ്ട്.

ലോകത്ത് നടക്കുന്ന കാര്യങ്ങൾ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥ വരെ എനിക്കുണ്ടായിട്ടുണ്ട്. ഇൻവോൾവ്മെന്റ് അതായിരുന്നു. എന്റെ കാലം കഴിഞ്ഞുവരുന്ന തലമുറകൾക്ക് എന്റെ സിനിമയോ അഭിനയമോ ആരോചകം ആകരുതെന്ന് ആഗ്രഹമുണ്ടെന്നും മെഗാസ്റ്റാർ ആ അഭിമുഖത്തിൽ വ്യക്തമാക്കുന്നു

അതേസമയം മറ്റുതാരങ്ങൾ വർഷത്തിൽ കുറച്ചുസിനിമകൾ മാത്രം ചെയ്യുന്ന സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്യുകയായിരുന്നു താരം. സിനിമകളോടുളള അഭിനിവേശം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും മലയാളത്തിൽ തുടരുന്നത്. ഇതേകുറിച്ച മമ്മൂക്ക തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.

Also Read
അയാള് ബിജെപിയാണോ മറ്റെന്തെങ്കിലുമാണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല, സുരേഷ് ഗോപി അമ്മയിൽ നിന്നും വിട്ടുനിൽക്കാനുളള കാരണം പറഞ്ഞ് ഇന്നസെന്റ്

അഭിനയത്തോടുളള ആവേശമാണ് തന്നെ നടനാക്കിയത് എന്ന്. സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെയാണ് അദ്ദേഹം മലയാളത്തിലേക്ക് എത്തിയത്. നടനാകണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത്. കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് നടൻ തുടങ്ങിയത്. പിന്നീട് ഓരോ സിനിമകൾ കഴിയുന്തോറും ഒരു നടനെന്ന നിലയിൽ മമ്മൂട്ടി മെച്ചപ്പെട്ടുവന്നു.

സഹനടനായും വില്ലനായും ഒകെ അഭിനയിച്ച ശേഷമാണ് നായകനിരയിലേക്ക് മമ്മൂക്ക ഉയർന്നത്. മുൻനിര സംവിധായകർ എല്ലാം അദ്ദേഹത്തെ നായകനാക്കി സിനിമകൾ ചെയ്തു. അതേ സമയം തുടക്കകാലത്ത് തുടർച്ചയായ പരാജയ ചിത്രങ്ങൾ വന്നപ്പോൾ നടനെ പലരും എഴുതിതളളിയിരുന്നു. ഇനി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് പറഞ്ഞ് വിമർശിച്ചവരും ഏറെയാണ്.

എന്നാൽ ന്യൂഡൽഹി എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് മമ്മൂട്ടി എത്തിയത്. ജോഷി സംവിധാനം ചെയ്ത സിനിമയുടെ ഗംഭീര വിജയം മമ്മൂട്ടിയെ സൂപ്പർ താരമാക്കി മാറ്റി. ന്യൂഡൽഹിക്ക് പിന്നാലെ മലയാളത്തിലെ തിരക്കേറിയ താരങ്ങളിൽ ഒരാളായി മമ്മൂട്ടി വീണ്ടും മാറുകയായിരുന്നു.

Advertisement