മലയാളികളായ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ടിവി ഷോയാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർമാജിക് എന്ന പരിപാടി. മലയാളികൾക്ക് പ്രിയപ്പെട്ട മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളും മത്സരാർഥികളായി എത്തുന്ന ഒരു ഗെയിം ഷോയാണിത്. രസകമായ ഗെയിമിനോടൊപ്പം കോമഡി, പാട്ട്, ഡാൻസ്, എന്നിങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ ചേരുവകളും ചേർത്താണ് പരിപാടി ഒരുക്കിയിരിക്കുന്നത്.
ഷോയിൽ അതിഥിയായി എത്തുന്നത് പ്രമുഖ സീരിയൽ താരങ്ങളാണ്. ഇവരും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം കൂടാറുണ്ട്. പ്രായ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഒരു പ്രോഗ്രാമാണിത്. സ്റ്റാർ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനു മോൾ. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അനു മോൾ.
സീരിയലുകളിൽ സജീവമാണെങ്കിലും സ്റ്റാർ മാജിക്കിൽ കൂടിയാണ് താരം പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ പെരുമാറ്റമാണ് ആരാധകരെ വർധിപ്പിച്ചത്. വളരെ നിഷ്കളങ്കമായ പെരുമാറ്റമാണ്. ഇതാണ് നടിക്ക് ആരാധകരെ വർധിപ്പിച്ചത് പ്രേക്ഷകർക്ക് മാത്രമല്ല സഹപ്രവർത്തകർക്കും അനുമോൾ പ്രിയങ്കരിയാണ്.
ഇപ്പോഴിതാ അനുമോളുടെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സ്റ്റാർമാജിക് അവതാരകയായ ലക്ഷ്മി നക്ഷത്രയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസെ. ലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസയുമായി അനു എത്തിയിരുന്നു. പിറന്നാൾ ആശംസയ്ക്കൊപ്പം താരം പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ലക്ഷ്മിയമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് അനു മോൾ വെളിപ്പെടുത്തിന്നത്. തിരിച്ച് ലക്ഷ്മിയ്ക്കും അനുവിനോട് വളരെ അടുത്ത ബന്ധമാണ്. അനിയത്തിയെ പോലെയാണ് അനു. നിരവധി തവണ സ്റ്റാർ മാജിക് വേദിയിൽ ലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്.
ലക്ഷ്മി നക്ഷത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. എന്റെ എറ്റവും പ്രിയപ്പെട്ട ചിന്നു ചേച്ചിയുടെ പിറന്നാൾ ആണ് ഇന്ന്. ഞാൻ എറ്റവും അധികം സ്നേഹിക്കുന്ന ബഹുമാനിക്കുന്ന എന്റെ ലൈഫിൽ ഒരിക്കലും നഷ്ട്ടപ്പെടരുത് എന്ന് ഞാൻ ആഗ്രഹിക്കുന്ന എന്റെ സ്വന്തം ചിന്നു ചേച്ചിക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം ജന്മദിന ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു അനു കുറിച്ചത്.
Also Read
യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി നൈല ഉഷ; ഗോൾഡൻ വിസ ലഭിച്ച ആദ്യ മലയാളി നടിയായി താരം
താരങ്ങളുടെ ചിത്രങ്ങളും പിറന്നാൾ ആശംസയും സോഷ്യൽ മീഡിയയിലും ഇരുവരുടേയും ഫാൻസ് പേജുകളിലും വൈറലായിട്ടണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും പിറന്നാൾ ആശംസ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. സ്റ്റാർമാജിക് താരങ്ങളും ആശംസയുമായി എത്തിയിട്ടുണ്ട്.
ലക്ഷ്മി ഷോയുടെ മുതൽക്കൂട്ടാണ് എന്നാണ് ആരാധകർ കമന്റിലൂടെ പറയുന്നത്. ചിന്നു ഇല്ലെങ്കിൽ ഇവരാരും ഇല്ല എന്ന അവസ്ഥ വരെ ആയെന്നും കമന്റ് വരുന്നുണ്ട്. തങ്കുവിന്റെ ആരാധകരും എത്തിയിട്ടുണ്ട്. തങ്കു ഇല്ലെങ്കിൽ എന്ത് ഷോയെന്നാണ് ഇവർ ചോദിക്കുന്നത്, സ്റ്റാർ മാജിക് താരങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയാണുള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പാടത്ത പൈങ്കിളി എന്ന പരമ്പരയിലും അനു മോൾ അഭിനയിക്കുന്നുണ്ട്. ദേവയുടെ സഹോദരിയായിട്ടാണ് താരം എത്തുന്നത്.