പൃഥ്വിരാജും ആഷിക് അബുവും പിൻമാറിയെങ്കിലും, വാരിയംകുന്നൻ സിനിമ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ

96

വാരിയംകുന്നൻ സിനിമ പുറത്തിറക്കുമെന്ന് നിർമ്മാതാക്കൾ. ‘വാരിയംകുന്നൻ’ സിനിമ രണ്ട് ഭാഗങ്ങളിലായി പുറത്തിറക്കുമെന്ന് നിർമാതാക്കളായ കോമ്പസ് മൂവീസാണ് അറിയിച്ചത്. പൃഥ്വിരാജും ആഷിക് അബുവും സിനിമയിൽനിന്ന് പിന്മാറിയതിനാലാണ് നിർമാതാക്കളുടെ ഈ വിശദീകരണം.

വാരിയംകുന്നത്ത് അഹമ്മദ് ഹാജിയുടെ ചരിത്രത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ സിനിമയിൽ അവതരിപ്പിക്കും. സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അഭിനേതാക്കളെ അടക്കം വൈകാതെ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisements

2020 ജൂൺ മാസം 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നൻ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകളോടുള്ള കോമ്പസ് മൂവീസിന്റെ ഔദ്യോഗീക പ്രതികരണമായിരുന്നു അത്.

വാർത്താക്കുറിപ്പിന്റെ പൂർണ്ണ രൂപം

കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമാ പദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വർഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കുക എന്നത് ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് ഞങ്ങൾ തുടക്കം കുറിച്ചത്.

ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജി യുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോൾ രാഷ്ട്രീയ ഉത്തരവാദിത്തം പോലെ തന്നെ പ്രസക്തമാണ് കലാപരമായ ചുഴലാബോധവും. ആ ഉറച്ച ബോധ്യ ത്തിൽ തന്നെയാണ് ഈ പദ്ധതി അർഹിക്കുന്ന കലാമേന്മയോടെയും സാങ്കേതി കത്തികവോടെയും തന്നെ സാക്ഷാത്ക്കരിക്കപ്പെടണം എന്ന നിഷ്‌കർഷ ഞങ്ങൾ വച്ചുപുലർത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യൻമാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധ ഘട്ടങ്ങളിൽ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടിൽ നിന്നാണ് 2020 ജൂൺ മാസം 22ന് ഈ സിനി മയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ പ്രഖ്യാപനം സംഭവിക്കുന്നത്.

തുടർന്ന് ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാൽ, പ്രഖ്യാപിക്കപ്പെട്ട പ്രൊജക്റ്റിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നിൽക്കേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട വാർത്തകളും ഊഹാപോഹങ്ങളും മാധ്യമ ങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കാനാണ് ഈ കുറിപ്പ്,

കോമ്പസ് മൂവീസ് വാരിയംകുന്നൻ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവർത്ത നത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാർ വിപ്ലവത്തി ന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതർഹിക്കുന്ന സൗന്ദര്യത്തോ ടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ ദിശയിൽ വിപുലമായ പിന്നണി പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവർത്തകരെപ്പറ്റിയും നടീനടന്മാരെ ക്കുറിച്ചുമുള്ള പരിഷ്‌കരിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. കോമ്പസ് മൂവീസ് എം.ഡി സിക്കന്തർ അറിയിച്ചു.

 

Advertisement