വർഷങ്ങളായി മലയാള ചലച്ചിത്ര വ്യവസായത്തെ താങ്ങി നിർത്തുന്ന രണ്ട് ശക്തികാണ് താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും. പകരംവെക്കാനില്ലാത്ത സൂപ്പർ താരങ്ങളായിട്ട് പോലുംവർഷങ്ങളായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങൾ കൂടിയാണ് മമ്മൂട്ടിയും മോഹൻലാലും.
മലയാള സിനിമയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് ഇരുവരും. മലയാളത്തിന് പുറമേ ബോളിവുഡിലടക്കം മറ്റ് ഭാഷകളിൽ അഭിനയിച്ചും തിളങ്ങിയവരാണ് ഇരുവരും. അടുത്തിടെയാണ് മമ്മൂട്ടി തന്റെ കരിയറിൽ അമ്പത് വർഷം പൂർത്തിയാക്കിയത്. അനുഭവങ്ങൾ പാളിച്ചകൾ എന്ന കെഎസ് സേതുമാധവൻ ചിത്രത്തിൽ ഒരു ചെറിയ സീനിലൂടെയായിരുന്നു മമ്മൂട്ടിയുടെ തുടക്കം.
തുടർന്ന് വർഷങ്ങൾ നീണ്ട കരിയറിൽ നിരവധി ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും മമ്മൂക്കയുടെതായി വന്നു. അതേസമയം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനായി ലാലേട്ടനും മലയാളത്തിൽ എത്തി. അതേ സമയം വില്ലനായും സഹനടനായും അഭിനയിച്ച ശേഷമാണ് ലാലേട്ടൻ നായക നിരയിലേക്ക് ഉയർന്നത്. അറുപതിലധികം സിനിമകളിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി നായകനായ സിനിമകളിൽ സഹനടനായും അതിഥി വേഷത്തിലും മോഹൻലാലും, ലാലേട്ടന്റെ സിനിമകളിൽ അതിഥി വേഷത്തിൽ മമ്മൂക്കയും എത്തി. അതേസമയം ശരീരം നന്നായി കാത്തു സൂക്ഷിക്കുന്നതിൽ മമ്മൂട്ടി കാണിക്കാറുളള ജാഗ്രതയെ കുറിച്ചും അദ്ദേഹം അതിന് വേണ്ടി എടുക്കുന്ന ശ്രമങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് മോഹൻലാൽ ഇപ്പോൾ.
ഗൃഹലക്ഷ്മിയിൽ എഴിതിയ ഒരു ആർട്ടിക്കളിലാണ് പ്രിയപ്പെട്ട ഇച്ചാക്കയെ കുറിച്ച് ലാലേട്ടൻ പറയുന്നത്. മമ്മൂക്ക ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ വളരെ ശ്രദ്ധിച്ചാണ് കഴിക്കാറുളളത് എന്ന് മോഹൻലാൽ പറയുന്നു. അദ്ദേഹം അധികം കഴിക്കില്ല. ആരൊക്കെ, അവർ എത്രയൊക്കെ പ്രിയപ്പെട്ടവരാവട്ടെ, ഏതൊക്കെ തരത്തിൽ നിർബന്ധിച്ചാലും തന്റെ തീരുമാനത്തിൽ നിന്ന് മമ്മൂട്ടി പിന്മാറില്ല എന്നും മോഹൻലാൽ പറഞ്ഞു.
എന്നാൽ തന്റെ സ്വഭാവം നേരെ മറിച്ചാണ് എന്നും മോഹൻലാൽ പറയുന്നു. യാതൊരുവിധ നിയന്ത്രണങ്ങളും എനിക്ക് സ്ഥിരമായി കൊണ്ടുനടക്കാൻ സാധിക്കാറില്ല. സൗഹൃദങ്ങളുടെ, സഭയുടെ നിർബന്ധങ്ങൾക്ക് നിരുപാധികം വഴങ്ങുന്നയാളാണ് ഞാൻ. പ്രധാനമായും ഭക്ഷണത്തിന്റെ കാര്യത്തിൽ. എത്രയോ തവണ ഇനി ഞാൻ ഇങ്ങനെയാവില്ല എന്ന് ശപഥം ചെയ്തിട്ടുണ്ട്.
എന്നാൽ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടാവൂ ഇത്തരം ശപഥങ്ങൾക്ക് എന്നാണ് അനുഭവമെന്നും ലാലേട്ടൻ പറയുന്നുു. ഗായകന് ശബ്ദം എന്നതുപോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ് എന്ന് മോഹൻലാൽ പറയുന്നു. അതിനെ കാത്തുസൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം. ചിട്ടയോടെ ഇക്കാര്യം വർഷങ്ങളോളം പാലിക്കുന്ന ഒരേയൊരാളെ മാത്രമേ താൻ കണ്ടിട്ടുള്ളൂ. അത് മമ്മൂട്ടിയാണെന്നും മോഹൻലാൽ പറയുന്നു.