ഒരു കമന്റ് കൊണ്ട് തൊടുപുഴ സ്വദേശിനി 20കാരിയായ ധന്യ മലബാർഗോൾഡിന്റെ മോഡലായി ; ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന രോഗമുള്ള ധന്യയ്ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം; വീഡിയോ പങ്കുവച്ച് നടി കരീന കപൂർ

426

സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം കമന്റായി ഇട്ട ധന്യ സോജൻ എന്ന ഇരുപതുകാരിയുടെ സ്വപ്നം സാക്ഷാത്കരിച്ച് മലബാർ ഗോൾഡ്. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന രോഗവുമായി പോരാടുന്ന ധന്യയ്ക്ക് ഇത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്.

ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിന്റെ താഴെയാണ് ‘ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു…’എന്ന് കമന്റ് ഇടുകയായിരുന്നു ധന്യ.

Advertisements

ALSO READ

എന്നോട് മമ്മുക്ക പറഞ്ഞ ആ രണ്ടുകാര്യങ്ങളും ഞാൻ അനുസരിച്ചിട്ടില്ല, അതിന്റെ കുഴപ്പങ്ങളുമുണ്ടായി: പ്രശസ്ത സംവിധായകൻ

കമന്റ് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ ധന്യയെ വിളിച്ച് അടുത്തയാഴ്ച തന്നെ ഫോട്ടോഷൂട്ടിനു റെഡിയാവാൻ ആവശ്യപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളണിഞ്ഞു പ്രശസ്ത മോഡലുകൾക്കൊപ്പം ധന്യ ഫോട്ടോഷൂട്ട് പൂർത്തിയാക്കി. മലബാർ ഗോൾഡിനുവേണ്ടി മോഡലാകുന്ന ധന്യയുടെ കഥ പറയുന്ന, രോഹൻ മാത്യു സംവിധാനം ചെയ്ത വിഡിയോ കഴിഞ്ഞ ദിവസം കരീന കപൂർ ഇൻസ്‌റാഗ്രാമിലൂടെ പങ്കുവച്ചു. വീഡിയോ നിമിഷങ്ങൾക്കംതന്നെ വൈറലാവുകയായിരുന്നു.

കേരളത്തിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം കാനഡയിൽ ഡിപ്ലോമ ചെയ്യുന്നതിനിടെയായാണ് ധന്യയെ കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന രോഗം പിടികൂടുന്നത്. മൂന്നാം സെമസ്റ്റർ പഠനത്തോടൊപ്പം ധന്യ ചികിത്സയും ആരംഭിച്ചു. അവസാന സെമസ്റ്റർ ആശുപത്രിയിൽ വച്ച് പൂർത്തിയാക്കി.

ALSO READ

ആദ്യ സിനിമ 15ാം വയസ്സിൽ ആയിരുന്നു, അത് കാണാൻ എല്ലാവരും കൂടി വണ്ടിപിടിച്ച ചെന്നൈയ്ക്ക് പോയി, അവിടെ ചെന്നപ്പോൾ കണ്ടത്: വെളിപ്പെടുത്തലുമായി സ്വാസിക

പഠനം പൂർത്തിയാക്കി എത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടരുകയാണ് ധന്യ. കഴിഞ്ഞ മാസം കൊച്ചിയിലായിരുന്നു പരസ്യ ചിത്രത്തിന്റെ ഷൂട്ട് നടന്നത്.

നിരവധി പേരാണ് ധന്യയുടെ വീഡിയോ ഷെയർ ചെയ്യുന്നത്. സന്തോഷം ഇങ്ങനെ തുളിമ്പി നിൽക്കുകയാണ്. ഒരിയ്ക്കലും പ്രതീക്ഷിയ്ക്കാത്തതാണ് എന്നാണ് ധന്യ പറയുന്നത്.

Advertisement