സ്റ്റാർട്ട് മ്യൂസികിലേക്ക് വിളിച്ചിട്ട് പോവാതിരുന്നതല്ല! സ്റ്റാർട്ട് മ്യൂസിക് സീസൺ 4ലേക്ക് വിളിച്ചാൽ എന്തായാലും പോവും : തുറന്ന് പറഞ്ഞ് ആര്യ

113

മീഡിയ രംഗത്ത് വളരെ സജീവമാണ് ആര്യ. ബഡായി ആര്യയെന്നാണ് താരം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ബിഗ് ബോസ് സീസൺ 2ൽ താരം മത്സരിച്ചിരുന്നു.

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശക്തമായ പിന്തുണയ്ക്കൊപ്പമായി കടുത്ത വിമർശനങ്ങളും താരത്തിന് നേരെ ഉയർന്നിരുന്നു. വിമർശനങ്ങൾ അതിരുവിടാൻ തുടങ്ങിയതോടെയായിരുന്നു താരം പരാതി നൽകിയത്. സ്റ്റാർട് മ്യൂസിക്കിൽ കാണാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആര്യ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

ALSO READ

‘മോഡലിങ്ങിൽ ശരീരപ്രദർശനം ഒരു കലയാണ്! ഇത് ഞങ്ങളുടെ പാഷൻ ആണ്, അല്ലാതെ കാമം കരഞ്ഞു തീർക്കുന്നതല്ല’ ; മോഡലിന്റെ വാക്കുകൾ വൈറലാകുന്നു

സഹോദരിയായ അഞ്ജന സതീഷിന്റെ വിവാഹമാണ് ഇപ്പോഴത്തെ തന്റെ വലിയ ആഗ്രഹമെന്ന് ആര്യ പറയുന്നു. മാസങ്ങൾക്ക് മുൻപായിരുന്നു അഞ്ജനയുടെ വിവാഹനിശ്ചയം നടത്തിയത്. അച്ഛന്റെയും സഹോദരന്റേയും അഭാവത്തിൽ കാര്യങ്ങളെല്ലാം മാനേജ് ചെയ്യേണ്ടി വന്നതിനെക്കുറിച്ച് മുൻപ് താരം തുറന്നുപറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിച്ചപ്പോഴും അനിയത്തിയുടെ വിവാഹത്തെക്കുറിച്ചായിരുന്നു ആര്യ പറഞ്ഞത്.

രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകൾക്ക് ഇഷ്ടമാവുമോയെന്നായിരുന്നു ഒരാൾ ചോദിച്ചത്. ഇതുവരെ അക്കാര്യത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചിട്ടില്ല. അവൾക്ക് പ്രശ്നമുണ്ടാവുമെന്ന് തോന്നുന്നില്ല. അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളൊന്നും താൻ ചെയ്യാറില്ലെന്നുമായിരുന്നു ആര്യ കുറിച്ചത്. ബിബിയിൽ പറഞ്ഞ ജാനിനെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഇനി കാത്തിരിക്കേണ്ടെന്ന് ആൾ എന്നോട് പറഞ്ഞിട്ട് വർഷം ഒന്നൊന്നരയായി, പിന്നെ എന്തിനാ ചക്കരേ താൻ കാത്തിരിക്കുന്നതെന്നായിരുന്നു ആര്യയുടെ ചോദ്യം.

സ്റ്റാർട് മ്യൂസിക് സീസൺ 3ൽ കാണാത്തതിനെക്കുറിച്ചായിരുന്നു ചിലർ ചോദിച്ചത്. ഇടയ്ക്ക് ബഡായി ബംഗ്ലാവിൽ നിന്നും അപ്രത്യക്ഷയായി. ഇപ്പോൾ സ്റ്റാർട് മ്യൂസികിലും ഇല്ല. എവിടെയോ വെച്ച് ഞങ്ങൾ പ്രേക്ഷകർക്ക് ആര്യ ചേച്ചിയെ നഷ്ടമാവുന്ന പോലെയെന്നായിരുന്നു കമന്റ്.

എന്നെ വേണമെന്ന് തോന്നുന്നിടത്ത് ഞാനുണ്ടല്ലോ, ചാനൽ പരിപാടികളിൽ ഇല്ലാത്ത സമയത്തും സോഷ്യൽ മീഡിയയിലൂടെ നിങ്ങളുമായി കണക്റ്റഡായിരിക്കും ഞാനെന്നായിരുന്നു ആര്യയുടെ മറുപടി.

ALSO READ

തിരിച്ചുവരവ് ചന്ദ്രയെ കുടെ കൂട്ടാൻ ; വിവാഹം രണ്ട് വീട്ടുകാരും ആലോചിച്ചുറപ്പിക്കുകയായിരുന്നു : മനസ്സ് തുറന്ന് ടോഷ് ക്രിസ്റ്റി

സ്റ്റാർട്ട് മ്യൂസിക് സീസൺ 4ലേക്ക് വിളിച്ചാൽ എന്തായാലും പോവും. സ്റ്റാർട്ട് മ്യൂസികിലേക്ക് വിളിച്ചിട്ട് പോവാതിരുന്നതല്ല. പരിപാടിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് അണിയറപ്രവർത്തകർക്ക് തോന്നി.

അത്തരത്തിലുള്ള ചില മാറ്റങ്ങൾ അവർ നടത്തി. ഷോയുടെ ഫോർമാറ്റ് അതേ പോലെ തന്നെയാണ്. ഈ സീസണും നിങ്ങൾക്ക് ഇഷ്ടമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആര്യ പറയുന്നു. സ്റ്റാർട്ട് മ്യൂസിക് താനും മിസ് ചെയ്യുന്നുണ്ടെന്നും ആര്യ കുറിച്ചിരുന്നു

 

Advertisement