തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. താൻ എന്നും സന്തോഷത്തോടെ ഇരിക്കുന്നതിന് കാരണം സൂര്യയാണെന്ന് പല അവസരത്തിലും ജ്യോതിക പറഞ്ഞിട്ടുണ്ട്. അതിന് ഏറ്റവും ഒടുവിലത്തെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം.
ആദ്യമായി ഒരു സോഷ്യൽ മീഡിയയിൽ അംഗത്വം സ്വീകരിച്ച നടിയ്ക്ക് ഫുൾ പിന്തുണയുമായി ഭർത്താവ് സൂര്യയും. എന്റെ ഭാര്യ ശക്തയാണ്, ഇൻസ്റ്റഗ്രാമിൽ കാണുന്നതിൽ ത്രില്ലുണ്ട് എന്ന് പറഞ്ഞാണ് സൂര്യ എത്തിയിരിയ്ക്കുന്നത്. ജ്യോതിക പങ്കുവച്ച ആദ്യ പോസ്റ്റിന് കമന്റ് എഴുതുകയായിരുന്നു താരം.
ALSO READ
മകളെത്തിയതിന് പിന്നാലെ അശ്വതിയെ തേടിയെത്തിയത് ഇരട്ടി മധുരം!
തന്റെ ഹിമാലയൻ യാത്രയെ കുറിച്ചുള്ള പോസ്റ്റാണ് ജ്യോതിക ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘സോഷ്യൽ മീഡിയയിൽ ആദ്യമായിട്ടാണ്. എന്റെ ഹിമാലയൻ ഡയറീസിലെ പോസിറ്റീവ് ആയ ഒരുപാട് കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്. സ്വാതന്ത്ര ദിനത്തിൽ ഹിമാലയത്തിൽ, കശ്മീരിലെ വലിയ മനോഹരമായ തടാകങ്ങൾ, 70 കിലോമീറ്റർ ട്രക്കിങ്.. നമ്മൾ ജീവിക്കാൻ തുടങ്ങുന്നില്ല എങ്കിൽ അത് അസ്തിത്വം മാത്രമാണ്’ ആദ്യ പോസ്റ്റിനൊപ്പം ജ്യോതിക കുറിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ കശ്മീർ യാത്രയുടേതാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചതിനുശേഷം ആദ്യമായി പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ . അക്കൗണ്ട് ആരംഭിച്ച് ഒരു ദിവസത്തിനകം ഒന്നര മില്ല്യൺ ഫോളോവേഴ്സിനെയാണ് താരത്തിന് ലഭിക്കുന്നത്.
‘എന്റെ ഭാര്യ (പൊണ്ടാട്ടി) ശക്തയാണ്. തന്നെ ഇൻസ്റ്റഗ്രാമിൽ കാണുന്നത് ത്രിൽ ആണ്’ എന്നാണ് സൂര്യ കമന്റ് എഴുതിയിരിയ്ക്കുന്നത്. ആദ്യ പോസ്റ്റ് പങ്കുവയ്ക്കുമ്പോഴേക്കും ജ്യോതികയെ ഫോളോ ചെയ്യുന്നത് 1.5 മില്യൺ ആരാധകരാണ്. നാല് പേരെയാണ് ജ്യോതിക തിരിച്ച് ഫോളോ ചെയ്യുന്നത്. സൂര്യ, കാർത്തി, നാത്തൂൻ ബൃന്ദ എന്നിവരെ കൂടാതെ 2 ഡി എന്റർടൈൻമെന്റിന്റെ ഇൻസ്റ്റഗ്രം പേജും ജ്യോതിക ഫോളോ ചെയ്യുന്നു.
ALSO READ
കുടുംബവിളക്കിൽ ശിതളായി അമൃതയ്ക്ക് പകരം ഇനി ശ്രിലക്ഷ്മി ശ്രീകുമാർ, ആശ്വാസത്തിൽ ആരാധകർ
സൂര്യയുമായുള്ള വിവാഹത്തിന് ശേഷവും ജ്യോതിക സിനിമയിൽ സജീവമായിരുന്നു. മക്കൾ ആയ ശേഷമാണ് നടി ഇന്റസ്ട്രിയിൽ നിന്നും വിട്ട് നിന്നത്. ഒടുവിൽ സൂര്യ തന്നെ മുൻകൈ എടുത്താണ് ജ്യോതികയെ തിരിച്ചു കൊണ്ടുവന്നത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ ജ്യോതിക വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് സൂര്യയാണ്.
ഇപ്പോൾ ഭർത്താവിന്റെയും കുടുംബത്തിന്റെയും നല്ല പിന്തുണയോട് കൂടി സിനിമയിൽ സജീവമാണ് ജ്യോതിക. മരം ചുറ്റി കളിയ്ക്കുന്ന കാമുകി വേഷമല്ല, മറിച്ച് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ജ്യോതിക അവതരിപ്പിയ്ക്കുന്നത്. നാച്ചിയാർ, രാട്ചസി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എല്ലാം പ്രശംസനീയമായിരുന്നു. അഭിനയത്തിനൊപ്പം തന്നെ യാത്രകളും നടത്തുകയാണ് ജ്യോതിക.