മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മിനിസ്‌ക്രീൻ താരങ്ങളോടൊപ്പം ബിഗ് സ്‌ക്രീൻ താരങ്ങളും പരമ്പരയിൽ എത്തുന്നുണ്ട്.
സിനിമ താരങ്ങളായ മീര വാസുദേവ്, ശരണ്യ ആനന്ദ് എന്നിവരുടെ ആദ്യത്തെ സീരിയലാണിത്. യുവ താരങ്ങളും കുടുംബവിളക്കിൽ എത്തുന്നുണ്ട്. സ്വന്തം പേരിനെക്കാൾ കഥാപാത്രത്തിന്റെ പേരിലൂടെയാണ് താരങ്ങൾ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. കുടുംബവിളക്ക് സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതൾ ആയി എത്തിയിരുന്നത്.
ഇപ്പോഴിതാ കുടുംബവിളക്കിൽ അമൃത നിന്ന് പിൻമാറിയിരിക്കുകയാണ്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് അമൃത ഇനി മുതൽ എത്തില്ല എന്ന വിവരം പ്രേക്ഷകർ അറിഞ്ഞു തുടങ്ങിയത്.
കുടുംബവിളക്ക് സീരിയലിലെ മികച്ച പ്രേക്ഷക സ്വീകാര്യതയുളള കഥാപാത്രങ്ങളിലൊന്നായിരുന്നു അമൃതയുടേത്. അതേ സമയം പുതിയ ശീതളായി എത്തുന്നത് കാർത്തിക ദീപം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ ശ്രീലക്ഷ്മി ശ്രീകുമാറാണെന്നാണ് പുറത്തുവരുന്ന സൂചനകൾ.
താൻ കുടുംബവിളക്കിൽ ജോയിൻ ചെയ്ത കാര്യം നടി തന്നെ പരോക്ഷമായി സൂചന നൽകിയിട്ടുണ്ട്. അതേ സമയം ഇന്നലേയും ഇന്നുമായി ഒരുപാട് പേർ പ്രചരിക്കുന്നത് സത്യമാണോ എന്ന് അറിയാൻ തനിക്ക് മെസജ് ചെയ്തിരുന്നു. നല്ല വിഷമമുണ്ട് ഷെയർ ചെയ്യാൻ. അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. ഞാനായിട്ട് എടുത്ത തീരുമാനമാണിത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായതെന്ന് അമൃതാ നായർ പറഞ്ഞിരുന്നു.
എന്നാൽ വളരെ പെട്ടെന്ന് തന്നെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. വേറെ ചില കാര്യങ്ങൾക്ക് വേണ്ടിട്ടാണ് ഈ ഒരു മാറ്റം. കുടുംബവിളക്ക് ടീമിനെ എന്തായാലും മിസ് ചെയ്യും. തന്റെ ജീവിതത്തിൽ എന്തെങ്കിലും ആയിട്ടുള്ളത് കുടുംബവിളക്കിലൂടെയാണ്. ഏഷ്യനെറ്റ് പോലുളള ഒരു വലിയ ഫ്ളാറ്റ്ഫോമിൽ വർക്ക് ചെയ്യാൻ പറ്റിയത് വലിയൊരു ഭാഗ്യമാണ്.
ഇനി അത് ഉണ്ടാകുമോ എന്ന് അറിയില്ല. കുടുംബവിളക്കിലെ എല്ലാവരേയും മിസ് ചെയ്യും. മികച്ച പിന്തുണയായിരുന്നു നൽകിയത്. ഏറ്റവും കൂടുതൽ വിഷമം എല്ലാവരേയും വേർപിരിഞ്ഞ് പോകുന്നതിലാണ്. വേർപിരിയൽ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല. നല്ല സങ്കടമുണ്ട്. ഈ സങ്കടം മറി കടക്കാൻ മറ്റൊരു സന്തോഷം വരട്ടെ എന്നും അമൃതാ നായർ പറഞ്ഞിരുന്നു.