മലയാളി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി പരിപാടിയിലൂടെ അവതാരകയായി എത്തിയ താരം തുടർന്ന് ഒട്ടനവധി പരിപാടികളുടെ അവതാരകയായി തിളങ്ങുകയും അവിടെ നിന്നും അഭിനയരംഗത്തേക്ക് എത്തുകയും ആയിരുന്നു.
ഫ്ളവേഴ് ചാനലിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിൽ ആശാ ഉത്തമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് അശ്വതി അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോഴിതാ തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷവിവരം അരിയിച്ചിരിക്കുകയാണ് താരം.
സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും, അതിലും വളരെ മുൻപ് തന്നെ ആളിങ്ങെത്തിയിരിക്കുകയാണ്. രണ്ടാമതും താൻ അമ്മയായ സന്തോഷം സോഷ്യൽ മീഡിയ വഴിയാണ് താരം പങ്കുവച്ചത്. അതേ അവൾ എത്തിയിരിക്കുന്നു, അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം ഇതായിരുന്നു മകളുടെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം അശ്വതി കുറിച്ചത്.
അശ്വതിയുടെ കുറിപ്പ് ഇങ്ങനെ:
അതെ അവൾ എത്തിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും സുഖം. അച്ഛനും ചേച്ചി പെണ്ണിനും വല്യ സന്തോഷം. ആശംസയും സ്നേഹവും പ്രാർഥനയും പിന്തുണയും അറിയിച്ചവർക്ക് നന്ദി എന്നായിരുന്നു അശ്വതി കുറിച്ചത്.
കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് അശ്വതി കുഞ്ഞിന് ജന്മം നൽകിയത്. ഏറെ നാളായി തന്റെ രണ്ടാമത്തെ കൺമണിക്കായുളള കാത്തിരിപ്പിലായിരുന്നു അശ്വതിയും കുടുംബവും. കുടുംബ പ്രേക്ഷകരുടെ ഇഷ്ട ഹാസ്യപരമ്പരയായ ചക്കപ്പഴത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് അശ്വതി.
അശ്വതിയുടെ ഭർത്താവ് ശ്രീകാന്തും മകൾ പത്മയുമെല്ലാം എല്ലാവർക്കും സുപരിചിതരാണ്. താരത്തിന്റെ ബേബി ഷവർ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. തന്റെ ഗർഭകാലത്തെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. അതെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.