മണിരത്‌നത്തിന്റെ സംവിധാനത്തിൽ 1992 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് റൊമാന്റിക് ചിത്രമായിരുന്നു റോജ. അരവിന്ദ് സ്വാമിയും മധുബാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ തമിഴ് സിനിമ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്.
ഏആർ റഹ്‌മാൻ സംഗീതം നൽകിയ ഈ സിനിമയിലെ പാട്ടുകളും വലിയ വിജയം നേടിയിരുന്നു. മലയാളികളേയും ഏറെ ആകർിട്ട തമിഴ് സിനിമകളിൽ ഒന്നായി റോജ മാറിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ പിന്നണിയിൽ നടന്ന രസകരമായ ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ടെലിവിഷൻ ഷോ യിൽ പങ്കെടുക്കവേ ചിത്രത്തിലെ നായികയായിരുന്ന മധുബാല പറഞ്ഞ കാര്യങ്ങളും അതിനൊപ്പം വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട് അരവിന്ദ് സ്വാമി പറഞ്ഞതുമായ കാര്‌യങ്ങളുമാണ് വൈറലാകുന്നത്. ശിൽപ ഷെട്ടി, അനുരാഗ് ബസു, ഗീത കപൂർ എന്നിങ്ങനെ മൂന്ന് വിധികർത്താക്കൾ അടങ്ങിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ സൂപ്പർ ഡാൻസർ ചാറ്റർ 4 ൽ അതിഥിയായി എത്തിയപ്പോഴാണ് മധുബാല ഈ കാര്യങ്ങൾ പറഞ്ഞത്.
Also Read
കുട്ടി നിക്കറിട്ട് കിടിലൻ ലുക്കിൽ മീരാ നന്ദൻ, പുതിയ ചിത്രങ്ങൾ ആഘോഷമാക്കി ആരാധകർ
ഈ ഷോയിലേക്ക് ഓരോ ആഴ്ചയും ഓരോ അതിഥികളാണ് എത്താറുള്ളത്. അങ്ങനെയാണ് മധുബാലയും ഈ ഷോയിൽ എത്തിയിരിക്കുന്നത്. നീല നിറമുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് മധുബാല വേദിയിലേക്ക് വന്നത്. ഡാൻസ് കളിച്ചും തന്നെ കുറിച്ച് അധികമാർക്കും അറിയാത്ത കഥകൾ വെളിപ്പെടുത്തിയും മധുബാല പ്രേക്ഷകരെ കൈയ്യിലെടുക്കുക ആയിരുന്നു.
മധുബാല വന്നത് പ്രമാണിച്ച് ഡാൻസ് കളിക്കാനായി കുട്ടികൾ തിരഞ്ഞെടുത്തത് റോജ സിനിമയിലെ പാട്ടുകളായിരുന്നു. ഇതോടെയാണ് ചിത്രത്തിൽ നായകനായി അഭിനയിച്ച അരവിന്ദ് സ്വാമി വീഡിയോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മധു ബാലയെ കുറിച്ചുള്ള കാര്യങ്ങളും അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നു. റോജയിൽ അഭിനയിക്കുമ്പോൾ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകൾ ചെയ്യുമ്പോൾ വളരെ നാണം തോന്നിയെന്നും പിന്നെയത് കരച്ചിൽ വരെ എത്തിയെന്നും അരവിന്ദ് സ്വാമി പറയുന്നു.
ഒടുവിൽ സിനിമയിലെ ചുംബന രംഗത്തിൽ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകൻ മണിരത്നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു. എന്നും അരവിന്ദ് സ്വാമി പറയുന്നു. എന്തായാലും മധുവിനെ ഇനിയും നേരിൽ കാണാമെന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. തമിഴിൽ നിർമ്മിച്ച റോജ ഹിന്ദിയിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. അതും വലിയ വിജയമായി മാറിയതോടെയാണ് അരവിന്ദ് സ്വാമി മധുബാല ജോഡികളെ പ്രേക്ഷകർ സ്വീകരിച്ചത്.
അതേ സമയം രജനികാന്തും മമ്മൂട്ടയിം തകർത്തഭിനയിച്ച ദളപതി എന്ന ചിത്രത്തിലൂടെ 1991 ലായിരുന്നു അരവിന്ദ് സ്വാമി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം റോജയിലാണ് നായകനായി അഭിനയിക്കുന്നത്. സംവിധാനത്തിനൊപ്പം മണിരത്നം തന്നെ രചന നിർവഹിച്ച ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
എആർ റഹ്‌മാൻ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണെന്ന പ്രത്യേകത കൂടി റോജയ്ക്കുണ്ട്. അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം എആർ റഹ്‌മാന് ലഭിക്കുകയും ചെയ്തു. അങ്ങനെ നിരവധി പ്രത്യേകതകൾ ഉള്ള സൂപ്പർഹിറ്റ് സിനിമയാണ് റോജ.