ഇനി ദിവ്യ ഭാരതിയുടെ കൂടെ അഭിനയിക്കില്ലെന്ന് ഷാരൂഖ് ഖാൻ, പേടിച്ച് വിറച്ച് കരഞ്ഞ് ദിവ്യ, സംഭവം ഇങ്ങനെ

774

ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായിരുന്നു ബോളിവുഡ് താരസുന്ദരി ദിവ്യ ഭാരതി. തെലുങ്ക് സിനിമയിലൂടെ അരങ്ങേറിയ ദിവ്യ ഭാരതി 1992 ൽ പുറത്തിറങ്ങിയ വിശ്വാത്മ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്.

പിന്നാലെ വന്ന ഷോല ഓർ ശബ്നം, ധീവാനയൊക്കെ വൻ ഹിറ്റുകളായിരുന്നു. 1992ലായിരുന്നു രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. ധീവാനയിലെ പ്രകടനത്തിന് മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയർ പുരസ്‌കാരവും ലഭിച്ചു.

Advertisements

1993 ഏപ്രിലിൽ തന്റെ പത്തൊമ്പതാം വയസിൽ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽ നിന്നും വീണായിരുന്നു ദിവ്യയുടെ അന്ത്യം. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ 20 സിനിമകളിലാണ് ദിവ്യ അഭിനയിച്ചത്. ധിവാനയിൽ ബോളിവുഡിന്റെ സൂപ്പർതാരം ഷാരൂഖ് ഖാൻ ആയിരുന്നു നായകനായി എത്തിയത്.

Also Read
അത് ഒരിക്കലും ഞാൻ നഷ്ടപ്പെടുത്താൻ പാടില്ലായിരുന്നു; ജീവിതത്തിലെ വലിയ നഷ്ടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി പാർവ്വതി നായർ

ഷാരൂഖ് ഖാന്റെ അരങ്ങേറ്റ സിനിമയായിരുന്നു ധീവാന. 1992 ലായിരുന്നു ഷാരൂഖ് ഖാന്റെ അരങ്ങേറ്റ സിനിമയായ ധീവാന റിലീസ് ചെയ്യുന്നത്. ഷാരൂഖിനൊപ്പം ദിവ്യയും ഋഷി കപൂറുമായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങൾ. ധീവാനയിൽ ദിവ്യ ഭാരതിയായിരുന്നു ഷാരൂഖിന്റെ നായിക.

ഇരുവരും ഒരുമിച്ച് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധീവാനയും ദിൽ ആഷ്ന ഹെയും.അതുകൊണ്ട് തന്നെ ഇരുവരും തമ്മിൽ നല്ല സൗഹൃദവും ഉണ്ടായിരുന്നു. പരസ്പരം കളിയാക്കാനും പറ്റിക്കാനുമൊന്നും ഇരുവരും മടിക്കാറില്ല. ഒരിക്കൽ താൻ ദിവ്യയുടെ കൂടെ അഭിനയിക്കില്ലെന്ന് വരെ ഷാരൂഖ് പറഞ്ഞ് പറ്റിക്കുന്നുണ്ട്.

Also Read
ആദ്യത്തെ മൂന്ന് സിനിമകൾക്ക് തനിക്ക് പ്രതിഫലം ലഭിച്ചില്ല, ഗീതാഞ്ജലിയൽ അഭിനയിച്ചതിന് പ്രിയദർശൻ ചെയ്തത് ഇങ്ങനെ: കീർത്തി സുരേഷ്

ഇതേക്കുറിച്ച് പിന്നീട് ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ ദിവ്യ ഭാരതിയുടെ അമ്മ മിതഭാരതി തുറന്നു പറഞ്ഞിരുന്നു. ഒരു ദിവസം ദിവ്യ ഷാരൂഖ് ഖാനെ മാന്തി. ദിൽ ആഷ്നയുടെ സെറ്റിൽ വച്ചായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഷാരൂഖ് ഖാന്റെ സെക്രട്ടറി വിളിച്ച് ഷാരൂഖ് ഇനി ദിവ്യയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു.

അവളാകെ പേടിച്ചു പോയി പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ഷാരൂഖ് ഖാൻ സത്യം പറഞ്ഞു, അവളെ പേടിപ്പിക്കാൻ ആയി തമാശയ്ക്ക് ചെയ്തതായിരുന്നു അത്. അവളൊരു കൊച്ചുകുട്ടിയാണെന്നായിരുന്നു ഷാരൂഖ് പറഞ്ഞതെന്നു ദിവ്യ ഭാരതിയുടെ അമ്മ പറയുന്നു.

അതേ സമയം ഹേമ മാലിനിയുടെ ദിൽ ആഷ്നാ ഹെയിൽ ആടിരുന്നു ഷാരൂഖ് ഖാൻ ആദ്യമായി അഭിനയിച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ റിലീസ് വൈകുകയും ആ സമയത്ത് ധീവാന റിലീസ് ആവുകയും ആയിരുന്നു. രണ്ട് ചിത്രത്തതിലും ഷാരൂഖ് ഖാന്റെ നായിക ദിവ്യയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

Also Read
ഏഴു വർഷങ്ങൾക്ക് ഒടുവിൽ പ്രണയസാഫല്യം, എലീന ഇനി രോഹിത്തിന് സ്വന്തം, എലീന പടിക്കൽ വിവാഹിതയായി, വീഡിയോ

Advertisement