എല്ലാ വഴികളും അടച്ചു, ഇനി ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ല, കൂടെവിടെ സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ കുറിച്ച് കൃഷ്ണകുമാർ

1159

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരമാണ് നടൻ കൃഷ്ണ കുമാർ. നായകനായും വില്ലനായും സഹനടനായും സീരിയലുകളിൽ തിളങ്ങിയിട്ടുള്ള കൃഷ്ണകുമാർ ആദ്യകാലത്ത് സീരിയലുകളിൽ ആയിരുന്നു സജീവം. അതേ സമയം ചെറിയ ഇടവേളയ്ക്ക് ശേഷം അടുത്തിടെ അദ്ദേഹം സീരയൽ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു.

ഏഷ്യാനെറ്റിലെ കൂടെവിടെ എന്ന സീരിയലിൽ അദ്ദേഹം അഭിനയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണകുമാറിനെ പരമ്പരയിൽ കാണാൻ ഉണ്ടായിരുന്നില്ല. കൂടെവിടെയിലെ കൃഷ്ണകുമാർ അവതരിപ്പിച്ച കഥാപാത്രമായ ആദി സാറിന്റെ അസാന്നിദ്ധ്യം ആരാധകരെ വലിയ വിഷമത്തിലാക്കിയിരുന്നു.

Advertisements

ഋഷിയുടെ അച്ഛന് എന്തു പറ്റിയെന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒടുവിൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണവുമായി നടൻ കൃഷ്ണകുമാർ എത്തുകയും ചെയ്തു. ഇലക്ഷൻ റിസൾട്ടിനു ശേഷം ഏപ്രിലിൽ ആണ് അവസാനമായി ഇതിൽ അഭിനയിച്ചതെന്നും അന്ന് എന്തോ കാരണം പറഞ്ഞ് തന്റെ കഥാപാത്രത്തെ മനഃപൂർവ്വം ഒഴിവാക്കുകയായിരുന്നുവെന്നും കൃഷ്ണകുമാർ പറയുന്നു.

Also Read
എന്നും ഭാര്യയാണ് തന്റെ സൂപ്പർസ്റ്റാർ, വാണി വിശ്വനാഥിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ബാബുരാജ്

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങൾക്കു മുന്നിൽ എന്ത് പറയണമെന്നറിയാതെ ചിലപ്പോൾ വിഷമിക്കാറുണ്ട്. സീരിയൽ വ്യവസായം നല്ലതാണ്. നല്ല നിർമ്മാണ കമ്പനികൾ ഉണ്ട്. സംവിധായകർ ഉണ്ട്. ധാരാളം പേർക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ്. എന്നാൽ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകൾ സ്വഭാവികമായും ഉണ്ടാവാമല്ലോ.

ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്. വലിയ ഒരു കുതിപ്പിന് മുമ്പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. ‘Trust the timing of God’ എന്ന് ചിലർ പറയും. ഞാൻ വിശ്വസിക്കുന്നത് ‘GPS’ സ്സിലാണ്. Positioning System.. ഇതെന്റെ അനുഭവമാണ്.

എന്റേത് മാത്രം അതിനാൽ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവർത്തിക്കു. നിങ്ങളെ തേടി നന്മ തന്നെ വരും. എന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ തന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റിന് വന്ന കമന്റുകൾക്കും മറുപടി നൽകിയിരിക്കുകയാണ് നടൻ.

Also Read
മാപ്പിള ഖലാസിയായി പൊളിച്ചടുക്കാൻ മോഹൻലാൽ ബോളിവുഡിലേക്ക്; ശ്രീകുമാർ മേനോൻ ഒരുക്കുന്ന സിനിമയിൽ രൺദീപ് ഹൂഡയും

സീരിയലിൽ ആദിയായി തിരിച്ചു വരാൻ വേണ്ടി ഞാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എന്ന ഒരു ആരാധകന്റെ കമന്റിന് ഇനി ഒരു തിരിച്ചുവരവിന് സാദ്ധ്യതയില്ല വഴികൾ അടച്ചു എന്നാണ് അദ്ദേഹം നൽകിയിരിക്കുന്ന മറുപടി. അതേ സമയം ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായിരിക്കുകയാണ് കൃഷ്ണ കുമാർ.

ബിജെപിയിൽ ചേർന്ന് രാഷ്ട്രേീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന കൃഷ്ണകുമാർ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. ഇലക്ഷനിൽ തോറ്റെങ്കലും സുരേഷ് ഗോപിക്ക് കിട്ടിയപോലെ എന്തെങ്കിലും സ്ഥാനമാനങ്ങൾ കൃഷ്ണ കുമാറിന് കിട്ടാൻ സാധ്യത ഏറെയാണ്.

Advertisement