എന്നും ഭാര്യയാണ് തന്റെ സൂപ്പർസ്റ്റാർ, വാണി വിശ്വനാഥിന്റെ ഫിറ്റ്‌നസിനെ കുറിച്ച് ബാബുരാജ്

122

ഒരു കാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങിനിന്നിരുന്ന താരസുന്ദരിയാണ് വാണി വിശ്വനാഥ്. താൻ നായികയായി തളങ്ങി നിന്നിരുന്ന കാലത്ത് ചെറിയ വേഷങ്ങളും വില്ലൻ വേഷങ്ങളും ഒക്കെ ചെയ്തിരുന്ന നടൻ ബാബുരാജിനെ വാണി വിശ്വനാഥ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

ഇപ്പോൾ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബു രാജും. നായകനു നായികയും ജീവിതത്തിലും ഒന്നാകാറുണ്ട്. എന്നാൽ ആക്ഷൻ നായികയും വില്ലനും ഒന്നാകുന്നത് വളരെ അപൂർവ്വമായി മാത്രമാണ്. 2002 ൽ ആയിരുന്നു ബാബു രാജിന്റേയും വാണിവിശ്വനാഥിന്റേയും വിവാഹം. ഇന്നും ഇവരുടെ പ്രണയകല സിനിമ കോളങ്ങിൽ സജീവമാണ്.

Advertisements

അർച്ചന, ആദ്രി എന്നിവരാണ് ബാബു രാജിന്റേയും വാണിയുടേയും മക്കൾ. ചെന്നൈയിൽ സ്ഥിരതാമസക്കാരാണ് ഇരുവരും. മകൾ ആർച്ച മെഡിസിന് പോകാനുള്ള തയ്യാറെടുപ്പിലാണ് മകൻ ആദ്രി എട്ടാം ക്ലാസിൽ പഠിക്കുന്നു. വിവാഹത്തെ തുടർന്ന് വാണി വിശ്വനാഥ് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു.

Also Read
റിസ്‌ക്ക് എടുത്താണ് ആ റോൾ ചെയ്തത്, മുഴുവൻ കണ്ടിട്ടും അവരുടെ വികാരത്തിൽ മാറ്റം വന്നില്ല, അങ്ങനെ അഭിനയിക്കാൻ പാടില്ലായിരുന്നു; മാപ്പപേക്ഷിച്ച് സാമന്ത

ഇപ്പോഴിത വാണിയ്‌ക്കൊപ്പം സിനിമ ചെയ്യാനുള്ള ആഗ്രഹം വെളിപ്പെടുത്തുകയാണ് ബാബുരാജ്. താൻ ഇടയ്ക്ക് വാണിയോട് സിനിമ ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാറുണ്ടെന്നും സമയം വരട്ടെ എന്നാണ് മറുപടി നൽകുന്നതെന്നും ബാബുരാജ് അഭിമുഖത്തിൽ പറയുന്നു.

എന്നും വാണിയാണ് തന്റെ സൂപ്പർസ്റ്റാറെന്നും ബാബുരാജ് പറയുന്നു. ഫ്‌ലാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ബാബുരാജ് ഇക്കാരം വെളിപ്പെടുത്തിയത്. ബാബുരാജിന്റ വാക്കുകൾ ഇങ്ങനെ: ഞാൻ ഇടയ്ക്ക് വാണിയോട് ചോദിക്കാറുണ്ട് വാണി നമുക്ക് സിനിമ ചെയ്യണ്ടേ എന്ന്. സമയമാവട്ടെ എന്നായിരുന്നു വാണിയുടെ മറുപടി. വാണിക്ക് സമയമായി എന്ന് തോന്നുമ്പോൾ വരട്ടെ. താനും അതിനുള്ള കാത്തിരിപ്പിലാണ്.

ഫിറ്റ്‌നസ്സിന്റെ കാര്യത്തിൽ ഇന്നും ശ്രദ്ധ കൊടുക്കുന്ന ആളാണ് വാണി. എന്നും ഭാര്യയാണ് തന്റെ സൂപ്പർ സ്റ്റാർ. ഗ്യാംഗ് എന്ന സിനിമ വാണിയെ വെച്ച് ഞാൻ ചെയ്യുമ്പോൾ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ നടന്മാർക്കൊപ്പം ഡിസ്ട്രിബ്യൂഷൻ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി.

Also Read
മാപ്പിള ഖലാസിയായി പൊളിച്ചടുക്കാൻ മോഹൻലാൽ ബോളിവുഡിലേക്ക്; ശ്രീകുമാർ മേനോൻ ഒരുക്കുന്ന സിനിമയിൽ രൺദീപ് ഹൂഡയും

അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തിൽ വാണിയുടെ ഡിസ്ട്രിബ്യൂഷൻ റേറ്റ്. അത് കൂടാതെ തമിഴ്, തെലുങ്ക്, കന്നട ഭാഷകൾ വേറെയും. മമ്മൂക്ക പറയുന്ന ഒരു കാര്യമുണ്ട് ഇഷ്ടമുള്ളതെല്ലാമാവാം പക്ഷെ ഇഷ്ടമുളളിടത്തോളം ആകരുത്. അതുപോലെ എല്ലാം വേണം. ഒപ്പം ഫിറ്റ്‌നസ് കാര്യങ്ങളും ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കലും ജിമ്മിൽ പോകണമെന്നും ബാബുരാജ് പറയുന്നു.

കഥാപാത്രത്തിന്റെ വലിപ്പം നോക്കിയല്ല സിനിമ തിരഞ്ഞെടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു, ഏത് കഥാപാത്രവും നല്ലത് പോലെ ചെയ്താൽ മാത്രമേ മലയാളിപ്രേക്ഷകർ അംഗീകരിക്കുകയുള്ളൂ. മൊത്തത്തിൽ സിനിമ എങ്ങനെയുണ്ടെന്നാ നോക്കിയതിന് ശേഷമാണ് സിനിമ തിരഞ്ഞെടുക്കുന്നത്. ജോജിയെ പോലെയുള്ള സിനിമകൾ 10 വർഷത്തിൽ ഒരിക്കൽ കിട്ടുന്നതാണ്.

ഇപ്പോൾ ഞാൻ അഭിനയിക്കുന്ന വിശാൽ ചിത്രത്തിലേയ്ക്കും മനോജ് വാജ്‌പേയ് ചിത്രത്തിലേയ്ക്കും ജോജി കണ്ടാണ് തന്നെ വിളിച്ചതെന്നും ബാബു രാജ് പറയുന്നു. കന്നഡ ചിത്രമായ ദിയ, വിശാൽ നായകനായി എത്തുന്ന ചിത്രം, മനോജ് ബാജ്‌പേയ് കാങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന് ബോളിവുഡ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന ബാബുരാജിന്റെ ചിത്രങ്ങൾ.

Also Read
ഭർത്താവ് രൺവീർ 23 ചുംബന സീനുകൾ ഉള്ള സിനിമയിൽ അഭിനയിച്ചപ്പോൾ അതിലുമേറെ ചുംബനങ്ങളുള്ള സിനിമയിൽ വേഷമിട്ട് ദീപിക പദുക്കോൺ, സംഭവം ഇങ്ങനെ

Advertisement