ഇന്ത്യ മുഴുവൻ ആരാധകുള്ള തെന്നിനത്യൻ താരസുന്ദരിയാണ് സാമന്ത അക്കിനേനി. അഭിനയ പ്രാധാന്യമുളള റോളുകൾക്ക് ഒപ്പം ഗ്ലാമറസ് വേഷങ്ങളും ചെയ്താണ് സാമന്ത പ്രേക്ഷകരുടെ പ്രിയങ്കരിയായത്. താരമൂല്യത്തിന്റെ കാര്യത്തിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്ന താരമാണ് സാമന്ത അക്കിനേനി. തെലുങ്കിന് പുറമെ തമിഴിൽ ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങളിലും സാമന്ത അഭിനയിച്ചു.
നടൻ നാഗചൈതന്യയും ആയുളള വിവാഹ ശേഷവും സിനിമയിൽ സജീവമായ നടിക്ക് ആരാധകരും ഏറെയാണ്. നായികാ വേഷങ്ങൾക്കൊപ്പം തന്നെ കേന്ദ്രകഥാപാത്രമായ സിനിമകളും സാമന്തയുടെതായി വന്നിട്ടുണ്ട്. ഗൗതം മേനോന്റെ വിണ്ണെത്താണ്ടി വരുവായ തെലുങ്ക് പതിപ്പിലൂടെയാണ് നടിയുടെ അരങ്ങേറ്റം. തുടർന്ന് തെന്നിന്ത്യയിലെ മുൻനിര നായികയായി സാമന്ത മാറി. സൗത്ത് ഇന്ത്യയിലെ നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം നടി സിനിമകൾ ചെയ്തിട്ടുണ്ട്.
നിലവിൽ വിജയ് സേതുപതി നായകനാവുന്ന കാത്തുവാക്കുലെ രെണ്ട് കാതൽ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെതായി അണിയറയിൽ ഒരുങ്ങുന്നത്. സാമന്തയുടെ പുതിയ ചിത്രമായ ശാകുന്തളത്തിൽ മലയാളി താരം ദേവ് മോഹനാണ് നായകൻ. സൂഫിയും സുജാതയും സിനമയിലൂടെ ശ്രദ്ധേയനായ താരത്തിന്റ ആദ്യ തെലുങ്ക് ചിത്രം ആണ് ശാകുന്തളം.
അതേസമയം സിനിമകൾക്ക് പുറമെ ഈ വർഷമാണ് വെബ് സീരിസ് രംഗത്തും നടി തുടക്കം കുറിച്ചത്. ആമസോണിൽ വന്ന ദി ഫാമിലി മാൻ രണ്ടാം സീസണിലാണ് നടി പ്രധാന വേഷത്തിൽ എത്തിയത്. ഫാമിലി മാനിലെ രാജി എന്ന കഥാപാത്രം സാമന്തയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകൾ നേടിക്കൊടുത്തു. കരിയറിൽ അതുവരെ നടി ചെയ്യാത്തൊരു തരം കഥാപാത്രമായിരുന്നു ഫാമിലി മാനിലേത്. രാജലക്ഷ്മി ശേഖരൻ എന്നാണ് സാമന്ത അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുഴുവൻ പേര്. സാമന്തയ്ക്ക് പുറമെ മനോജ് ബജ്പേയ്, പ്രിയാമണി ഉൾപ്പെടെയുളള താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തിയ ഫാമിലി മാൻ 2ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.
ഫാമിലി മാനിലെ കഥാപാത്രം വലിയ റിസ്‌ക് എടുത്ത് ചെയ്തതായിരുന്നു എന്ന് പറയുകയാണ് സാമന്ത. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് നടി സംസാരിച്ചത്. ക്യൂട്ട് ഗേൾ കഥാപാത്രങ്ങൾ കൂടുതൽ ചെയ്ത തനിക്ക് രാജലക്ഷ്മി ശേഖർ എന്ന റോൾ വലിയ റിസ്‌ക്ക് ആയിരുന്നു എന്ന് നടി പറയുന്നു. ഈ റോൾ ഒന്നുകിൽ മോശമാവുകയോ അല്ലെങ്കിൽ നന്നായി വരികയോ ചെയ്യുമെന്ന് ഞാൻ കരുതി.
ഈ കഥാപാത്രം നന്നാകുന്നത് പൂർണമായും എന്റെ പ്രകടനത്തെ ആശ്രയിച്ചിരുന്നു. ഇത് വളരെ ഭയപ്പെടുത്തുന്നതും അപകടകരവുമായിരുന്നു. എന്നാൽ സീരിസ് കണ്ട് ഇത്രയും ആളുകൾ വിളിക്കുമെന്നും മെസേജുകൾ അയക്കുമെന്നും താൻ പ്രതീക്ഷിച്ചില്ല. ഇത് വരെ വിളിക്കാത്ത ആളുകൾ വരെ എന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു, സാമന്ത പറഞ്ഞു.
അതേസമയം ചെന്നൈയിൽ ഒളിവിൽ കഴിയുന്ന ഒരു എൽടിടിഇ പ്രവർത്തകയെ ആണ് നടി ഫാമിലി മാനിൽ അവതരിപ്പിച്ചത്.
ഫാമിലി മാൻ 2 വെബ് സീരിസിൽ എത്തിയ സാമന്ത വിവാദത്തിലും കുടുങ്ങി ഇരുന്നു.
ശ്രീലങ്കയിൽ നടന്ന തമിഴ് ചരിത്ര സമരത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചു എന്നാണ് വിവാദം ഉണ്ടായത്. നിരവധി ആളുകൾ ആണ് ജൂണിൽ എത്തിയ ഈ വെബ് സീരീസിനെ കുറിച്ച് ആരോപണങ്ങൾ നടത്തിയത്. തമിഴിൽ നിന്നും എത്തിയ അഭിനയത്രി ആയിട്ടുകൂടി ട്രോളന്മാർ അടക്കം സാമന്തക്ക് എതിരെ തിരിഞ്ഞിരുന്നു.
എന്നാൽ പരമ്പര പൂർണ്ണമായും കാണാതെ ചില ഭാഗങ്ങൾ മാത്രം വിലയിരുത്തി ആണ് കൂടുതൽ ആളുകളും വിമർശനം നടത്തിയത്. എന്നാൽ വെബ് സീരീസ് ഇറങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ആളുകളുടെ മനോഭാവത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. പരമ്പര പൂർണമായും വന്നതിനു ശേഷവും നിങ്ങൾ ആ വാദത്തിൽ ഉറച്ചു നിൽക്കുന്നു എങ്കിൽ പരസ്യമായി മാപ്പ് പറയുകയാണ് എന്നായിരുന്നു സാമന്ത പറഞ്ഞത്. അവരുടെ വികാരത്തെ താൻ വേദനിപ്പിച്ചു എങ്കിൽ താൻ മാപ്പ് പറയുന്നു എന്നാണ് സമാന്ത പറഞ്ഞത്.
ഞാൻ വളരെ ആത്മാർത്ഥമായി ആണ് ഇത് പറയുന്നത്. ഞാൻ ആരെയും വേദനിപ്പിക്കാനല്ല അത് ചെയ്തത്. ഞാൻ ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്. അത്തരത്തിൽ ഉള്ള കാര്യങ്ങൾ സംഭവിച്ചതിൽ ഞാൻ ക്ഷമാപണം നടത്തുന്നു. ഇനി കുറച്ചു നാളേക്ക് അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുക്കുകയാണെന്നും താരം പറഞ്ഞിരുന്നു
അടുത്തിടെ സീരിസിലെ പ്രകടനത്തിന് മികച്ച നടിക്കുളള ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു. അവാർഡുകൾ പ്രതീക്ഷിച്ചല്ല സിനിമകളിൽ ഒപ്പ് വെക്കാറുളളത് നടി പറയുന്നു. ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്ന വേഷങ്ങളിൽ ഞാൻ ഒപ്പിടുന്നു. ഞാൻ വിശ്വസിക്കുന്ന വേഷങ്ങൾ എന്നെ ഒരു മികച്ച വ്യക്തിയാക്കുമെന്ന് കരുതുന്നു.
Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ അനുശ്രി, കിടുക്കാച്ചി വീഡിയോ വൈറലാക്കി ആരാധകർ
പക്ഷേ അവാർഡുകൾ എല്ലായ്പ്പോഴും സ്വാഗതാർഹമാണ്. ഇനിയും നല്ല രീതിയിൽ കഥാപാത്രങ്ങൾ ചെയ്യാൻ അത് പ്രചോദനം നൽകുന്നു. അവാർഡുകൾക്കെല്ലാം ഞാൻ നന്ദി പറയുന്നു, സാമന്ത വ്യക്തമാക്കി. അതേസമയം സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്ടീവാണ് സാമന്ത അക്കിനേനി.