അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ അനുശ്രി, കിടുക്കാച്ചി വീഡിയോ വൈറലാക്കി ആരാധകർ

384

ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തി സംവിധായകൻ ലാൽജോസിനെ കണ്ടുമുട്ടി സിനിമയിലെത്തിയ താരമാണ് അനുശ്രീ. ലാൽ ജോസ് ഒരുക്കിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ മൂന്ന് നായികമാരിൽ ഒരാളായിട്ടാണ് അനുശ്രീ സിനിമയിൽ എത്തിയത്. തുടർന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു.

ഇന്ന് മലയാള സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് അനുശ്രീ. നായികയായും സഹതാരമായും എല്ലാം വലുപ്പചെറുപ്പം നോക്കാതെ മിന്നും പ്രകടനങ്ങൾ നിരവധി കാഴ്ചവച്ചിട്ടുണ്ട് അനുശ്രീ. പൊതുവെ നാടൻ പെൺകുട്ടി ഇമേജുള്ള താരമാണ് അനുശ്രീ. എന്നാൽ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ തന്റെ മേക്കോവറിലൂടെയാണ് അനുശ്രീ ഞെട്ടിച്ചത്.

Advertisements

തനിക്ക് മോഡേൺ ലുക്കും നന്നായി വഴങ്ങുമെന്ന് അനുശ്രീ തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുശ്രീ. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ലൈവ് വീഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്
താരം പങ്കുവെച്ച മേക്കോവർ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റായി മാറുകയും ചെയ്തു.

Also Read
ഓണസദ്യക്ക് മുന്നിലിരുന്ന് ഞങ്ങൾക്ക് ആരുമില്ലെന്ന് സങ്കടപ്പെട്ട് ലേഖ ശ്രീകുമാർ, നിങ്ങൾ ഒറ്റക്കല്ല, ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേരുണ്ടെന്ന് ആരാധകർ

ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത് അനുശ്രീ പങ്കുവെച്ച പുതിയ വീഡിയോ ആണ്, ഗ്ലാമറസ് ലുക്കിലാണ് നടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നറുമുഗയേ എന്ന ഗാനത്തിന് ഒപ്പം വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ താരം ചുവടുവെച്ചിരുക്കുന്ന വീഡിയോ ആണിത്.

എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു പാട്ട് ആണിത്. എന്റെ ഒരു ആഗ്രഹത്തിന് ഞാൻ ചെയ്ത ഒരു സോങ്. എല്ലാവരും ഇത് സ്വീകരിക്കണം. ഇതൊരു ഡാൻസ് അല്ലെങ്കി ഡാൻസ് കവർ അങ്ങനെ ഒന്നും അല്ല. ഇഷ്ടപെട്ട ഒരു സോങ് വിഷ്വലൈസ് ചെയ്തതിൽ ഒരു ഭാഗമായി അത്രേ ഉള്ളു എന്ന കുറിപ്പോട് കൂടിയാണ് അനുശ്രി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തന്റെ ഇൻസ്റ്റാ അക്കൗണ്ടിലായിരുന്നു അനുശ്രീ വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ നിരവധി ആരാധകരാണ് ഈ ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.

അതേ സമയം നേരത്തേയും തന്റെ മേക്കോവറിലൂടെ അനുശ്രീ ആരാധകരെ ഞെട്ടിച്ചിരുന്നു. ഹെയർ സ്റ്റൈൽ മാറ്റിയും മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞും ഗ്ലാമർ ചിത്രങ്ങളുമായി അനുശ്രീ എത്തിയിരുന്നു. നാടൻ പെൺകുട്ടി എന്ന ഇമേജ് അനുശ്രീ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ പൊളിച്ചടുക്കുകയായിരുന്നു.

Also Read
ജീവിതത്തിൽ ഇതുവരെ ആര്യയും ഞാനും നേരിൽ കണ്ടിട്ടില്ല, ആര്യയുടെ കാമുകനെന്ന് പറയുന്ന ജാൻ ഞാനല്ല; തുറന്നു പറഞ്ഞ് ശ്രീകാന്ത് മുരളി

മൈ സാന്റയാണ് അനുശ്രീയുടേത് ആയി ഒടുവിൽ പുറത്തെത്തിയ ചിത്രം. കേശു ഈ വീടിന്റെ നാഥനാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം. നാദിർഷ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീപും ഉർവ്വശിയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

Advertisement