മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ താരതത്തിന് പിന്നീട് മലയാളത്തിൽ ഗംഭീര റോളുകളാണ് ലഭിച്ചത്.ടെലിവിഷൻ റിയാലിറ്റി ഷോ മേഖലയിലൂടെ ആണ് താരം സിനിമയിലെത്തുന്നത്. സംവിധായകൻ ലാൽ ജോസ് വിധികർത്താവായി എത്തിയ റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയിരുന്നു സ്വാസിക.
അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. റഹ്‌മാൻ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്.
Also Read
ആരോഗ്യമുള്ള ശരീരത്തിന് ദിവസേന വ്യായാമം ചെയ്യുക ; മോഹൻലാലിന്റെ വീഡിയോ വൈറൽ
ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് താരത്തെ മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകർ കാണുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമണ്ട്. തന്റെ ചാനലിലൂടെ ആരാധകരുമായി ഇടയ്‌ക്കൊക്കെ സംവദി്കാരുമുണ്ട താരം. അത്തരത്തിൽ ഉള്‌ല ക്യുഎ പരിപാടിയിലെ താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.
അതിൽ തന്നെ തന്റെ ആരാധകരുടെ ചോദ്യത്തിന് താരം പറഞ്ഞ ഒരു മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകന്നത്. അദൃശ്യയാവാൻ ഉള്ള കഴിവ് ലഭിച്ചാൽ എന്ത് ചെയ്യും എന്നായിരുന്നു ഒരു ആരാധകൻ സ്വാസികയോട് ചോദിച്ചത്. അദൃശ്യയാവാൻ കഴിവ് ലഭിച്ചാൽ ബോളിവുഡ് സൂതാരമായ ഷാരൂഖ് ഖാന്റെ വീട്ടിൽ പോകുമെന്നാണ് സ്വാസിക വ്യക്തമാക്കിയത്.
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ:
തനിക്ക് ഇഷ്ടപ്പെട്ട കുറെ താരങ്ങളുടെ വീട്ടിൽ പോകും. പ്രത്യേകിച്ച് ഷാരൂഖ് ഖാന്റെ വീട്ടിൽ. അവിടെ പോയി അദ്ദേഹത്തിന്റെ ബെഡ് റൂം കാണും, ഷാരൂഖ് ഉപയോഗിക്കുന്ന പെർഫ്യൂം എതാണെന്ന് നോക്കും. തനിക്ക് ഇഷ്ടമുള്ള മറ്റ് ബോളിവുഡ് താരങ്ങളുടെ വീട്ടിലും പോകും. ഒരു ദിവസം അവരുടെ കൂടെ സഞ്ചരിക്കും.
കുറെ പേരെ പേടിപ്പിക്കും കുറേ സ്ഥലത്ത് യാത്ര പോകുമെന്നും പൈസ കൊടുക്കാതെ തുണിക്കടയിൽ നിന്നും സ്വർണ്ണക്കടയിൽ നിന്നും സാധനം എടുത്ത് ഓടുമെന്നും സ്വാസിക പറയുന്നു. തുടർന്നും നിരവധി ചോദ്യങ്ങൾക്ക് സ്വാസിക രസകരമായി മറുപടി നൽകിയിരുന്നു. ഇതിനോടകം തന്നെ താരപത്തിന്റെ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.