ടോഷേട്ടന്റെ വീട്ടുകാർക്കും എന്നെ ഇഷ്ടമായി, രണ്ടു കാസ്റ്റ് ആണെങ്കിലും പൂർണ്ണ മനസ്സോടെയാണ് കല്യാണം: വിവാഹ വിശേഷങ്ങൾ പറഞ്ഞ് ചന്ദ്രാ ലക്ഷ്മൺ

592

ഒരു സമയത്ത് സീരിയലുകളിലും സിനിമകളിലും നിറ സാന്നിധ്യമായിരുന്നു നടി ചന്ദ്രാ ലക്ഷ്മൺ. സ്വത സിദ്ധമായ അഭിനയ ശൈലി യിലൂടെയാണ് ചന്ദ്രാ ലക്ഷ്മൺ സിനിമാ സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്. ടിവിയിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്രാ ലക്ഷ്മൺ മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായിക ആയിട്ടായിരുന്നു ആദ്യമായി അഭിനയ രംഗത്തേക്ക് എത്തിയത്.

സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരംകുടിയേറുന്നത്. വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്ര ലക്ഷമണിനെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്. ഇടയ്ക്ക് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു.

Advertisements

ഇപ്പോഴിതാ സൂര്യാ ടിവിയിലെ സ്വന്തം സുജാത എന്ന പാരമ്പരയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ രണ്ടാംവരവ് നടത്തിയത്. ചന്ദ്രാ ലക്ഷ്മണും നടൻ ടോഷ് ക്രിൻസ്റ്റിയും വിവാഹിതാരാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം ആണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം ചന്ദ്രാ ലക്ഷ്മൺ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

Also Read
ബാഷയിലെ ആ സൂപ്പർ വേഷം ചെയ്യേണ്ടിയിരുന്നത് മമ്മൂട്ടി, പക്ഷേ സംഭവിച്ചത് ഇങ്ങനെ

ചന്ദ്രാ ലക്ഷ്മൺ ഇപ്പോൾ അഭിനയിക്കുന്ന സ്വന്തം സുജാത എന്ന സീരിയലിലെ കാമുകനാണ് താരത്തിന്റെ ജീവിതത്തിലെ നായകനാകാൻ ഒരുങ്ങുന്നത്. ഇപ്പോഴിതാ തങ്ങളുടേത് പ്രണയ വിവാഹമല്ല എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തി ഇരിക്കുകയാണ് ചന്ദ്രാ ലക്ഷ്മൺ. സമയം മലയാളോത്താട് ആയിരുന്നു നടിയുടെ പ്രതികരണം.

ചന്ദ്രാ ലക്ഷ്മണന്റെ വാക്കുകൾ ഇങ്ങനെ:

ഒരേ മേഖലയിലാണ് ജോലിയെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. തങ്ങൾ രണ്ടു കാസ്റ്റ് ആയതിനാൽ തന്നെ പൂർണ്ണ മനസ്സോടെ, സ്നേഹത്തിന്റെ ഊഷ്മളത ഉൾകൊണ്ടു തന്നെയാണ് ഈ വിവാഹം നടക്കാൻ പോകുന്നത്. മൂന്നുമാസം മുമ്പേയാണ് തങ്ങൾ ആദ്യമായി കാണുന്നത് തന്നെ.

Also Read
ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്, ടീച്ചർ കുറച്ച് ദിവസത്തേയ്ക്ക് തിരിച്ചുവരുമോ? ; കോവിഡ് വർധനവിൽ ഹരീഷ് പേരടി

അതും സ്വന്തം സുജാതയുടെ ലൊക്കേഷനിൽ വച്ച്. ആദ്യം നല്ല സുഹൃത്തുക്കൾ, സഹപ്രവർത്തകർ ഒക്കെയായി.
ടോഷേട്ടൻ എല്ലാവരുമായും നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയും എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ആളു കൂടിയാണ്. ആരോട് ടോഷേട്ടനെ കുറിച്ച് ചോദിച്ചാലും നല്ലത് മാത്രമേ പറയാനുണ്ടാകൂ.

എപ്പോഴും പോസിറ്റീവ് ആറ്റിറ്റിയൂഡുള്ള, കൂടെയുള്ള ആളുകളെ ഇപ്പോഴും സന്തോഷത്തിൽ വയ്ക്കുന്ന ആളായതു കൊണ്ട് താൻ അദ്ദേഹവുമായി വളെര കംഫർട്ട് ആയിരുന്നു. തന്റെ രക്ഷിതാക്കൾക്കും ടോഷേട്ടനെ അടുത്തറിയാം. അതുകൊണ്ടു തന്നെ അവർ ഒരുപാട് സന്തോഷത്തിലാണ്.

Also Read
മാതാവിൻറെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയും അസ്തമിച്ചു ; നൊമ്പരമായി നൗഷാദിന്റെ 13 വയസ്സുള്ള ഏക മകൾ നഷ് വ

ടോഷേട്ടന്റെ വീട്ടുകാർക്കും തന്നെ ഇഷ്ടമായി. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിവാഹം ഫിക്സ് ചെയ്യും. ആർഭാടങ്ങൾ കഴിവതും ഒഴിവാക്കും. വിവാഹതീയ്യതി നിശ്ചയിച്ചാൽ അറിയിക്കുമെന്നും ചന്ദ്ര ലക്ഷ്മൺ വെളിപ്പെടുത്തി.

Advertisement