ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ നായികയായിരുന്നു ഒരു കാലത്ത് സംഗീത ബിജ്ലാനി എന്ന നടി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായിട്ടുള്ള സംഗീത ബീജാലാനി ബോളുവുഡിലെ ഒട്ടുമിക്ക മുൻകാല സൂപ്പർതാരങ്ങൾക്കും ഒപ്പം നായികയായി അഭിനയിക്കുകയും ചെയ്തിയ്യുണ്ട്.
1988 ൽ പുറത്തിറങ്ങിയ ഖാത്തിൽ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ അരങ്ങേറ്റം. പിന്നീട് ത്രിദേവ്, ഹത്ത്യാർ, ജുർമ്, യോദ്ധ, ഇസത്ത്, ലക്ഷ്മൺ രേഖ, തുടങ്ങിയ ഹിറ്റുകളിലെ നായികയായി മറി. ഹിന്ദിയ്ക്ക് പുറമെ കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു താരം.
വെള്ളിത്തിരയിൽ ഹിറ്റുകൾ സമ്മാനിക്കുമ്പോഴും സംഗീതയുടെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. താരത്തിന്റെ പേരിനൊപ്പം പലരുടേയും പേരുകൾ ഗോസിപ്പ് കോളങ്ങൾ എഴുതിപിടിപ്പിച്ചിരുന്നു. സൂപ്പർ താരംസൽമാൻ ഖാനുമായുള്ള പ്രണയം മുതൽ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ വിവാഹം കഴിക്കുന്നത് വരെയുള്ള വാർത്തകൾ മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു.
അടുത്തിയെ ഒരു അഭിമുഖത്തിൽ തന്റെ വ്യക്തജീവിതം മാസികകൾ ആഘോഷമാക്കിയതിനെക്കുറിച്ച് സംഗീത തുറന്നു പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. കാമുകൻമാരായി തന്റെ പേരിനൊപ്പം ചേർത്തുവെക്കുന്നവരുടെ പേരുകൾ പോലും തനിക്ക് സത്യത്തിൽ അറിയുമായിരുന്നില്ല എന്നാണ് സംഗീത പറഞ്ഞത്.
സംഗീത ബിജ്‌ലാനിയുടെ വാക്കുകൾ ഇങ്ങനെ:
എരിവും പുളിയുമുള്ള റിപ്പോർട്ടുകൾ കൊണ്ട് മാസികകൾ നമ്മളെ വലിച്ച് കീറുമായിരുന്നു. റിപ്പോർട്ടുകൾ കണ്ട് പലപ്പോഴും ഞാൻ പേടിച്ചിട്ടുണ്ട്. എനിക്ക് യാതൊരു പരിചയവുമില്ലാത്ത വ്യക്തിയുമായി ഞാൻ പ്രണയത്തിലാണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അന്ന് തനിക്കൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ തന്റെ അമ്മ കൂടെ വരുമായിരുന്നു.
ഇന്നത്തെ പോലെയല്ല. അന്നത്തെ കാലത്ത് അമ്മമാർ മക്കൾക്കൊപ്പം സെറ്റിലെത്തുമായിരുന്നു. അവരുടെ സാന്നിധ്യത്തിൽ എനിക്ക് സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു. സെറ്റിൽ എന്റെ കാര്യങ്ങൾ നോക്കിയിരുന്നത് അമ്മയായിരുന്നു എന്നും സംഗീത ബിജ്‌ലാനി പറയുന്നു.
അതേ സമയം സംഗീത ബിജ്‌ലാനിയയും ആയയി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സൽമാൻ ഖാനും മുമ്പ് വെളിപ്പെടുത്തിയരുന്നു. ഒരു സമയമുണ്ടായിരുന്നു, ഞാൻ ശരിക്കും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ നടന്നില്ല. എന്നും ഞാൻ വിവാഹത്തിന്റെ അരികിൽ വരെ എത്തിയിട്ടുണ്ട്. പക്ഷെ ചിലർക്ക് അവസാന നിമിഷം കൈവിട്ടു പോകും. ഞാനൊരു നല്ല കാമുകനാണ് പക്ഷെ ജീവിത കാലം മുഴുവൻ എന്നെ സഹിക്കുക ബുദ്ധിമുട്ടാണ്.
സംഗീതയുമായുള്ള വിവാഹത്തിന്റെ കാർഡ് വരെ തയ്യാറായിരുന്നു എന്നായിരുന്നു സൽമാൻ ഖാൻ പറഞ്ഞത്. സൽമാനും സംഗീതയും പത്ത് വർഷത്തോളം പ്രണയിച്ചിരുന്നു. എന്നാൽ ഈ ബന്ധം വിവാഹത്തിന് അരികിലെത്തിയ ശേഷം പിരിയുകയായിരുന്നു.
പിന്നീട് 1996 നവംബർ 14 ന് സംഗീത മുൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസ്ഹറുദ്ദിനെ വിവാഹം കഴിക്കുകയായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ പക്ഷെ 2010 ൽ വേർപിരിഞ്ഞു. അസ്ഹറുദ്ദീന്റെ ജീവിതകഥ സിനിമയാക്കിയപ്പോൾ സംഗീതയുടെ വേഷം അഭിനയിച്ചത് നർഗിസ് ഫഖ്രി ആയിരുന്നു. എന്നാൽ തന്നെ മോശമായാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് സംഗീത രംഗത്ത് എത്തിയിരുന്നു.
എന്നാൽ ആരോപണങ്ങൾ ചിത്രത്തിന്റെ മേക്കേഴ്സും നായകൻ ഇമ്രാൻ ഹാഷ്മിയും നിരസിക്കുകയായിരുന്നു. ബിഗ് സ്‌ക്രീനിലേക്ക് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. മുൻ കാമുകൻ സൽമാൻ ഖാനും കുടുംബവുമായും ഇപ്പോഴും നല്ല സുഹൃദ് ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് സംഗീത.