ഒരുകാലത്ത് കലാമൂല്യം നിറഞ്ഞതും വാണിജ്യ പരവുമായ നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലാളത്തിന് സമ്മാനിച്ച വിജയ കൂട്ടുകെട്ടായിരുന്നു മോഹൻലാൽ പ്രിയദർശൻ ശ്രീനിവാസൻ കൂട്ടുകെട്ട്. പൊട്ടിച്ചിരിപ്പിക്കുകയും സങ്കടപ്പെടുത്തകയും ചെയ്തട്ടുള്ള ഒരു പിടി സിനിമകൾ ഈ കൂട്ടുകെട്ട് മലയാള സിനമയ്ക്ക് സമ്മാനിച്ചു.
കാലങ്ങൾക്ക് ഇപ്പും ഇവരുടെ മക്കൾ ഇപ്പോൾ സിനിമയിൽ ശക്തമായ സാന്നിധ്യം ആയികൊണ്ടിരിക്കുകയാണ്. നായികയായി കല്യാണി പ്രിയദർശനും നടനായും സംവിധായകനായും ഗായകനായും വിനീത് ശ്രീനിവാസനും, നായകനായും സംവിധാന സഹായിയായും പ്രണവ് മോഹൻലാലും തങ്ങളുടെ കഴിവു തെളിയിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ ഈ മക്കൾ ഒരുമിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഹൃദയം എന്ന ചിത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
ഈ സിനിമയുടെ വിശേഷങ്ങളും പ്രണവുമായുള്ള സൗഹൃദവുമൊക്കെ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ ഇപ്പോൾ. ഫ്‌ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകനും നടനും നിർമാതാവും ഗായകനുമായ വിനീത് തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ആളുകൾക്ക് ഇഷ്ടമുള്ള ഒരു നടനെ വെച്ചാണ് ഹൃദയം ചെയ്യാൻ വിചാരിച്ചിരുന്നതെന്നും പ്രണവിന്റെ സിനിമകൾ കാണാൻ ആളുകൾക്ക് ഇഷ്ടവും ആകാംക്ഷയും ഉണ്ടെന്നും വിനീത് പറയുന്നു.
വിനീത് ശ്രീനിവാസന്റെ വാക്കുകൾ ഇങ്ങനെ:
പ്രണവിന്റെ 2 സിനിമകൾ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അധികം സിനിമകൾ ചെയ്തിട്ടില്ലായെന്ന ഇഷ്ടവും ഒരു ആകാംക്ഷയും ആളുകൾക്ക് പ്രണവിലുണ്ട്. പ്രണവിനെ കുട്ടിക്കാലത്ത് പരിചയമുണ്ടായിരുന്നെങ്കിലും ഹൃദയത്തിന്റെ സെറ്റിൽ വെച്ചാണ് കൂടുതൽ പരിചയപ്പെടുന്നത്.
കുട്ടിക്കാലത്ത് ചില ഫങ്ഷനുകളിലൊക്കെ വെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്കങ്ങനെ വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ശരിക്കും പരിചയപ്പെട്ട് സുഹൃത്തുക്കളാവുന്നത് ഹൃദയമെന്ന സിനിമയുമായി ബന്ധപ്പെട്ടാണ്.
ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്ന മുഖമുള്ള ഒരാളാകണം സിനിമയിൽ വേണ്ടതെന്ന നിർബന്ധമാണ് കല്യാണിയെ തെരഞ്ഞെടുക്കാൻ കാരണം. 2019ൽ ഞാൻ കാണുന്ന സമയത്ത് കല്യാണി മലയാള സിനിമകളൊന്നും ചെയ്തിട്ടില്ല. കല്യാണിയുടെ ഒരു തെലുങ്ക് സിനിമയും മറ്റൊരു സിനിമയിലെ പാട്ടുകളുമേ ഞാൻ കണ്ടിട്ടുള്ളു. മലയാളികൾക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന ഒരു മുഖമുണ്ട് കല്യാണിക്കെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.
അതേ സമയം ഹൃദയം സിനിമയുടെ ക്യാരക്ടർ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഹൃദയമെന്നും ചിത്രത്തിൽ പതിനഞ്ച് പാട്ടുകളുണ്ടെന്നും വിനീത് നേരത്തെ പറഞ്ഞിരുന്നു.
ഹേഷാം അബ്ദുൾ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. നാൽപ്പത് വർഷത്തിന് ശേഷം മെറിലാന്റ് നിർമ്മാണ കമ്പനിയുടെ ബാനറിൽ വിശാഖാണ് ഹൃദയം നിർമ്മിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. ഹെലനിലെ നായകനായ നോബിൾ തോമസും ഹൃദയത്തിന്റെ സഹ നിർമ്മാതാവാണ്.