പ്രശസ്ത പാചക വിദഗ്ധനും സിനിമാ നിർമ്മാതാവുമായ നൗഷാദ് അന്തരിച്ചു. 54 വയസ്സായിരുന്നു പ്രായം. തിരുവല്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങൾക്ക് അണുബാധ ഏറ്റതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വെന്റിലേറ്ററിൽ കഴിയുക ആയിരുന്നുവെന്ന് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും മറ്റൊരു സിനിമാ നിർമ്മാതാവായ നൗഷാദ് ആലത്തുരം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Also Read
അങ്ങനെ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്.
ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹം. കൈരളി ചാനലിലെ പാചക പരിപാടിയിൽ കൂടി ആയിരുന്നു നൗഷാദ് ഫേമസ് ആയത്.
പിന്നീട് നിരവധി ചാനലുകളിൽ കുക്കറി ഷോ അവതരിപ്പിച്ച അദ്ദേഹെ സംലിബ്രേറ്റി ഷെഫ് ആയി ഉയരുക ആയിരുന്നു.
പ്രകൃതിയിമായി ഇഴുകിചേർന്നുള്ള ലൈവ് പാചകം ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സർവീസും ഉണ്ടായിരുന്നു.
ഇവിടെ നിന്നുമാണ് അദ്ദേഹം ടിവി ഷോകളിലേക്കും സിനിമയിലേക്കും എത്തിയത്. കാറ്ററിങ്ങ് രംഗത്ത് പ്രശസ്തനായതിന് പിന്നാലെയാണ് അദ്ദേഹം സിനിമാ നിർമ്മാണ രംഗത്തേക്ക് കടന്നത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ദിലീപിന്റെ ലയൺ, സ്പാനിഷ് മസാല, ജയസൂര്യയുടെ പയ്യൻസ്, തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത് നൗഷാദ് ആയിരുന്നു.
രണ്ട് ആഴ്ച മുമ്പായിരുന്നു നൗഷാദിന്റെ ഭാര്യ മരിച്ചത്. തിരുവല്ല സ്വദേശിയായ നൗഷാദിന്റെ പാചകത്തിന് ലോകം മുഴുവൻ ആരാധകർ ഉണ്ടായിന്നു.നൗഷാദിന് ഒരു മകൾ ആണുള്ളത്.
പ്രമുഖ കേറ്ററിങ് റസ്റ്ററന്റ് ശൃംഖലയായ നൗഷാദ് ദ് ബിഗ് ഷെഫിന്റെ ഉടമയാണ് അദ്ദേഹം. പത്തനംതിട്ട തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തി വന്നിരുന്നു. പിതാവിൽ നിന്നുമാണ് നൗഷാദിന് പാചകത്തിൽ താത്പര്യം കിട്ടുന്നത്. കോളജ് വിദ്യാഭ്യാത്തിന് ശേഷം ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നൗഷാദ് തുടർന്ന് കേറ്ററിങ് ബിസിനസിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും ബിസിനസ് വികസിപ്പിക്കുകയും ആയിരുന്നു.
വിദേശങ്ങളിൽ അടക്കം നൗഷാദ് കേറ്ററിങ് പ്രശസ്തമാവുകയും ചെയ്തു. നൗഷാദ് ദ് ബിഗ് ഷെഫ് എന്ന റസ്റ്ററന്റ് ശൃംഖലയും ഏറെ പ്രശസ്തമാണ്. ടെലിവിഷൻ പാചക പരിപാടികളിൽ അവതാരകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സിനിമ നിർമ്മാതാവ് എന്ന നിലയിലും നൗഷാദ് തിളങ്ങിയ നൗഷാദ് സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമിച്ചായിരുന്നു നിർമ്മാണ മേഖലയിൽ തുടക്കം കുറിച്ചത്.