മലയാളികൾക്ക് ഏറെ സുപരിചിതയാണ് രഞജിനി ഹരിദാസ്. സോഷ്യൽമീഡിയയിൽ വളരെ ആക്ടീവ് ആണ് താരം. രഞ്ജിനി ഹരിദാസിന്റെ ഓണം ആഘോഷം അവസാനിച്ചില്ല എന്ന് തോന്നുന്നു. ഓണ ആഘോഷത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ് താരം. അമ്മ എടുത്ത തന്റെ ചിത്രങ്ങൾ രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ALSO READ
View this post on Instagram
രഞ്ജിനി മെലിഞ്ഞു സുന്ദരിയായിരിയ്ക്കുന്നു എന്നാണ് ഒരു ആരാധകന്റെ കമന്റ്. നടൻ മുന്ന ഉൾപ്പടെയുള്ളവർ ചിത്രത്തിന് കമന്റ് എഴുതിയിട്ടുണ്ട്. അമ്മ എടുത്ത ഫോട്ടോ പെർഫക്ട് ആണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കളർഫുൾ ആണെന്നാണ് മറ്റു ചിലരുടെ കമന്റുകൾ. എന്ത് തന്നെയായാലും മനോഹരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
ALSO READ
ആങ്കറിങിലൂടെ ശ്രദ്ധേയായ രഞ്ജിനി ഹരിദാസിനൊപ്പം എന്നും വിവാദങ്ങളും ഉണ്ടായിരുന്നു. ഇംഗ്ലീഷ് കൂടിക്കലർത്തിയ മലയാളം പറച്ചിലിനെയും വസ്ത്ര ധാരണത്തെയും വിമർശിക്കുമ്പോഴും രഞ്ജിനിയെ ആരാധിക്കുന്നവരും ഒരുപാടായിരുന്നു. അവതാരക എന്ന നിലയിൽ മലയാള ടെലിവിഷൻ ലോകത്ത് ആദ്യം കൈയ്യടി നേടിയത് രഞ്ജിനിയാണ് എന്നത് തിരസ്‌കരിക്കാനാകാത്ത സത്യമാണ്.