ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. അമ്മായിയമ്മ പോരോ, അവഹിതമോ സാധരാണ സീരിയലിൽ കണ്ടു വരുന്ന നായികയുടെ ദുരന്തമോ ഒന്നുമില്ലാതെ വ്യത്യസ്തമായി അവതരിപ്പികുന്ന സാന്ത്വനം യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന പരമ്പര കൂടിയാണ്.
ഒരു സാധാരണ കുടുംബത്തിൽ സംഭവിക്കുന്ന സന്തോഷങ്ങളും സംഭവങ്ങളും മാത്രമാണ് സീരിയലിന്റെ കഥാപാശ്ചാത്തലം. 20202 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്ബര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മന്നോട്ട് പോവുകയാണ്. തമിഴിലെ സൂപ്പർഹിറ്റ് സീരിയലായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം.
നേരത്തെ ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്തിരിക്കുന്നത്. വനമ്പാടി അവസാനിച്ചതിന് ശേഷം അതിന് പകരമായാണ് സാന്ത്വനം തുടങ്ങിയത്. മലയാളത്തിന്റെ മുൻകാല നായികാ നടി നടി ചിപ്പി രഞ്ജിത്താണ് സാന്ത്വനം നിർമ്മിച്ചിരിക്കുന്നത്.
Also Read
എന്നാ ഞങ്ങൾക്കൊക്കെ ഒരു സദ്യ തരുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയുമായി മീരാ നന്ദൻ
ചിപ്പി സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി ഈ പരമ്പരയിൽ എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് തരം സീരിയൽ രംഗത്തേക്ക് എത്തിയിരിക്കുന്നത്. ശ്രീദേവിയേയും ബാലനേയും ഇവരുടെ സഹേദാരങ്ങളേയും ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. നടൻ രാജീവ് പരമേശ്വരനാണ് ബാലൻ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇവർക്ക് ഹരി, ശിവൻ, കണ്ണൻ എന്നിങ്ങനെ മൂന്ന് സഹോദരന്മാരുണ്ട്. ഭർത്താവിന്റെ സഹോദരങ്ങളായ ഇവരെ സ്വന്തം മക്കളായി കണ്ടാണ് ദേവിയും ബാലനും വളർത്തിയത്. സഹേദരങ്ങൾക്ക് വേണ്ടി കുഞ്ഞുങ്ങളെ പോലും ഇവർ വേണ്ടയെന്ന് വയ്ക്കുകയായിരുന്നു. സഹോദരന്മാരുടെ വിവാഹം കഴിയുന്നതോടെയാണ് സാന്ത്വനത്തിന്റെ കഥ മാറുന്നത്.
സുഹൃത്തായ അപർണ്ണയെ ആണ് ഹരി കല്യാണം കഴിക്കുന്നത്. ഇവരുടെ പ്രണയ വിവാഹമായിരുന്നു. അച്ഛനേയും അമ്മയേയും ഉപേക്ഷിച്ച് അപർണ്ണ ഹരിയെ തേടി എത്തുകയായിരുന്നു. സമ്പന്ന കുടുംബത്തിൽ നിന്നാണ് അപർണ്ണ ഹരിയുടെ ചെറിയ വീട്ടിലെത്തുന്നത്. തുടക്കത്തിൽ പെരുത്തപ്പെടാൻ അപ്പുവിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീട് സാന്ത്വനം കുടുംബത്തിന്റെ രീതികളോടൊപ്പം അപർണയും ചേരുകയായിരുന്നു. നടി രക്ഷാ രാജാണ് അപർണ്ണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് രക്ഷയുടേത്. എങ്കിലും അപ്പു എന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രക്ഷാരാജിന്റെ ഒരു പഴയ അഭിമുഖ വീഡിയോയാണ്. സാന്ത്വനം സീരിയലിൽ എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്.
സംവിധായകനായ ആദിത്യനോട് ആദ്യം നോ പറഞ്ഞതിന് ശേഷമാണ് സാന്ത്വനത്തിൽ താൻ അഭിനയിക്കാൻ എത്തിയതെന്നാണ് രക്ഷ പറയുന്നത്. അദ്ദേഹം ഇപ്പോഴും ലൊക്കേഷനിൽ അത് പറഞ്ഞ് കളിയാക്കാറുണ്ടെന്നും രക്ഷാ രാജ് പറയുന്നു.
രക്ഷാ രാജിന്റെ വാക്കുകൾ ഇങ്ങനെ:
സാന്ത്വനത്തിന്റെ സംവിധായകനായ ആദിത്യൻ സാറിനെ മുമ്പേ തനിക്ക് അറിയാമായിരുന്നു. വാനമ്പാടി എന്ന സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അനുമോളേ കാണാൻ വേണ്ടി ലൊക്കേഷനിൽ എത്തിയതായിരുന്നു. അവളാണ് ആദിത്യസാറിനെ പരിചയപ്പെടുത്തി തരുന്നത്.
അദ്ദേഹം അന്ന് സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് സാന്ത്വനത്തിൽ എത്തുകയായിരുന്നു. സീരിയലിൽ അഭിനയിക്കാൻ ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ വർക്കിൽ തന്നെ പെട്ടില്ലേ എന്നൊക്കെ പറഞ്ഞ് തന്നെ കളിയാക്കാറുണ്ടെന്നും രക്ഷാരാജ് പറയുന്നു.