”ഹോം” എന്ന സിനിമ കണ്ടവർക്ക് ആ കഥാപാത്രമായി മഞ്ജുപിള്ളയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല! മലയാള സിനിമ ഈ താരത്തിനെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല ഇത് വരെ; കുറിപ്പ് ശ്രദ്ധ നേടുന്നു

92

ബിഗ് സ്‌ക്രീനിൽ ചെറിയ വേഷങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരമാണ് മഞ്ജുപിള്ള. പ്രശസ്ത സിനിമാതാരം എസ് പി പിള്ളയുടെ പേരക്കുട്ടിയാണ് മഞ്ജുപിള്ള. ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള മഞ്ജുപിള്ള മിനിസ്‌ക്രീനിലൂടെ ആണ് ശ്രദ്ധേയമാകുന്നത്.

നിരവധി പരമ്പരകളിൽ തിളങ്ങിയിട്ടുള്ള മഞ്ജുപിള്ള ഹാസ്യ വേഷങ്ങളിലൂടെ ആണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ”തട്ടീം മുട്ടീം” എന്ന പരമ്പരയിൽ അഭിനയിച്ചുവരികയാണ് താരം. കഴിഞ്ഞ ദിവസം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പുറത്തിറങ്ങിയ ”ഹോം” എന്ന മലയാള ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Advertisements

സൂപ്പർതാരങ്ങൾ ഒന്നുമില്ലാതെ ഒരുക്കിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമ നിരൂപകരുടെ അടക്കം അഭിനന്ദനങ്ങളുടെ പ്രവാഹം ആണ് ഈ സിനിമയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. മലയാളസിനിമയിൽ പതിറ്റാണ്ടുകളോളം ആയി സജീവമായിട്ടുള്ള ഇന്ദ്രൻസിന് ഇന്നുവരെ ലഭിക്കാത്ത മികച്ചൊരു വേഷമാണ് ലഭിച്ചത് എന്ന് മലയാളികൾ ഒരേ സ്വരത്തിൽ പറയുന്നു. ഇന്ദ്രൻസിന്റെ അസാധാരണമായ അഭിനയമികവ് പോലെതന്നെ ശ്രദ്ധേയമായിരുന്നു ചിത്രത്തിൽ മഞ്ജു പിള്ളയുടെ കഥാപാത്രവും.

ഇപ്പോഴിതാ മഞ്ജുപിള്ളയെക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന ”ചില കുടുംബ ചിത്രങ്ങൾ” എന്ന പരിപാടിയിലൂടെ ആയിരുന്നു മഞ്ജു പിള്ളയെ ആദ്യമായി ശ്രദ്ധിച്ചത്. ഫ്‌ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന ”ഉപ്പും മുളകും” എന്ന പരമ്പര പോലെ രസകരമായ ഒരു പരിപാടിയായിരുന്നു അത്.

മഞ്ജു പിള്ളയും ജഗദീഷും ആയിരുന്നു അതിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ”മിസ്റ്റർ ബട്‌ലർ”, ”രാവണപ്രഭു”, ”ഇരട്ടക്കുട്ടികളുടെ അച്ഛൻ”, ”മഴയെത്തും മുൻപേ” എന്നീ ചിത്രങ്ങളിലെല്ലാം മഞ്ജുവിനെ ശ്രദ്ധിച്ചിരുന്നു എങ്കിലും ”നാലു പെണ്ണുങ്ങളിൽ” ലെ വേഷം ഒഴിച്ച് മറ്റൊരു സിനിമയിലും മഞ്ജുവിന്റെ കഴിവിനൊത്ത് ഒരു വേഷം താരത്തിന് ലഭിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം.

ഹാസ്യ വേഷങ്ങൾ നല്ലതുപോലെ അവതരിപ്പിക്കുന്ന മഞ്ജുപിള്ള, ”ഇന്ദുമുഖി ചന്ദ്രമതി”, ”ചില കുടുംബ ചിത്രങ്ങൾ”, ”തട്ടീംമുട്ടീം” എന്ന നിരവധി പരമ്പരകളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഒരു ഹാസ്യ നടി എന്നതിലുപരി ഒരുപാട് കഴിവുള്ള ഒരു കലാകാരിയാണ് മഞ്ജുപിള്ള എന്ന് ”ചില കുടുംബ ചിത്രങ്ങൾ” കണ്ടിട്ടുള്ള പ്രേക്ഷകർക്ക് അറിയാം. എന്നാൽ മലയാള സിനിമ ഈ താരത്തിനെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല ഇത് വരെ.

”ഹോം” എന്ന സിനിമ കണ്ടവർക്ക് ആ കഥാപാത്രമായി മഞ്ജുപിള്ളയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല.. അത്രയേറെ മികവോടെയാണ് താരം ആ വേഷം അവതരിപ്പിച്ചത്. ഒരുപാട് കാലത്തിനു ശേഷം മലയാളസിനിമയിൽ ഇറങ്ങിയ ഒരു ഫീൽ ഗുഡ് ചിത്രമാണ് ”ഹോം”.

ഇന്ദ്രൻസിനോടൊപ്പം മഞ്ജു പിള്ളയും മലയാളികളുടെ മനസ്സിൽ ഒരിക്കലും മായാത്ത ഇടം ഇടം പിടിച്ചിരിക്കുകയാണ് ഈ സിനിമയിലൂടെ. ധന്യ വർമ്മ അവതരിപ്പിക്കുന്ന ”ഹാപ്പിനസ് പ്രോജക്ട്”ൽ വാട്ട് ഈസ് യുവർ ഹാപ്പിനസ് എന്ന് ചോദിച്ചാൽ ഹോം പോലെയുള്ള മനോഹരമായ ഒരു സിനിമ കാണുന്നതാണ് സന്തോഷം നൽകുന്നത്, എന്ന് കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്.

 

Advertisement