വംശി ചിത്രത്തിന് വിജയിയ്ക്ക് ലഭിക്കുന്നത് പടപകൂറ്റൻ പ്രതിഫലം, ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അമ്പരപ്പിച്ച് ദളപതി വിജയ്

404

ബാലതാരമായി 1984 ൽ സിനിമയിലേക്ക് എത്തി ഇന്ന് തെന്നിന്ത്യയുടെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പർതാരമായി മാറിയ നടനാണ് ദളപതി വിജയ്. ഒരുപിടി തമിഴ് ചിത്രങ്ങളിൽ ബാലതാരമായി എത്തിയ വിജയ് 1992 ൽ നാളെയാ തീർപ്പ് എന്ന സിനിമയിൽ കൂടി നായകനായി അരങ്ങേറുകയായിരുന്നു.

പിന്നീടിങ്ങോട്ട് റൊമാന്റിക് ഹീറോയായും ആക്ഷൻ ഹിറോയായും ഒക്കെ അരങ്ങു തകർത്ത വിജയിയിക്ക് തിരുഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തെന്നിന്ത്യൻ സിനിമയിലെ വമ്പൻ വിജയങ്ങൾ എല്ലാം തന്റെ പേരിലാക്കിയ വിജയിയുടെ കരിയറിൽ പരാജയ ചിത്രങ്ങൾ വിരലിലെണ്ണാവുന്നത് മാത്രമാണ്.

Advertisements

ഇപ്പൾ ഇന്ത്യൻ സിനിമയിലെ താരമൂല്യമുള്ള നടന്മാരിൽ മുൻപന്തിയിൽ തന്നെയാണ് വിജയിയുടെ സ്ഥാനം. തമിഴിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. അദ്ദേഹം നായകനായ ചിത്രങ്ങൾ മുന്നൂറു കോടിയോളമാണ് ബോക്‌സ് ഓഫീസ് കളക്ഷനായി നേടുന്നത്.

Also Read
വിവാഹത്തിന് എലീന എന്നെ ക്ഷണിച്ചിട്ടില്ല, എങ്കിലും എന്റെ പ്രാർഥനകൾ ഉണ്ടാവും: തുറന്നു പറഞ്ഞ് ആര്യ

തമിഴിൽ സാക്ഷാൽ സ്റ്റൈൽമന്നൻ സൂപ്പർ സ്റ്റാർ രജനികാന്തിനെ വരെ പിന്തള്ളി താരമൂല്യത്തിന്റെ പുതിയ ഉയരത്തിൽ എത്തിയ ദളപതി വിജയ് ഇപ്പോൾ മറ്റൊരു സ്വപ്ന സമാനമായ നേട്ടത്തിൽ കൂടി എത്തി നിൽക്കുകയാണ്. തന്റെ അടുത്ത ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്ന നടനായി മാറാൻ പോവുകയാണ് വിജയ്.

120 കോടി രൂപയാണ് തന്റെ അടുത്ത ചിത്രത്തിന് വേണ്ടി വിജയ് വാങ്ങാൻ പോകുന്ന പ്രതിഫലം എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദർബാർ എന്ന ചിത്രത്തിന് വേണ്ടി 107 കോടി രൂപ പ്രതിഫലം വാങ്ങിയ രജനികാന്ത് ആയിരുന്നു ഇതുവരെ ഈ ലിസ്റ്റിൽ മുന്നിൽ.

ഇപ്പോൾ വിജയ് അഭിനയിച്ചു കൊണ്ടിരിക്കുന്നബീസ്റ്റ് എന്ന ചിത്രത്തിൽ അദ്ദേഹം വാങ്ങിയിരിക്കുന്നത് എൺപതു കോടി രൂപ ആണ്. അതിനു മുൻപ് ചെയ്ത മാസ്റ്റർ എന്ന ചിത്രത്തിൽ 75 കോടിക്ക് മുകളിൽ ആണ് അദ്ദേഹം വാങ്ങിയ പ്രതിഫലം. നാൾക്കു നാൾ വിജയിയുടെ പ്രതിഫലം ഉയരുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ബീസ്റ്റ് പൂർത്തിയാക്കിയ ശേഷം വിജയ് അഭിനയിക്കാൻ പോകുന്നത് തന്റെ 66ാമതു ചിത്രത്തിലാണ്. തമിഴ് തെലുങ്കു ഭാഷകളിൽ ആയി ഒരുക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം പ്രശസ്ത സംവിധായകൻ വംശി ആണ് സംവിധാനം ചെയ്യുക. വമ്പൻ തെലുങ്കു നിർമ്മാതാവായ ദിൽ രാജു ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക.

Also Read
ഇവൾ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? അപ്പോൾ ഇവൾ ഇന്റർനാഷണൽ കോഴിയാണല്ലോ: റിതു മന്ത്രയ്ക്ക് എതിരെ തുറന്നടിച്ച് ജിയ ഇറാനി

അതേ സമയം മാസ്റ്റർ ആയിരുന്നു വിജയിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 2020 ലെ ലോക്ഡൗണിന് ശേഷം തിയ്യറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ ഈ വിജയ് ചിത്രം സർവ്വകാല കളക്ഷൻ ആയിരുന്നു നേടിയെടുത്തത്.

Advertisement