സംയുക്ത വർമ്മയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്, കൃത്യമായ തീരുമാനം അറിയിച്ച് ബിജു മേനോൻ

110

സത്യൻ അന്തിക്കാടിന്റെ ജയറാം ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് മലയാളികലുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് പിന്നാലെ മേഘമൽഹാർ, സ്വയംവരപ്പന്തൽ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ച
സംയുക്ത വർമ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാൾ കൂടിയാണ്.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനെ താരം പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു. ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ ഇന്നും കാത്തിരിക്കുകയാണ്.

Advertisements

2002ലായിരുന്നു ബിജു മേനോനും സംയുക്ത വർമയും തമ്മിലുള്ള വിവാഹം. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ഹിറ്റ് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിച്ച ഇരുവരും മലയാളികളുടെ എക്കാലത്തെയും മികച്ച താരജോഡി കൂടിയാണ്.

Also Read
മലയാള സിനിമയുടെ പൂക്കാലം വീണ്ടും വരികയാണ്, ‘ഹോം’ സിംമ്പിളാണ് പവർഫുള്ളും: ഈപ്പൻ തോമസ് എഴുതുന്നു

ഇപ്പോഴിതാ സംയുക്ത വർമ്മയുടെ തിരിച്ചുവരവ് സംബന്ധിച്ച് പ്രതികരണവും ആയി എത്തിയിരിക്കുകയണ് ബിജു മേനോൻ. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെ കുറിച്ച് ബിജുമേനോൻ വെളിപ്പെടുത്തിയത്.

താൻ ഒരു കാര്യത്തിലും സംയുക്തയെ നിർബന്ധിക്കാറില്ലെന്നും സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം സംയുക്തയുടേത് തന്നെയായിരുന്നു എന്നുമാണ് ബിജു മേനോൻ പറയുന്നത്. ഞാൻ ഒരിക്കലും സംയുക്തയെ ഫോഴ്‌സ് ചെയ്യാറില്ല. സംയുക്തയുടേത് ഇൻഡിപെൻഡന്റ് തീരുമാനങ്ങളാണ്. സംയുക്തക്ക് അഭിനയിക്കാൻ താൽപര്യമില്ല എന്ന് ബിജു മേനോൻ തുറന്നു പറയുന്നു.

Also Read
മീനാക്ഷിയുടെ കയ്യിൽ കോലു മിഠായിയും വായിലിട്ട് ചിരിച്ച് സന്തോഷവതിയായി മഹാലക്ഷ്മി, ദിലീപിന്റെ പുതിയ കുടുംബചിത്രം വൈറൽ, മഞ്ജു അസൂയപ്പെടുന്നുണ്ടാവും എന്ന് ആരാധകർ

ഞങ്ങൾക്ക് ഒരു മകനുണ്ട് അവന്റെ കാര്യങ്ങളാണ് ഞങ്ങളുടെ ഫസ്റ്റ് പ്രയോറിറ്റി എന്നും മകന്റെ കാര്യം നോക്കാമെന്ന് സംയുക്ത സ്വയം തീരുമാനിച്ചതായിരുന്നെന്നും ബിജു മേനോൻ പറയുന്നു. സംയുക്തയ്ക്ക് എപ്പോൾ വേണമെങ്കിലും അഭിനയിക്കുമെന്നും തന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവുമില്ലെന്നും ബിജു മേനോൻ വ്യക്തമാക്കുന്നു.

തങ്ങൾക്ക് രണ്ട് പേർക്കും പരസ്പരം തങ്ങളുടെ പ്രശ്‌നങ്ങൾ വ്യക്തമായി അറിയാമെന്നും സിനിമയെ അറിയുന്ന ഭാര്യയായതു കൊണ്ട് തന്നെ താൻ കംഫർട്ട് സോണിൽ ആണെന്നും പറഞ്ഞ താരം സിനിമയുടെ കഥകളെയും തന്റെ അഭിനയത്തെയും പലപ്പോഴും സംയുക്ത വിമർശിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.

Also Read
എന്റെ മകളാണ് അനന്യ. ജന്മം കൊണ്ടല്ല, ഹൃദയം കൊണ്ട്. ഞാനാ വേദന കണ്ണീരിലൊതുക്കാൻ പാടുപെടുകയാണ് ; ഹൃദയം നുറുങ്ങുന്ന വേദനയോടെ രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ

Advertisement