അൻപതോളം വർഷങ്ങളായി സിനിമോ ലോകത്ത് സജീവ സന്നിധ്യമാണ് നടൻ ഇന്നസെന്റ്. നൃത്തശാല എന്ന 1972 ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിൽ എത്തിയത്. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ മാറുകയായിരുന്നു.
തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ആരാധിക്കുന്ന താരമാണ് ഇപ്പോൾ ഇന്നസെന്റ്. ഇപ്പോഴും മലയാള സിനിമയിൽ സജീവമാണ് താരം. ഇന്നും നടന്റെ പഴയ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമയിൽ മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവമാണ്.
കൂടാതെ താരസംഘടനയുടെ തലപ്പത്തും അദ്ദേഹം ഉണ്ടായിരുന്നു. കഴിഞ്ഞ 18 വർഷത്തോളം ഇന്നസെന്റ് ആയിരുന്നു താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നത്. ഇപ്പോഴിതാ അതിന്റെ രഹസ്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരു പ്രമുഖമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്രയും കാലം അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്.
മോഹൻലാലും മമ്മൂട്ടിയുമുള്ളപ്പോൾ തന്നെയായിരുന്നു കഴിഞ്ഞ 18 വർഷത്തോളം അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചത്. പിന്നീട് ഈ സ്ഥാനത്ത് നിന്ന് ഒഴിയുകയായിരുന്നു. തന്നോട് സംഘടനയുടെ ഭാരവാഹികൾ പോകരുതെന്ന് പറഞ്ഞിരുന്നു. എല്ലാവരുമായിട്ടുള്ള സ്‌നേഹ ബന്ധമാണ് ഇത്രയും കാലം തന്നെ ആ സ്ഥാനത്ത് ഇരുത്തിയതെന്ന് ഇന്നസെന്റ് പറയുന്നു.
ഇന്നസെന്റിന്റെ വാക്കുകൾ ഇങ്ങനെ:
18 വർഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാൻ ഒഴിവായതാണ്. പല തവണ അവർ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു. അതിന് പിന്നിൽ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയിൽ ഒരാളോട് പറയുകയാണ് ഇത് ഇങ്ങനെയെ ചെയ്യാൻ പറ്റൂ, ഇരിക്കവിടെ എന്ന്. അത് അയാളുടെ ഉള്ളിൽ ഒരു വിദ്വേഷം ഉണ്ടാക്കും.
മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയിൽ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകൾ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം. ഞാൻ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാൽ അത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്നേഹം കൊണ്ടാണ്.
ഇന്നസെന്റിനെ പിണക്കാൻ പറ്റില്ല അയാൾ പറയുന്നതിൽ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വർഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയത് എന്ന ഇന്നസെന്റ് വ്യക്തമാക്കുന്നു. അതേ സമയം താര ചക്രവർത്തിമാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഒട്ടു മിക്ക ചിത്രങ്ങളിലും ഇന്നസെന്റ് അഭിനയിച്ചിരുന്നു. ഇന്നും സൂപ്പർ താരങ്ങളും ചിത്രങ്ങളിൽ താരം സജീവമാണ്.
എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ഇന്നസെന്റിനുള്ളത്. മുൻനിരതാരങ്ങളുടെ സിനിമകളിൽ മാത്രമല്ല യുവതാരങ്ങളുടെ ചിത്രങ്ങളിലും ഇന്നസെന്റ് സജീവമാണ്. 20201 ൽ പുറത്തിറങ്ങിയ സുനാമിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഇന്നസെന്റിന്റെ ചിത്രം. തിയേറ്റർ റിലീസായിട്ടായിരുന്നു ചിത്രം പുറത്ത് വന്നത്.