പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ നിർമ്മിച്ച് നവാഗതനായ ഗണേശ് രാജ് രചനയും സംവിധാനവും നിർവ്വഹിച്ച ആനന്ദം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാള ചലച്ചിത്ര അഭിനയരംഗത്ത് എത്തിയ താരമാണ് അനാർക്കലി മരയ്ക്കാർ . പിന്നീട് ഒരുപിടി സിനിമകളിലെ മികച്ച് വേഷങ്ങളിലൂടെ അനാർക്കലി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറി.
ആനനന്ദത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ നടി ശ്രദ്ധേയയായി. ഇപ്പോൾ താരത്തിന്റെ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടാണ് വൈറൽ ആയിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയിട്ടാണ് നടി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
അതേ സമയം അടുത്തിടെ തന്റെ പ്രണയം അനാർക്കലി മരയാക്കാർ തുറന്ന് പറഞ്ഞിരുന്നു.മലയാളത്തിന്റെ പ്രിയഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ എംജിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് അനാർക്കലി തന്റെ മനസ് തുറന്നത്. തനിക്ക് ഒരു പ്രണയം ഉണ്ട്, എന്നാൽ അത് വിവാഹത്തിലേക്ക് എത്തുമോ എന്ന് പറയാൻ കഴിയില്ല.
അദ്ദേഹം ജോലി ചെയ്യുകയാണ് ഡൽഹിയിൽ. ഇത്രയും ഒരുമിച്ചു പഠിച്ചവർ ആണ്. ഒരേ പ്രായം ആണ് എന്ന മറുപടിയാണ് അനാർക്കലി നൽകിയത്. കെട്ടും എന്ന് ഉറപ്പുണ്ടോ എന്ന എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് ചോദ്യത്തിന്, ഇല്ല കെട്ടണം എന്ന ഉറപ്പ് ഇല്ലല്ലോ എന്ന മറുപടിയാണ് നടി നൽകിയത്. പ്രേമിക്കാൻ പറ്റുന്നിടത്തോളം പ്രേമിക്കുക. കല്യാണം കഴിക്കാൻ ഒരു പ്രായം ആകുമ്പോൾ കഴിക്കുക.
അയാളിപ്പോൾ കേരളത്തിൽ തന്നെയുണ്ട് വർക്ക് ഫ്രം ഹോം ആണ്. ഇടക്കൊക്കെ ഞങ്ങൾ കാണാറുണ്ട്. നമ്മൾ അങ്ങ് ഇന്ന സ്ഥലം എന്ന് പറഞ്ഞുകൊണ്ട് പോകാറില്ല. എവിടെയെങ്കിലും ഒക്കെ പോയി ചിൽ ചെയ്യാറുണ്ട്.
കാശ് ആര് കൊടുക്കും എന്ന ചോദ്യത്തിന് ഞാൻ കൊടുക്കും, അവൻ സമ്പാദിക്കാൻ വരുന്നേ ഉള്ളൂ. ഞാൻ സമ്പാദിച്ചു തുടങ്ങിയല്ലോ എന്നായിരുന്നു അനാർക്കലി വെളിപ്പെടുത്തിയത്. പരസ്പരം വഴക്കുണ്ടാക്കാറുണ്ട്, വഴക്കില്ലാത്ത റിലേഷൻഷിപ്പ് ഇല്ലല്ലോ. ചെറിയ കാര്യങ്ങൾക്ക് മാത്രമാണ് വഴക്ക് ഉണ്ടാകുന്നത്.
Also Read
നിരന്തരം വഴിപിഴച്ച സ്ത്രീയുടെ വേഷങ്ങളിൽ അഭിനയിച്ചത് ഒരു ബാധ്യതയായി മാറി: അന്ന് ചിത്ര പറഞ്ഞത്
വേറെ ചെക്കന്മാരെ നോക്കുമ്പോൾ ആണ് വിഷയം ഉണ്ടാകുന്നത്. വെറുതെ ഇരിക്കുമ്പോൾ ഞാൻ കണ്ണിൽ കണ്ട ആൺപിള്ളേരെ ഒന്നും വായി നോക്കാറില്ല. ദുൽഖർ സൽമാനെ പോലെ അതേ രൂപത്തിലുള്ള ഒരാൾ വന്നാൽ അയാളെ നോക്കും എന്നാൽ പ്രേമിക്കുന്ന ആളെ ഉപേക്ഷിക്കില്ലെന്നും അനാർക്കലി പറഞ്ഞിരുന്നു.