നടൻ ബാലയുടെ പുതിയ വധുവിനെ പരിചയപ്പെടുത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്, വീഡിയോ വൈറൽ, ഫഹദ് ഫാസിലിന് ഒപ്പവും ബാലയും ഈ യുവതിയും

565

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നടൻ ബാല. തമിഴ് നാട് സ്വദേശിയാണെങ്കിലും മലയാള സിനിമയിലാണ് ബാല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നായകനും സഹനടനും വില്ലനും ഒക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ.

Advertisements

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാളി ഗായികയായ അമൃത സുരേഷിനെ ആയിരുന്നു ബാല ആദ്യം വിവാഹം ചെയ്തത്. എന്നാൽ വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു. ഇവർക്ക് ഒരു മകളുമുണ്ട്.

Also Read
അന്നൊക്കെ മമ്മൂട്ടിയെ കൂവി തോൽപ്പിക്കാൻ ഒരു കാരണവുമില്ലാത ആളുകൾ എത്തുമായിരുന്നു: വെളിപ്പെടുത്തലുമായി ഷിബു ചക്രവർത്തി

അതേ സമയം ബാല വീണ്ടും വിവാഹിതനാകുന്നു എന്ന വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നായിരുന്നു വാർത്ത പുറത്തു വന്നത്. അതേ സമയം ഇപ്പോഴിതാ വാർത്ത സ്ഥിരീകരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമ നടനും ബിജെപി നേതാവുമായ എസ് ശ്രീശാന്ത് രംഗത്തെത്തിയിരിക്കുകയാണ്.

ബാലയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയിലാണ് ശ്രീശാന്ത് നടന്റെ വധുവിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം, എന്നാണ് വിഡിയോയിൽ ശ്രീശാന്ത് പറയുന്നത്. തൊട്ടടുത്തായി ശ്രീശാന്തിന്റെ ഭാര്യയേയും ബാലയേയും അദ്ദേഹത്തിന്റെ വധുവിനേയും കാണാം.

അതിന് ശേഷം ഇരുവരും ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്. അതേ സമയം കഴിഞ്ഞ മാസം മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന് ഒപ്പമുള്ള ഒരു ചിത്രം ബാല പോസ്റ്റു ചെയ്തിരുന്നു.

ആ ചിത്രത്തിനൊപ്പം നെറ്റിയിൽ കുങ്കുമവും താലിമാലയും ചാർത്തി ബാലയ്‌ക്കൊപ്പം ഈ യുവതിയെ കാണാമായിരുന്നു.
അതേ സമയം അമൃതയുമായി വേർപിരിഞ്ഞ് എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്നു ബാല അച്ഛന്റെ ആഗ്രഹ പ്രകാരമാണ് വീണ്ടും വിവാഹത്തിന് ഒരുങ്ങിയത്. അടുത്തിടെ ബാല ഇതിനെകുറിച്ച് തുറന്നുപറഞ്ഞിരുന്നു.

Also Read
മമ്മുട്ടിയുടെ നായികയായി എഴുപുന്ന തരകനിൽ എത്തിയ നമ്രത ശിരോദ്കറിന് ദളപതി വിജയിയുമായി ഒരു ബന്ധമുണ്ട്, അതെന്താണെന്ന് അറിയാവോ

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഒരു ബാച്ചിലർ ലൈഫ് ആണ്. ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ മ രി ക്കു ന്നതിന് മുമ്പ് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്.

ഞാൻ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്. എന്റെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എൻറെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്‌നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാൻ. ഉടൻ തന്നെ നിങ്ങൾക്ക് ഒരു സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാമെന്നായിരുന്നു ബാല പറഞ്ഞത്.

അതിനിടെ കഴിഞ്ഞ ദിവസം ഈ യുവതിക്ക് ഒപ്പമുള്ള മറ്റൊരു വീഡിയോയും ബാല പങ്കുവെച്ചിരുന്നു. ഇരുവരും ടെന്നീസ് കളിക്കുന്ന വീഡിയോ ആയിരുന്നു ബാല പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ബാലയും പുതിയ വധുവും ചേർന്ന് ബാഡ്മിന്റൺ കളിക്കുന്ന വീഡിയോ പങ്ക് വെച്ചിരുന്നു. അവിടെനിന്നുള്ള ചിത്രങ്ങൾ ആണ് ശ്രീശാന്തിനോടൊപ്പം ഉള്ള വീഡിയോയിൽ നടൻ കുഞ്ചാക്കോ ബോബനൊപ്പം ഇരുവരും നിൽക്കുന്ന ചിത്രം പങ്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വധുവിന്റെ പേര് ചായം കൊണ്ട് എഴുതി ബാല കാണിച്ചത് ബാല വി എലു ട്രൂ ലവ് എന്നായിരുന്നു.

ചിത്രങ്ങൾ പുറത്ത് വന്നതോടെ ബാലയുടെ കൂടെ നിൽക്കുന്നത് എലിസബത്ത് ഉദയൻ എന്ന യുവതി ആണെന്ന് വ്യക്തമായിട്ടുണ്ട്. എലിസബത്ത് ഒരു ഡോക്ടർ കൂടിയാണ്. ഇപ്പോൾ ശ്രീശാന്ത് വ്യക്തമാക്കിയ സ്ഥിതിക്ക് വിവാഹം കഴിഞ്ഞു എന്ന് തന്നെ ഉറപ്പിക്കാവുന്നതാണ്. സെപ്റ്റംബർ അഞ്ചിന് ചടങ്ങുകളും റിസെപ്ഷനും നടത്തുമെന്നുമാണ് പുറത്ത് വരുന്ന റിപോർട്ടുകൾ

Also Read
സ്വന്തമായി ഒരു വീട് അന്നുമുതൽ ഞങ്ങളുടെ തീവ്രമായ ആഗ്രഹമായി മാറി, അതിന് വേണ്ടി അധ്വാനിയ്ക്കാൻ തുടങ്ങി! വൈറലായി സുബി സുരേഷിന്റെ വാക്കുകൾ

Advertisement