നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതോടെ എല്ലാ പൊതു പരിപാടികളിൽ നിന്നും കരിയറിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി ശിൽപ ഷെട്ടി. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ശിൽപ ഷെട്ടി സെറ്റിൽ തിരിച്ചെത്തി.
വിധി കർത്താവായി എത്തുന്ന ഡാൻസ് റിയാലിറ്റി ഷോയുടെ സെറ്റിലേക്ക് വരുന്ന ശിൽപയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണിപ്പോൾ. കാരവാനിൽ നിന്ന് സെറ്റിലേക്ക് നടക്കുന്ന ശിൽപ ഷെട്ടിയെ വീഡിയോയിൽ കാണാം. പതിവു പോലെ വളരെ സുന്ദരിയായാണ് താരത്തെ കാണാൻ സാധിയ്ക്കുന്നത്. ആ ഭംഗിയിൽ ഇപ്പോഴും ആകർഷണത്വം ഉണ്ട്. എന്നാൽ മുഖത്ത് എപ്പോഴും നിറഞ്ഞ് നിൽക്കുന്ന ആ ചിരി മിസ്സിങ് ആണ്. ക്യാമറയെ നോക്കി ശിൽപ ഹസ്തദാനം ചെയ്യുന്നതും വീഡോയിയിൽ കാണാം.
ഇക്കഴിഞ്ഞ ജൂലൈ 19 ന് ആണ് രാജ് കുന്ദ്ര അറസ്റ്റിലായത്. നിയമവിരുദ്ധമായി അശ്ലീല വീഡിയോ നിർമിച്ച് മൊബൈൽ ആപ്പ് വഴി വിതരണം ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ശിൽപ ഷെട്ടി കൂടെ ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്ന വിവാൻ ഇന്റസ്ട്രിയലിന്റെ കീഴിൽ നടന്ന അഴിമതി ആയതിനാലാണ് നടിയ്ക്ക് നേരെയും അന്വേഷണ സംഘം സംശയം ഉന്നയിച്ചത്. ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്ന് ശിൽപ രാജി വച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
അറസ്റ്റിന് ശേഷം നടിയെ സംബന്ധിച്ച് ഒരുപാട് വാർത്തകൾ വന്നു. ഭൂരിഭാഗവും കെട്ട് കഥകളായിരുന്നു. വ്യാജ വാർത്തകളുടെ പരിതി കടന്നപ്പോൾ ശിൽപ ഷെട്ടി കേസ് കൊടുക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തത് വാർത്തയായിരുന്നു. തുടർന്ന് വിഷയത്തിൽ നടി ഔദ്യോഗിക പ്രസ്ഥാവന ഇറക്കി. അന്വേഷണം നടന്നു കൊണ്ടിരിയ്ക്കുന്ന കേസിന്റെ അന്തിമ വിധി പുറത്ത് വരുന്നത് വരെ തന്റേയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണം എന്നും മാധ്യമ വിചാരണ തങ്ങൾ അർഹിയ്ക്കുന്നില്ല എന്നുമായിരുന്നു ശിൽപയുടെ പ്രസ്താവനയുടെ ചുരുക്ക രൂപം.