സീനിയർ താരങ്ങൾ യുവ തലമുറയ്ക്ക് വേണ്ടി വഴി മാറിക്കൊടുക്കണമെന്ന് മുൻപൊരിയ്ക്കൽ പറഞ്ഞിരുന്നു, പിന്നീട് പുള്ളിയ്ക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒന്നും നടക്കില്ലെന്ന് ; പൃഥ്വിക്ക് നേരെ സൈബർ ആക്രമണം

160

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഒടുവിൽ പൃഥ്വിരാജ് ചിത്രത്തെ കുറിച്ചുള്ള പുത്തൻ പ്രഖ്യാപനം നടത്തി മമ്മൂട്ടിയും മോഹൻലാലും. പൃഥ്വിരാജ് ചിത്രം കാപ്പയുടെ മോഷൻ പോസ്റ്ററാണ് ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

Advertisements

ALSO READ

അസുഖത്തെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിൽ നിങ്ങളൊരു പ്രചോദനമായേനെ എന്ന് പറഞ്ഞയാൾക്ക് മറുപടി കൊടുത്ത് സന്ധ്യ മനോജ്

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സോഷ്യൽമീഡിയ പേജ് വഴി ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പൃഥ്വിരാജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടൻ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകളാണ് ലഭിച്ചത്.

പൃഥ്വിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നത് ആദ്യ സംഭവമല്ല. താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും പലപ്പോഴായി പലരെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ സംസാരിച്ച പൃഥ്വി ഇപ്പോൾ അവരെ വെച്ച് പണമുണ്ടാക്കുന്നുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

സീനിയർ താരങ്ങൾ യുവ തലമുറയ്ക്ക് വേണ്ടി വഴി മാറിക്കൊടുക്കണം എന്ന് പൃഥ്വി മുൻപൊരിക്കൽ പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. ഇതെല്ലാം വീണ്ടുമോർപ്പിച്ച് കൊണ്ടാണ് താരത്തിന് നേരെ ഇപ്പോൾ ഉയരുന്ന സൈബർ ആക്രമണം.

ALSO READ

ഡിപ്പന്റഡാവാനാണ് എനിക്ക് ഇഷ്ടം, ഇൻഡിപ്പെന്റഡാവാനുള്ള അവസരം എനിക്ക് ലഭിച്ചിരുന്നില്ല ; വൈറലായി കാവ്യ മാധവന്റെ വാക്കുകൾ

‘സൂപ്പർതാരങ്ങൾ വഴി മാറി കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു. എന്നാൽ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന്’ ഒരു കമന്റിൽ പറയുന്നു. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം പക്ഷേ എത്ര നാൾ ഇതുമായി മുന്നോട്ടു പോകുമെന്നും തുടങ്ങിയ കമന്റുകളാണ് പലരും പറയുന്നത്.

Advertisement