മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി യുവസൂപ്പർ താരവും സംവിധായകനുമായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ഈ സിനിമയുടെ ഷൂട്ടിംഗ് തെലങ്കാനയിൽ പുരോഗമിക്കുകയാണ്.
മോഹൻലാലിന്റെ നായികയായി മീന വീണ്ടും എത്തുന്ന ബ്രോ ഡാഡി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. ആദ്യ ചിത്രമായ ലൂസിഫറിലും മോഹൻലാൽ തന്നെ ആയിരുന്നു നായകനായി എത്തിയത്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്.ൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു സഹോദരനെ പോലെയാണ് മോഹൻലാൽ തനിക്കെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പൃഥ്വിരാജിന്റെ തുറന്നു പറച്ചിൽ.
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ:
അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്. സൗഹൃദത്തിന് അപ്പുറം ഒരു സഹോദരനെ പോലെയാണ് അദ്ദേഹം തനിക്ക്. സെറ്റുകളിൽ പുള്ളി വർക്ക് ചെയ്യുന്ന രീതി എങ്ങനെയാണെന്ന് വന്നു കാണണം.
ഷോട്ടിനു തൊട്ടു മുമ്പ് അദ്ദേഹം തമാശകൾ പറയുന്നു, മോനേ എന്നു വിളിക്കുന്നു. എന്നാൽ അസിസ്റ്റന്റ് വന്നു ഷോട്ട് റെഡി എന്നു പറഞ്ഞാൽ അദ്ദേഹം നടന്നു ക്യാമറയ്ക്കു മുന്നിലേക്ക് ചെല്ലും, പിന്നെ സർ എന്നാണ് വിളി. ഏതെങ്കിലും ഷോട്ട് തനിക്ക് തൃപ്തി തോന്നിയില്ലെങ്കിൽ വീണ്ടും ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ ഓകെ സർ എന്നു പറയും.
Also Read
നാം ഒന്ന് നമുക്ക് മൂന്ന് എന്ന് മതിയാരുന്നു, രമേഷ് പിഷാരടിയെ തേച്ചൊട്ടിച്ച് ആരാധകർ
ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞാൽ, വീണ്ടും അടുത്തു വന്നിരുന്ന് സ്നേഹത്തോടെ മോനേ എന്നു വിളിക്കും.
അദ്ദേഹം ജോലി ചെയ്യുന്നത് കാണണം, അത്ഭുതകരമായ അനുഭവമാണ് എന്ന് പൃഥ്വിരാജ് പറയുന്നു. ബ്രോ ഡാഡിയിൽ സംവിധാനത്തിനൊപ്പം പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അതേ സമയം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാനും മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് പ്രഖ്യാപിച്ചിട്ടുണ്ട്.