മഞ്ജുവിനെ കാണുമ്പോൾ വല്ലാത്ത ഒരു നൊമ്പരം ആണെന്ന് അഭിപ്രായം, ഇതൊക്കെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണെന്ന് പറഞ്ഞ് മഞ്ജു വാര്യർ

149

മലയാള സിനിമയിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള നായകൻമാർക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ്.

നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. താരം പങ്കെടുക്കാറുള്ള പരിപാടികളും അഭി മുഖങ്ങളും എല്ലാം തന്നെ വലിയ സ്വീകാര്യത യോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.

Advertisements

Also Read
അന്ന് എനിക്ക് സുരേഷ് ഗോപിയോട് പ്രേമം തോന്നിയെങ്കിലും പറയാൻ പറ്റിയില്ല, വെളിപ്പെടുത്തലുമായി മീനാക്ഷി രവീന്ദ്രൻ

ഇപ്പോൾ മലയാളത്തിലെ നടിമാരിൽ ലേചി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന ഏകനടിയും മഞ്ജു വാര്യർ ആണ്. പണ്ട് മുതലുള്ള പല നടിമാരും ഹിറ്റ് സിനിമകൾ സമ്മാനിച്ചെങ്കിലും സൂപ്പർസ്റ്റാർ പട്ടം മഞ്ജുവിന് തന്നെയാണ് അന്നും ഇന്നും. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറി വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തന്നെ മഞ്ജു തിരിച്ച് വന്നു. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു ആയിരുന്നു തിരിച്ച് വരവിലെ ആദ്യ ചിത്രം.

വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസിനൊപ്പം പ്രതി പൂവൻക്കോഴി എന്നൊരു സിനിമയും മഞ്ജു ചെയ്തിരുന്നു. ബസിനുള്ളിൽ നിന്നും മഞ്ജു വാര്യർ അവതരിപ്പിക്കുന്ന മാധുരി എന്ന പെൺകുട്ടിയെ കടന്ന് പിടിക്കുന്ന ആന്റണിയായി റോഷൻ ആൻഡ്രൂസും അഭിനയിച്ചു. ഈ സിനിമ യഥാർഥത്തിൽ നമ്മുടെ സമൂഹത്തിലെ പെൺകുട്ടികൾ നേരിടുന്ന പ്രശ്നം തന്നെയാണെന്നാണ് മഞ്ജു വാര്യർ പറയുന്നത്. കൈരളി ടിവിയിലെ ജോൺ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗ്ഷനിൽ പങ്കെടുത്ത് സംസാരിക്കവേ ഇതേ കുറിച്ച് മഞ്ജു വാര്യർ തുറന്ന് പറഞ്ഞിരുന്നു.

Also Read
നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ

അഭിനയ ജീവിതവും ഇപ്പോഴുള്ള സിനിമകളും താൻ പ്ലാൻ ചെയ്തിട്ട് നടക്കുന്നതല്ലെന്നാണ് മഞ്ജു വാര്യർപറയുന്നത്. പല പ്രശ്നങ്ങൾ ഉണ്ടായിട്ടും അതിനെ എല്ലാം തരണം ചെയ്ത് മഞ്ജു വാര്യർ നല്ല അഭിനയം കാഴ്ച വെക്കുകയാണ്. നിങ്ങളുടെ ജീവിതവും സിനിമയുമായി വല്ലോ ബന്ധവും ഉണ്ടോ എന്നായിരുന്നു മഞ്ജുവിനോട് വന്ന ഒരു ചോദ്യം. അങ്ങനെ ഇല്ലെന്നാണ് നടി പറഞ്ഞത്. പക്ഷേ എനിക്ക് പരിചയമുള്ള ഒരുപാട് സ്ത്രീകൾ ഇതേ കുറിച്ച് പറഞ്ഞ് കേട്ടിട്ടുണ്ട്.

ഒരു സ്ത്രീ ആണെങ്കിൽ അവർക്ക് ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ സിനിമയിലെ പോലൊരു സിറ്റുവേഷൻ ഉണ്ടായിട്ടുണ്ടാവും. ഇനിയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതുമാണ്. അതാണ് ഈ സിനിമയ്ക്ക് ഇന്നത്തെ കാലത്തുള്ള പ്രസക്തി. പക്ഷേ ഇത്തരം പ്രശ്നങ്ങൾക്ക് സമൂഹംവേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്നതാണ് സത്യം. സിനിമ കണ്ടതിന് ശേഷം എനിക്ക് വന്ന മെസേജുകളെല്ലാം സമാനമായ അനുഭവങ്ങൾ ഉള്ള സ്ത്രീകളുടെയാണ്.

വർഷമെത്ര കഴിഞ്ഞാലും അതൊരു ഞെട്ടലായി മനസിൽ കിടക്കുകയാണെന്നാണ് അവർ പറയുന്നത്. നമ്മുടെ നാട്ടിൽ അത്രയും സാധാരണമായി നടക്കുന്ന സംഭവമാണിതെന്നും മഞ്ജു വാര്യർ പറയുന്നു. സിനിമയിലെ മാധുരി പറയുന്നത് പോലെ എന്റെ ശ രീര ത്തിൽ തൊ ടണ മെന്ന് ഞാൻ ആഗ്രഹിക്കുമ്പോൾ അല്ലാതെ പറ്റില്ലെന്ന് പറയുന്ന ഒരുപാട് പെൺകുട്ടികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒത്തിരി കൂടി വരുന്നുണ്ട്. എല്ലാവരും പ്രതികരിച്ച് തുടങ്ങി. ഒന്നും പ്ലാൻ ചെയ്തതല്ല തന്റെ ജീവിതത്തിൽ നടക്കുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.

Also Read
ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങൾ, അന്ന് ആറ് മാസം ആയിരുന്നു, ഗർഭകാല ചിത്രങ്ങൾ പങ്ക് വച്ച് നടി ഭാമ, സന്തോഷത്തിൽ ആരാധകർ

തിരിച്ച് വരണമെന്ന് ആഗ്രഹിച്ചതല്ല. ഇപ്പോൾ സിനിമകൾ ചെയ്യുന്നുണ്ട്, നാളെ അഭിനയിക്കുമോ, അതോ നിർത്തുമോ, എത്ര വർഷം അഭിനയിക്കും എന്നൊന്നും അറിയില്ലെന്നും മഞ്ജു വാര്യർ പറയുന്നു. എന്നാൽ നടിയുടെ വാക്കുകൾക്ക് താഴെ പലവിധ അഭിപ്രായങ്ങളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. മഞ്ജുവിനെ കാണുമ്പോൾ വല്ലാത്ത ഒരു നൊമ്പരമാണെന്നാണ് ആരാധകർ പറയുന്നത്. കാലിടറാതെ മുന്നോട്ട് സഞ്ചരിക്കാൻ എല്ലാ നന്മയും അനുഗ്രഹവും എന്നും മഞ്ജുവിന് ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു.

പഴയതിനെക്കാളും ഇപ്പോൾ മഞ്ജുവിനെ ഒരുപാടിഷ്ടമാണ്. മഞ്ജു എന്നാ കലാകാരിയെ ഏറ്റവും നന്നായി ഉപയോഗിക്കാൻ ലോഹിതദാസ് തന്നെ വേണ്ടി വന്നു. ഇപ്പോൾ സൂപ്പർസ്റ്റാറാക്കാൻ മറ്റ് നിരവധി ആളുകളും. എന്തൊരു പക്വമായാണ് അവർ സംസാരിക്കുന്നത്. ഇത്രയും വിനയമുള്ള നടിയാണ് മഞ്ജുവെന്ന് കരുതിയില്ല, എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങളാണ് മഞ്ജുവിന് ലഭിക്കുന്നത്.

Advertisement