ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഭാര്യയാണ് നടിയും മോഡലുമായ അനുഷ് ക ശർമ്മ. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ ബോളിവുഡിലെ മുൻനിര നായികയായി മാറിയ താരമണ് അനുഷ് ക ശർമ. യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെ, ബോളിവുഡിലെ ഗോഡ് ഫാദർമാരുടെ പിന്തുണയില്ലാതെ അഭിനയത്തിലേക്ക് എത്തുക ആയിരുന്നു അനുഷ് ക.
ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് അനുഷ് ക. തന്റെ 25ാം വയസിൽ തന്നെ സ്വന്തമായി നിർമ്മാണ കമ്പനിയും അനുഷ് ക ആരംഭിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ആമസോൺ പ്രൈം സീരീസായ പാതാൾ ലോക്, നെറ്റ്ഫ്ളിക്സ് സിനിമ ബുൾബുൾ തുടങ്ങി നിർമ്മിച്ച സിനിമകളെല്ലാം പ്രശംസ പിടിച്ചു പറ്റിയതായിരുന്നു.
ആരാധകരുടെ പ്രിയപ്പെട്ട വിരുക്ഷക ജോഡിയുടെ പ്രണയവും വിവാഹവുമെല്ലാം വലിയ തോതിൽ ആഘോഷമായി മാറിയിരുന്നു. ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരംഭിച്ച സൗഹൃദമാണ് പിന്നീട് പ്രണയമായി മാറുന്നത്. ഇതിനിടെ ഇടയ്ക്ക് രണ്ടു പേരും ഒന്ന് പിരിഞ്ഞുവെങ്കിലും വീണ്ടും ഒരുമിക്കുകയും അത് വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് വിരാട് കോഹ്ലിയും എംഎസ് ധോണിയും. ക്രിക്കറ്റിൽ ഇനി നേടാനോ തെളിയിക്കാനോ ഒന്നും ബാക്കിയില്ലാത്തവർ.
ധോണിയിൽ നിന്നും ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് വിജയകരമായി തന്നെ മുന്നോട്ട് കൊണ്ടു പോവുകയാണ് കോഹ്ലി. ഇന്നലെയായിരുന്നു ധോണിയുടെ വിരമിക്കലിന് ഒരു വയസ് പൂർത്തിയായത്. ധോണിയെ അറിയുന്നത് പോലെ തന്നെ ആരാധകർക്ക് സുപരിചിതയാണ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയും. സാക്ഷിയും അനുഷ് കയും തമ്മിൽ സഹതാരങ്ങളുടെ ഭാര്യമാർ എന്ന ബന്ധമാത്രമല്ല ഉള്ളത്.
എന്തിന് പറയുന്നു, ധോണിയും കോഹ്ലിയും പരസ്പരം കാണുന്നതിനും മുമ്പ്, ക്രിക്കറ്റ് താരങ്ങളായി മാറുന്നതിന് മുമ്പ് തന്നെ അനുഷ്
കയും സാക്ഷിയും പരിചയക്കാരും സുഹൃത്തുക്കളും ആയിരുന്നു. രസകരമായ ആ കഥ ഈയ്യടുത്താണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയത്. അനുഷ് കയും സാക്ഷിയും കുട്ടിക്കാലത്ത് ഒരുമിച്ച് ഒരു സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത് അതും ഒരേ ക്ലാസിൽ.
അനുഷ് കയുടെ അച്ഛൻ റിട്ടയർഡ് കേണൽ അജയ് കുമാർ ശർമ ഒരിക്കൽ അസമിലേക്ക് സ്ഥലം മാറി എത്തിയിരുന്നു. ഈ സമയത്ത് അനുഷ് ക പഠിച്ച സെന്റ് മേരീസ് സ്‌കൂളിലായിരുന്നു സാക്ഷി പഠിച്ചിരുന്നത്. ഈ സമയത്ത് ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഫാൻസി ഡ്രസ് ഷോയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെയാണ് സോഷ്യൽ മീഡിയയിൽ ഇവർക്കിടയിലെ ബന്ധം തേടിയിറങ്ങിയത്. ഇതേക്കുറിച്ച് അനുഷ് ക തന്നെ ഒരു അഭിമുഖത്തിൽ മനസ് തുറക്കുന്നുണ്ട്.
സാക്ഷിയും ഞാനും അസമിലെ ഒരു കുഞ്ഞ് ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നത്. അവൾ എവിടെയാണ് താമസിച്ചിരുന്നത് എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ആഹാ ഞാനും അവിടെയായിരുന്നുവെന്ന്. ഈ സ്‌കൂളിലാണ് പോയതെന്ന് പറഞ്ഞപ്പോൾ ഞാനും അവിടെയാണ് പഠിച്ചതെന്ന് പറയുകയായിരുന്നുവെന്നാണ് അനുഷ് ക പറഞ്ഞത്. ഫാൻസി ഡ്രസ് മത്സരത്തിൽ സാക്ഷി എത്തിയത് മാലാഖയായിട്ടായിരുന്നുവെന്നും താൻ തന്റെ പ്രിയപ്പെട്ട നടി മാധുരി ദീക്ഷിത് ആയിരുന്നുവെന്നും ചെറുപ്പത്തിൽ തന്നെ സാക്ഷി നല്ല തമാശക്കാരിയായിരുന്നുവെന്നും അനുഷ് ക പറയുന്നു.
Also Read
നടി ദീപ്തി സതിയുടെ ഉറിയടി കണ്ട് വാപൊളിച്ച് ആരാധകർ, വീഡിയോ വൈറൽ
സാക്ഷിയും അനുഷ് കയും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധോണിയും കോഹ്ലിയും തമ്മിലുള്ള ബന്ധത്തോളമോ അതിനേക്കാളോ ആഴമുള്ളതാണ് തങ്ങൾക്കിടയിലെ സൗഹൃദമെന്നാണ് അനുഷ് കയും സാക്ഷിയും പറയുന്നത്. സാക്ഷിയ്ക്കും ധോണിയ്ക്കും ഒരു മകളാണുള്ളത്. സിവ. ഇപ്പോൾ തന്നെ ആരാധകരുടെ പ്രിയങ്കരിയായ സിവ സോഷ്യൽ മീഡിയയിലെ താരമാണ്. സിവയുടേയും ധോണിയുടേയും വീഡിയോകൾ വൈറൽ ആകാറുമുണ്ട്.