സർജറി കഴിഞ്ഞ് 16ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്: താൻ പാടിയ സൂപ്പർഹിറ്റ് ഗാനത്തെ കുറിച്ച് ഗായിക സുജാത

154

സുജാത മോഹൻ എന്ന ഗായിക സുജാത മലയാളത്തിന്റെ വാനമ്പാടി ചിത്രയെപോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ്. അമ്മയ്ക്ക് പിന്നാലെ സുജാതയുടെ മകൾ ശ്വേതയും സിനിമാ പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയാണ്.

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ തെന്നിന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള സുജാതയ്ക്ക് ആരാധകരും ഏറെയാണ്. മലയാളത്തിന്റെ ഗാനന്ധർവൻ യേശുദാസിന് ഒപ്പവും എംജി ശ്രീകുമാറിന് ഒപ്പവും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് സുജാത.

Advertisements

സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് സുജാത ജനിച്ചത്. സുജാതയ്ക്ക് ചെറുപ്പത്തിലെ തന്നെ അച്ഛനെ നഷ്ടമായി. പിന്നീട് അമ്മയായിരുന്നു ഗായികയ്ക്ക് എല്ലാം. ഇപ്പോൾ കരിയറിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളെ കുറിച്ച് പറയുകയാണ് സുജാത.

Also Read
കൂടുതലും ലഭിച്ചത് അത്തരം കഥാപാത്രങ്ങൾ, അങ്ങനെ മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി: സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നതിന്റെ കാരണം പറഞ്ഞ് ബീന ആന്റണി

മധുരനൊമ്പരക്കാറ്റിലെ ദ്വാദശിയിൽ എന്ന ഗാനത്തെക്കുറിച്ചും സുജാത വാചാലയായിരുന്നു. ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗായിക മനസ് തുറന്നത്. വയറിലൊരു സർജറി കഴിഞ്ഞ് 16ാമത്തെ ദിവസമാണ് ആ ഗാനം പാടിയത്. റെക്കോർഡിംഗിന് പോവുന്ന കാര്യം അമ്മയും മോഹനും മാത്രമേ അറിഞ്ഞിരുന്നുള്ളൂ.

കുടുംബത്തിൽ ഉള്ളവരൊക്കെ അറിഞ്ഞാൽ ചീത്ത പറയും. നല്ലൊരു പാട്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ മുതൽ പാടാതിരുന്നിട്ട് ഒരുമാതിരിയായിരുന്നു. ഇരുന്നാണ് ഈ ഗാനം പാടിയത്. സാധാരണ നിന്നൊക്കെയല്ലേ റെക്കോർഡിംഗ്. അത് നന്നായി വരികയും ചെയ്തു.

പഴയ പാട്ടുകളുടെ ആരാധകനാണ് മോഹൻ. വൈകുന്നേരം കരൊക്കെയായി മൈക്ക് വെച്ച് ഡ്യൂയറ്റ്സൊക്കെ ഞങ്ങൾ പാടാറുണ്ടെന്നുമായിരുന്നു സുജാത പറഞ്ഞത്.

Also Read
ഹോട്ടൽ ബോയിയോട് പറഞ്ഞത് ഓർക്കാതെ ഇന്റർവ്യൂ കഴിഞ്ഞ് ഹോട്ടലിൽ നിന്നും മടങ്ങി പോയി, പിന്നീട് കൊടുത്ത വാക്ക് പാലിക്കാൻ ടൊവീനോ തോമസ് ചെയ്തത് ഇങ്ങനെ, കൈയ്യടിച്ച് ആരാധകർ

Advertisement