ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് അടുത്തിടെ കുഞ്ഞു ജനിച്ചു അങ്ങനെ പേളി ശ്രീനിഷ് ദമ്പതികളുടെ ജീവിതം മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് . ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇരുവരുടെയും പുതിയ ഒരു യൂട്യൂബ് വീഡിയോ ആണ്. തങ്ങളുടെ പ്രണയം പൂവിട്ട ബിഗ് ബോസ് ഹൗസിൽ വെച്ച് ശ്രീനിഷ് സൂക്ഷിച്ചു വെച്ച കുറച്ച സാധനങ്ങൾ ആരാധകർക്കായി പങ്കുവെക്കുകയാണ് താരങ്ങൾ ഈ വീഡിയോയിൽ.
സാധാരണ പെണ്ണുങ്ങളാണ് പലതും സൂക്ഷിച്ചു വയ്ക്കുകയും ഓർത്തു വയ്ക്കുകയും ഒക്കെ ചെയ്യുന്നത്. ഞങ്ങൾ രണ്ടുപേരിൽ ശ്രീനി വളരെ സ്വീറ്റും റൊമാന്റിക്കും ആണ് എന്ന് പറഞ്ഞുകൊണ്ടാണ് പേളി ഈ വീഡിയോ ആരംഭിക്കുന്നത് തന്നെ. താൻ ഇങ്ങനെ പിറന്നാൾ ദിവസങ്ങൾ ഓർത്തുവെക്കുകയും ചെറിയ ചെറിയ കാര്യങ്ങൾ സൂക്ഷിക്കുകയോ ഒന്നും ചെയ്യുന്ന വ്യക്തി അല്ല എന്നും പേളി പറയുന്നു.
ALSO READ
രണ്ടാം വിവാഹത്തിന്റെ വാർത്തയ്ക്ക് പിന്നാലെ , ബാലയ്ക്ക് ഷൂട്ടിനിടെ അപകടം പറ്റിയതായി റിപ്പോർട്ട്
വീഡിയോയിൽ പേളിക്കായി ഒരു മത്സരം തന്നെ വെക്കുകയാണ് ശ്രീനിഷ്. താൻ കാണിക്കുന്ന സാധനങ്ങൾ ഭാര്യക്ക് ഓർമ്മയുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ പോകുകയാണ് എന്നാണ് വീഡിയോയുടെ ആദ്യം നടൻ പറയുന്നത്.
വീഡിയോയിൽ ആദ്യമായി ശ്രീനിഷ് കാണിക്കുന്നത് ബിഗ് ബോസ് ഹൗസിൽ വെച്ച് പേളി തനിക്ക് ആദ്യമായി തന്ന ഒരു സമ്മാനമാണ്. വളകളും നൂലും ഒക്കെ ഉപയോഗിച്ച് പേളി ചെയ്ത ഒരു ഡ്രീം ക്യാച്ചർ ആയിരുന്നു അത്. ഈ സാധനം ഉണ്ടാക്കാനായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്ന നൂല് എടുത്തതിനു ബിഗ് ബോസ്സിന്റെ കൈയ്യിൽ നിന്ന് താക്കീത് കിട്ടിയത് വരെ പേളി ഈ വീഡിയോയിൽ ഓർത്തു പറയുന്നു.
പിന്നെ പേളി പേപ്പർ കൊണ്ട് ഉണ്ടാക്കിയ ഒരു ആർട്ട് വർക്ക്, പേളിയുടെ ഒരു ഹെയർ ബാൻഡ്, അവർ ഹൗസിൽ കൈ രണ്ടും ചേർത്ത കെട്ടിയിരുന്ന ഒരു ഷാൾ , മുട്ടായി കവർ കൊണ്ടുണ്ടാക്കിയ ഒരു പാവ അങ്ങനെ ഓരോന്നും ശ്രീനിഷ് പ്രേക്ഷകരെ കാണിച്ചു. ബിഗ് ബോസ് ഹൗസിനകത്തു നിൽക്കുമ്പോൾ കാമുകന് മറ്റു സമ്മാനങ്ങൾ ഒന്നും കൊടുക്കാൻ കഴിയാത്തതുകൊണ്ട് ഇതെല്ലം അവിടുത്തെ തങ്ങളുടെ നല്ല ഓർമ്മകൾ ആയിരുന്നു എന്നാണു പേളി പറയുന്നത്.
ഇതേ വീഡിയോയിൽ അധികം പ്രേക്ഷകർക്ക് അറിയാതെ ഒരു രഹസ്യവും ഈ ദമ്പതികൾ തുറന്നു പറഞ്ഞു. പേളി ഷോയിൽ ധരിച്ചിരുന്ന ഒരു കറുപ്പ് ടീഷർട്ട് അത് ശ്രീനിഷ് തനിക്ക് സമ്മാനിച്ചതായിരുന്നു എന്ന് പേളി പറഞ്ഞു. ശ്രീനി തനിക്കായി ആദ്യമായി തന്ന സമ്മാനം ഇതാണെന്നു പറഞ്ഞു ആ ഡ്രസ്സ് പേളി ചേർത്ത് പിടിക്കുന്നത് വീഡിയോയിൽ കാണാം. മറ്റു മത്സരാർഥികൾ ആരും കാണാതെ രാത്രിയിൽ ഒരു പന്ത് പോലെ ചുരുട്ടിയാണ് ശ്രീനിഷ് തനിക്ക് ഈ സമ്മാനം തന്നതെന്നു പേളി ഓർത്തുപറയുന്നു.
ബിഗ് ബോസ് ഓർമകൾക്ക് പിന്നാലെ, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ആദ്യ പടിയെക്കുറിച്ചും ഈ താരങ്ങൾ പറയുന്നു. മകൾ നിലയെ പ്രെഗ്നന്റ് ആണെന്ന് ഉറപ്പിക്കുവാനായി രണ്ടുപേരും ഉപയോഗിച്ച പ്രെഗ്നൻസി കിറ്റ് ശ്രീനിഷ് ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുകയാണ്. നില വളരുമ്പോൾ അവളെ കാണിക്കണം എന്നാണ് ആ കിറ്റ് കൈയ്യിൽ പിടിച്ചുകൊണ്ട് ശ്രീനിഷ് പറയുന്നത്.
ALSO READ
വീഡിയോയുടെ അവസാനം ഉറങ്ങി എഴുന്നേറ്റ് കരഞ്ഞ കുഞ്ഞിനേയും കാണാം. പബ്ലിഷ് ചെയ്തു മണിക്കൂറുകൾകൊണ്ട് തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ഈ വീഡിയോ. പേളിയും ശ്രീനിഷും മാത്രമല്ല കുഞ്ഞതിഥിയായ നിലയും താരമാണ്. കുഞ്ഞുവാവയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
ഈയിടെ ഒരു സുഹൃത്തിന്റെ ബേബി ഷവറിനിടെ നിലയെയും കൈയ്യിൽ വെച്ചുകൊണ്ട് ഡാൻസ് കളിക്കുന്ന ശ്രീനിഷിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇവരുടെ ജീവിതവും പ്രണയവും എല്ലാം അവർ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. പല വിമർശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതെന്നും കാര്യമാക്കാതെ മുന്നേറുകയാണ് താര ദമ്പതികൾ. എനിക്കും ശ്രീനിഷിനെ പോലെ ഒരു ഭർത്താവിനെ കിട്ടണേ എന്ന് പ്രാർഥിക്കുന്നവരാണ് കേരളത്തിലെ ഒട്ടു മിക്ക പെൺകുട്ടികളും എന്നു വേണമെങ്കിൽ പറയാം.