ഇക്കാര്യം വർഷങ്ങളായി ചിട്ടയോടെ പാലിക്കുന്ന ഒരേ ഒരാളെ ഞാൻ കണ്ടിട്ടുള്ളു, സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് മമ്മൂട്ടിയോട് നല്ല അസൂയയാണ്; മോഹൻലാൽ

64

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈ കഴിഞ്ഞ ആഗസ്റ്റ് ആറിന് തന്റെ അഭിനയ ജീവിതത്തിന്റെ അമ്പത് വർഷം പിന്നിട്ടു കഴിഞ്ഞു. മമ്മൂട്ടി ആദ്യമയായി വെള്ളിത്തിരയിൽ എത്തിയ അനുഭവങ്ങൾ പാളിച്ചകൾ 1971 ആഗസ്റ്റ് 6 ന് ആയിരുന്നു റിലീസ് ചെയ്തത്.

സഹപ്രവർത്തകരും ആരാധകരും അടക്കം അദ്ദേഹത്തിന് ആശംസകളും നേർന്ന് അനുഭവ കുറിപ്പുകളുമായി എത്തിയിരുന്നു. അതേസമയം മമ്മൂട്ടി സിനിമ ജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിടുമ്പോൾ ഏറെ ചർച്ച ആവുന്ന കാര്യം അദ്ദേഹം നിലനിർത്തുന്ന ശരീര സൗന്ദര്യമാണ്. വർഷങ്ങളായ നമ്മൾ കണ്ട് വരുന്ന മമ്മൂട്ടിയുടെ ശരീരത്തിൽ യാതൊരു വിധ മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ല.

Advertisements

Also Read
അങ്ങനെയുള്ള എനിക്ക് കിട്ടുന്ന ഈ പിന്തുണ ശരിക്കും തന്നെ അത്ഭുതപ്പെടുത്തി, വെളിപ്പെടുത്തലുമായി മെറീന മൈക്കിൾ

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും മമ്മൂട്ടി തന്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നതിൽ കാണിക്കുന്ന ആത്മാർത്ഥതയെ കുറിച്ച്് തുറന്നു പറഞ്ഞിരിക്കുകയാണ്. പടയോട്ടം എന്ന സിനിമയുടെ സമയത്ത് കണ്ട മമ്മൂട്ടിയും ഇപ്പോൾ ഉള്ള മമ്മൂട്ടിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് മോഹൻലാൽ പറയുന്നത്.

അതിന് കാരണം ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങൾ എന്നിവയിൽ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്മി മാഗസിനിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങൾ ലാലേട്ടൻ വ്യക്തമാക്കിയത്.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ:

പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും ഇച്ചാക്ക (മമ്മൂട്ടി) എന്ന് ഞാൻ പറഞ്ഞാൽ അതൊരു ക്ലീഷേയാവും. എന്നീൽ അതാണ് യഥാർത്ഥത്തിൽ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.

Also Read
മോശമായ തരത്തിലാണ് ആ ക്ലിപ്പുകൾ പ്രചരിക്കുന്നത്, ദയവ് ചെയ്ത് സത്യം മനസിലാക്കൂ: തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന തന്റെ ആ വിഡിയോയെ കുറിച്ച് പ്രിയ വാര്യർ

ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധർമ്മം. ചിട്ടയോടെ ഇക്കാര്യം വർഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാൻ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുർവേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല.

ഇക്കാര്യത്തിൽ ആയുർവേദം മമ്മൂട്ടിയിൽ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയിൽ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാൽ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവർ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിർബന്ധിച്ചാലും അങ്ങനെ തന്നെയാണെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

Also Read
നിങ്ങളാണ് എന്റെ ബലം, ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി, ഇതെല്ലാം ഉണ്ടായതും നിങ്ങൾ കാരണമാണ്: അമൃത സുരേഷ്

Advertisement