പുതിയ റെക്കോർഡ് സ്വന്തമാക്കി സൂര്യയും മണിക്കുട്ടനും, എന്തിലാണെന്ന് അറിഞ്ഞാൽ നിങ്ങളും കൈയ്യടിക്കും

85

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു. ഹിന്ദിയിൽ ആരംഭിച്ച ഈ ഷോ വലിയ വിജയമായതിനെ തുടർന്ന് മറ്റ് ഭാഷകളിലേയ്ക്കും തുടങ്ങുകയായിരുന്നു. 2018 ആണ് ബിഗ് ബോസ് മലയാളം സീസൺ 1 ആരംഭിക്കുന്നത്.

താരരാജാവ് മോഹൻലാൽ അവതാരകനായി ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ സാബു മോൻ, പേളി മാണി, രഞ്ജിനി ഹരിദാസ്, ഷിയാസ് കരീം , ശ്വേത മേനോൻ എന്നിവരായിരുന്നു മത്സരാർഥികളായി എത്തിയത്. സാബു മോൻ ആയിരുന്നു ആദ്യ സീസണിലെ വിജയി. ഒന്നാം ഭാഗം വലിയ വിജയമായതിനെ തുടർന്ന് 2020 ൽ സീസൺ 2 ആരംഭിക്കുക ആയിരുന്നു.

Advertisements

മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ താരങ്ങളായിരുന്നു രണ്ടാം ഭാഗത്തിൽ എത്തിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് 100 ദിവസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൊവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 തുടങ്ങിയത്. 2021 ഫെബ്രുവരി 14 നായിരുന്നു ഷോ ആരംഭിക്കുന്നത്. ബിഗ് സ്‌ക്രീൻ മിനിസ്‌ക്രീൻ താരങ്ങളോടൊപ്പം പുതുമുഖങ്ങളും മൂന്നാം ഭാഗത്തിൽ പങ്കെടുത്തിരുന്നു.

നടൻ മണിക്കുട്ടനാണ് സീസൺ 3ന്റെ ടൈറ്റിൽ വിന്നർ. ബിഗ് ബോസിലൂടെ മണിക്കുട്ടന് മികച്ച ആരാധകരെ നേടാൻ നടിക്ക് കഴിഞ്ഞിരുന്നു. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. പിന്നീട് വൈൽഡ് കാർഡിലൂടെ 4 പേരും കൂടി ഹൗസിലെത്തിയിരുന്നു. ആദ്യ രണ്ട് സീസണുകളെക്കാൾ മികച്ച കാഴ്ചക്കാരെ നേടാൻ ബിഗ് ബോസ് സീസൺ 3ന് കഴിഞ്ഞു.

Also Read
മാറ്റണമെന്ന് ആഗ്രഹിക്കുന്നത് ഈ ഒരു കാര്യം മാത്രമാണ്, ചേട്ടനും കസിൻസും ഒക്കെ അതിനെ കുറിച്ച് പറയാറുണ്ട്: തുറന്നു പറഞ്ഞ് അനുശ്രീ

ഒരു ടാലന്റ് ഷോ കൂടിയായ ബിഗ് ബോസിൽ ഗെയിമുകൾ മാത്രമല്ല കഴിവുകൾ പ്രദർശിപ്പിക്കാനുളള അവസരം കൂടിയാണ് ലഭിക്കുന്നത്. പാട്ടും ഡാൻസും സ്‌കിറ്റുകളും ബിഗ് ബോസ് അണിയറ പ്രവർത്തകർ ഷോയിൽ ഉൾപ്പെടുത്താറുണ്ട്. അഭിനേതാക്കൾ മാത്രമല്ല സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ഈ ഷോയുടെ ഭാഗമാകുന്നത്.

മത്സരാർഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണിത്. ബിഗ് ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പട്ട ഡാൻസ് പെർഫോമൻസായിരുന്നു മണിക്കുട്ടന്റേയും സൂര്യയുടേയും ഉറുമിയിലെ ‘ആരാന്നെ ആരാന്നെ’ എന്ന് തുടങ്ങുന്ന ഗാനം. ഒരു ടാസ്‌ക്കിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും നൃത്തം ചെയ്തത്. താരങ്ങളുടെ 20 മിനിറ്റ് ദൈർഘ്യമുളള വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

Also Read
ജയറാമിനെ കാണുമ്പോൾ കൃഷ്ണനെ ഓർമ്മ വരുമെന്ന് നടി ഷീല: മറുപടിയുമായി ജയറാം

ബിഗ് ബോസ് മത്സരാർഥികൾ സംഘടിപ്പിച്ച അവാർഡ നിശയിലായിരുന്നു സൂര്യയുടേയും മണിക്കുട്ടന്റേയും പെർഫോമൻസ്. ഇരുവരും ചേർന്നാണ് ഡാൻസ് കൊറിയോഗ്രാഫി ചെയ്തത്. ഇപ്പോഴിതാ ഈ വീഡിയോയുമായി ബന്ധപ്പെട്ട് പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മണിക്കുട്ടനും സൂര്യയും. ഓർജിനൽ വീഡിയോക്കാളും ആളുകൾ കണ്ടിരിക്കുന്നത് സൂര്യയുടേയും മണിക്കുട്ടന്റേയും നൃത്ത വീഡിയോയാണ്.

സൂര്യയാണ് ഈ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി സ്‌ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. കൂടാതെ പിന്തുണച്ച ഏഷ്യനെറ്റിനോടും ബിഗ് ബോസ് അംഗങ്ങളോടും ബിഗ് ബോസ് ടീമിനോടും പ്രേക്ഷകരേടുമൊക്കെ താരം നന്ദി പറയുന്നുണ്ട്.

അതേസമയം മണിക്കുട്ടനെ സ്റ്റോറിയിൽ മണിക്കുട്ടനെ സൂര്യ മെൻഷൻ ചെയ്തിട്ടില്ല. ബിഗ് ബോസ് ഷോയിൽ വരുന്നതിന് മുൻപ് തന്നെ സൂര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബോളിവുഡ് താരം ഐശ്വര്യ റായി ബാച്ചനുമായുള്ള രൂപ സാദ്യശ്യമായിരുന്നു സൂര്യയെ ശ്രദ്ധേയയാക്കിയത്. ബോളിവുഡ് കോളങ്ങളിൽ വരെ ചിത്രങ്ങൾ വൈറലായിരുന്നു.

Also Read
മോഹമല്ലിക കളക്ഷൻസ്, താൻ ഡിസൈൻ ചെയ്ത പുതിയ ഓണപ്പുടവ കളക്ഷന് അമ്മായി അമ്മയുടെ പേര് നൽകി പൂർണിമ ഇന്ദ്രജിത്ത്

Advertisement