ആക്രി സാധനങ്ങൾ ചോദിച്ച് തമിഴ് സ്ത്രീ യുവതിയുടെ തലയ്ക്കടിച്ച് രണ്ടര പവന്റെ മാല കവർന്നു. തൃശ്ശൂർ പുന്നയൂർക്കുളത്താണ് സംഭവം നടന്നത്. പരുക്കേറ്റ അണ്ടത്തോട് തലക്കാട്ട് ദിനേശന്റെ ഭാര്യ നിജിയെ (28) പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ
ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്ത് തുണി അഴയിൽ ഇടുന്നതിനിടെ ആക്രി സാധനങ്ങൾ ചോദിച്ച് തമിഴ് സ്ത്രീ വന്നിരുന്നു. സാധനങ്ങൾ ഇല്ലെന്ന് പറഞ്ഞ് ഇവരെ മടക്കി തിരിഞ്ഞയുടൻ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.
ബോധംകെട്ട് നിജി വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ഓടിയെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചത്. വീടിനു പിറകിലെ രാമച്ചപാടത്തിലൂടെ തമിഴ് സ്ത്രീ കടന്നുവെന്നാണു കരുതുന്നത്. വടക്കേകാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ
ഇത്തരം സംഭവങ്ങൾ ഇപ്പോൾ കേരളത്തിൽ സ്ഥിരമായിരിയ്ക്കുകയാണ്. മോഷണവും ആളുകളെ അപായപ്പെടുത്തുന്നതുമായുള്ള സംഭവങ്ങൾ ഏറി വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥി ഇത്തരത്തിൽ മോഷമം നടത്തിയ സ്ത്രീയെ കയ്യോടെ പിടിച്ചത് വാർത്തയായിരുന്നു.