താനും അനിൽ അംബാനിയും പ്രണയത്തിൽ ആണെന്ന വാർത്തകൾക്ക് എതിരെ സഹികെട്ട് ഐശ്വര്യ റായ് പ്രതികരിച്ചത് ഇങ്ങനെ

12301

ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ഐശ്വര്യ റായ് പിന്നീട് ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയിരുന്നു. ഒരു തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ റായിയൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അതും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി.

മണിരത്‌നം സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇരുവർ ആയിരുന്നു ഐശ്വര്യ റായിയൂടെ അരങ്ങേറ്റചിത്രം. പിന്നീട് ബോളിവുഡിൽ സ്ഥിര സാന്നിധ്യമായി മാറിയ ഐശ്വര്യ നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്.

Advertisements

രണ്ടും തമിഴ് ചിത്രങ്ങൾ ആയിരുന്നു. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആയിരുന്നു താരത്തിന്റെ മമ്മൂട്ടി ചിത്രം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അഭിഷേക് ബച്ചനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു താരം. ആരാധ്യ എന്ന ഒരു മകളും ഐശ്വര്യയ്ക്ക് ഉണ്ട്. താര പുത്രിയായതിനാൽ മാധ്യമങ്ങളുടെ കണ്ണ് എപ്പോഴുമ ആരാധ്യയുടെ പിന്നാലെയുണ്ട്. തനിക്കൊപ്പം പല വേദികളിലും ഐശ്വര്യ ആരാധ്യയേയും കൊണ്ടു വരാറുണ്ട്. അമ്മയും മകളും തമ്മിലുള്ള അടുപ്പവും എപ്പോഴും ചർച്ചയാകാറുണ്ട്.

Also Read
പഠിക്കുമ്പോൾ സ്‌കൂൾ നാടകങ്ങളിൽ ഹിപ്പൊപ്പൊട്ടാമസിന്റെയും ആനയുടെയും വേഷമാണ് തനിക്ക് എനിക്ക് തരുന്നത്: നേരിട്ട പരിഹാസങ്ങളെ കുറിച്ച് രേവതി സുരേഷ്‌കുമാർ

അതേ സമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി തുടരുകയാണ് ഐശ്വര്യ. ഇന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ ഇന്നും ഐശ്വര്യ റായ് എന്ന താരത്തിനുള്ള ആരാധന തെല്ലും കുറഞ്ഞിട്ടില്ല.
രാജ്യവും ലോകവും ശ്രദ്ധിക്കുന്ന താരമെന്നതിൽ, മറ്റ് പലരേയും പോലെ ഐശ്വര്യയുടെ വ്യക്തിജീവിതവും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

ഐശ്വര്യയുടെ പ്രണയങ്ങൾ എന്നും ഗോസിപ്പ് കോളങ്ങളിലെ ചൂടൻ വിഷയമായിരുന്നു. ഇന്നത്തെ പോലെ സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്ന കാലമായിരുന്നതിനാൽ പലകഥകളും താരങ്ങൾ പോലും അറിയുന്നത് വൈകിയായിരിക്കും. സൽമാൻ ഖാൻ മുതൽ വിവേക് ഒബ്റോയ് വരെയുള്ള ഐശ്വര്യയുടെ പ്രണയങ്ങൾ എല്ലാവർക്കും അറിയുന്നതാണ്.

പിന്നീട് നടൻ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു ഐശ്വര്യ.
ഐശ്വര്യയുടെ കരിയറിലെ ഏറ്റവും വലിയ ചർച്ചയായി മാറിയ പ്രണയങ്ങളായിരുന്നു സൽമാൻ ഖാനുമായും വിവേക് ഒബ്റോയുമായും ഉണ്ടായ പ്രണയങ്ങൾ. രണ്ട് ബന്ധങ്ങളും അധികനാൾ നീണ്ടു നിന്നില്ലെങ്കിലും രണ്ടും വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു.

ഇതിനിടെ അപ്രതീക്ഷിതമായി ഐശ്വര്യ റായിയുടെ പേരിനൊപ്പം ഉയർന്നു കേട്ട പേരായിരുന്നു ബിസിനസ് പ്രമുഖൻ അനിൽ അംബാനിയുടേത്. സാധാരണ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്ന പതിവ് ഐശ്വര്യയ്ക്കില്ല. വളരെ ചുരുക്കം സമയങ്ങളിൽ മാത്രമേ അത്തരത്തിലൊരു നീക്കം ഐശ്വര്യ റായ് നടത്തിയിട്ടുള്ളൂ.

Also Read
ബന്ധുക്കളായിരുന്നു ഞങ്ങൾ, കല്യാണം കഴിക്കുമ്പോൾ പതിനേഴും പതിനഞ്ചും വയസ്സായിരുന്നു, നടൻ കെപി ഉമ്മറിന്റെ ഓർമ്മകളിൽ ഭാര്യയും മകനും

തന്നേയും അനിലിനേയും കുറിച്ചുള്ള ഗോസിപ്പുകൾ ഉയർന്നു വന്നതോടെ പ്രതികരിക്കാൻ ഐശ്വര്യ റായ് തീരുമാനിക്കുകയായിരുന്നു. എന്റെ പേര് എന്തിനാണ് എപ്പോഴും എന്തു കാര്യത്തേയും അലങ്കരിക്കാനായി വലിച്ചിഴയ്ക്കുന്നത് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അറിഞ്ഞപ്പോൾ ഒരുപാട് വികാരങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത്.

ഞാൻ അദ്ദേഹത്തെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. ഭാരത് ഷായുടെ പിറന്നാൾ ആഘോഷത്തിലാണ് അവസാനമായി കണ്ടത.് ടീനയും മറ്റുമുണ്ടായിരുന്ന ടേബിളിലാണ് ഞങ്ങൾ ഇരുന്നിരുന്നത്. അദ്ദേഹവും ആയുള്ള എന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് കേട്ടും ഞാൻ ഞെട്ടി. ഹലോ, അവർ സംസാരിക്കുന്നത് എന്നെക്കുറിച്ചാണല്ലോ? എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. ജീവിതത്തിൽ പുതിയ അനുഭവങ്ങൾ കൂട്ടിച്ചേർക്കുകയാണ് ഞാൻ.

ജോലിയും യാത്രകളും പരസ്യങ്ങളുമൊക്കെയായി ഞാൻ തിരക്കിലാണ് എപ്പോഴും പുതിയ വെല്ലുവിളികൾ ചുറ്റുമുണ്ട് എന്നും ഐശ്വര്യ പറഞ്ഞു. അതേസമയം വിവേക് ഒബ്റോയുമായുണ്ടായ ബ്രേക്ക് അപ്പിനെക്കുറിച്ച് സംസാരിക്കാൻ ഐശ്വര്യ വിസമ്മതിക്കുകയും ചെയ്തു. ഞാൻ എന്നെങ്കിലും എന്റെ വ്യക്തിജീ വിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ? ആളുകളുടെ ധാരണകളോട് പ്രതികരിക്കാൻ ഞാനില്ല.

ഞാൻ ഈ നിമിഷത്തിൽ ജീവിക്കുകയാണ്, ജീവിതം എനിക്ക് മുന്നിൽ സ്വയം തുറന്നു തരും എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. അതേസമയം ഫന്നേ ഖാൻ ആണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. 2018 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ഐശ്വര്യയുടെ പുതിയ ചിത്രം അണിയറയിൽ തയ്യാറെടുക്കുകയാണ്.

Also Read
സിനിമകളോ സിരിയലുകളോ ഇല്ല, പക്ഷേ ശിൽപാ ഷെട്ടിയുടെ സഹോദരി സമ്പാദിക്കുന്നത് കോടികൾ, നടിയുടെ വരുമാന മാർഗം അമ്പരപ്പിക്കുന്നത്

പൊന്നിയിൻ സെൽവൻ ആണ് പുതിയ സിനിമ. മണിരത്നം സംവിധാനം ചെയ്യുന്ന സിനിമയിൽ ഇന്ത്യൻ സിനിമയിലെ വലിയ താരങ്ങളാണ് അണിനിരക്കുന്നത്. വിക്രം, ജയം രവി, ജയറാം, കാർത്തി, വിക്രം പ്രഭു, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement