പഠിക്കുമ്പോൾ സ്‌കൂൾ നാടകങ്ങളിൽ ഹിപ്പൊപ്പൊട്ടാമസിന്റെയും ആനയുടെയും വേഷമാണ് തനിക്ക് എനിക്ക് തരുന്നത്: നേരിട്ട പരിഹാസങ്ങളെ കുറിച്ച് രേവതി സുരേഷ്‌കുമാർ

207

തെന്നിന്ത്യൻ സിനിമയിലെ മുൻകാല സൂപ്പർനായിക നടി മേനകയുടേയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റേയും മകളും നടി കീർത്തി സുരേഷിന്റെ സഹോദരിയുമാണ് രേവതി സുരേഷ്. സുരേഷ് കുമാർ തന്റെ സിനിമാ നിർമ്മാണ കമ്പനിക്ക് നൽകിയുന്ന പേരും രേവതിയുടേത് ആയിരുന്നു. രേവതി കലാമന്ദിർ എന്നായിരുന്നു പ്രൊഡക്ഷൻ ഹൗസിന്റെ പേര്.

Also Read
അതേ രോഗം തന്നെയാണ് എനിക്കും, രോഗാവസ്ഥ അറിഞ്ഞിട്ടും സ്വതന്ത്രയായി എന്നെ എന്റെ വഴിക്ക് വിട്ട മാതാപിതാക്കളും സഹോദരിയും എന്റെ ഭാഗ്യമാണ്: നടി ഇന്ദു തമ്പി പറയുന്നു

Advertisements

മേനകയ്ക്ക് പിന്നാലെ തെന്നിന്ത്യൻ സിനിമയിൽ നായികയായി തിളങ്ങുകയാണ് കീർത്തി സുരേഷ്.
തുടക്കം മലയാളത്തിലൂടെ ആയിരുന്നു എങ്കിലും തമിഴ്, തെലുങ്ക് ഭാഷകളിലാണ് കീർത്തി സുരേഷ് സജീവമായത്. അതേ സമയം രേവതി സൂരേഷും ഏവർക്കും സുപരിചിതയാണ്. കാശ്മീരം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ബാലതാരമായി രേവതി അഭിനയിച്ചിരുന്നു.

പിന്നീട് സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനായിരുന്നു രേവതിയുടെ ആഗ്രഹം. ഹിറ്റ്മേക്കർ പ്രിയദർശന്റെ സഹ സംവിധായികയായി പ്രവർത്തിച്ച രേവതി ഇപ്പോൾ സ്വതന്ത്ര സംവിധായക ആവാനുളള ഒരുക്കത്തിലാണ്. ഇപ്പോഴിതാ വണ്ണമുള്ളത് കാരണം ജീവിതത്തിൽ ഏറെ പരിഹസിക്കപ്പെട്ടയാളാണ് താനെന്ന് പറയുകയാണ് രേവതി സുരേഷ്. വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് നടിയുടെ വെളിപ്പെടുത്തൽ.

ചെറിയ ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ നാടകങ്ങളിൽ ആനയുടെയും ഹിപ്പൊപ്പൊട്ടാമസിന്റെയും വേഷമാണ് തനിക്ക് കിട്ടിയിരുന്നതെന്നും തന്നെ നായികയാക്കാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിരുന്നുവെന്നുമാണ് രേവതി പറയുന്നത്. ക്ലാസിലെ മെലിഞ്ഞ കുട്ടിയായിരിക്കും മിക്കപ്പോഴും നായികയാവുന്നത്.

Also Read
കല്യാണം കഴിഞ്ഞ് എന്നും ലക്ഷ്മിപ്രിയ ചെയ്തിരുന്നത് ഇങ്ങന; ലക്ഷ്മി പ്രിയയ്ക്ക് ആ രോഗമായിരുന്നു എന്ന് ഭർത്താവ് ജയേഷ്

എനിക്കും നായികയാകാമല്ലോ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നെന്താ അവർ ചാൻസ് തരാത്തതെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അത്തരം കുഞ്ഞുസങ്കടങ്ങൾ എത്രമാത്രം ഒരു കുട്ടിയെ സ്വാധീനിക്കുമെന്നൊക്കെ ഇപ്പോഴാണ് മനസ്സിലാകുന്നതെന്നും രേവതി സുരേഷ് പറയുന്നു. പ്ലസ് സൈസ് ഉള്ള സമയത്ത് രണ്ട് മണിക്കൂർ തുടർച്ചയായി സ്റ്റേജിൽ നൃത്തം ചെയ്ത ആളാണ് താനെന്നും അപ്പോഴും ആളുകൾ പരിഹസിച്ചിരുന്നുവെന്നും രേവതി പറയുന്നു.

തടിയുടെ പേരിൽ കൗമാരക്കാലത്ത് കേട്ട പല കമന്റുകളും തനിക്ക് വല്ലാത്ത അരക്ഷിതാവസ്ഥ ഉണ്ടാക്കി ഇരുന്നുവെന്നും അവർ പറയുന്നു. അമ്മയും അനിയത്തിയും സൗന്ദര്യമുള്ളവരാണല്ലോ, നീ എന്താ ഇങ്ങനെ ആയത് എന്ന് ഒരിക്കൽ ലൊക്കേഷനിൽ വെച്ച് ഒരാൾ ചോദിച്ചു വലിയ വിഷമം തോന്നി. ഫോട്ടോ എടുക്കാൻ പോലും ഞാൻ ആരെയും അനുവദിച്ചിരുന്നില്ല.

Also Read
എംജി ശ്രീകുമാറിനൊപ്പം സിനിമയിൽ വരെ പാടിയിട്ടുള്ള മികച്ച ഗായിക, പ്രശസ്തിയിലേക്ക് കുതിക്കുമ്പോൾ സൂപ്പർതാരവുമായി വിവാഹം, രാധികാദേവി എന്ന 18 കാരി രാധികാ സുരേഷ് ഗോപിയായ കഥ

ക്യാമറ കണ്ടാൽ ഓടിയൊളിക്കണമെന്ന ഫീൽ ആയിരുന്നു. സിനിമയുടെ അണിയറയിൽ നിൽക്കാനാണ് ഇഷ്ടം തോന്നിയിട്ടുള്ളതെന്നും രേവതി കൂട്ടിച്ചേർത്തു. പ്രിയദർശനൊപ്പം സഹസംവിധായികയായി തുടങ്ങിയ രേവതിയിപ്പോൾ സ്വതന്ത്ര സംവിധായികയാവാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement