കല്യാണിയും കിരണും വിവാഹത്തിനായുള്ള ഒരുക്കത്തിൽ! പരമ്പരയുടെ പേര് മൗനരാഗത്തിന് പകരം സ്വപ്നരാഗം എന്നാക്കാം എന്ന് ആരാധകർ

4150

മിന് സ്‌ക്രീൻ പ്രേക്ഷകരുടെ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മനസ്സിൽ പ്രതിഷ്ഠിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്.

മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. ഇപ്പോൾ ഓരോ നിമിഷവും കല്യാണി എന്ന കഥാപാത്രം നടത്തുന്നത് ഗംഭീരമായ പ്രകടനമാണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയ രംഗങ്ങൾക്കും നിരവധി ആരാധകരാണുള്ളത്.

Advertisements

ALSO READ

ഞാൻ എന്ത് പറഞ്ഞിട്ടും അദ്ദേഹം കൂൾ ആയില്ല! ബാബു ആന്റണിയുമായി അന്ന് കയ്യാങ്കളി വരെ എത്തിയ സംഭവത്തെക്കുറിച്ച് വ്യക്തമാക്കി പൊളി ഫിറോസ്

മലയാളി സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റിൽ മുന്നേറുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മനു സുധാകർ ആണ്. ഭാര്യ എന്ന സൂപ്പർഹിറ്റ് സീരിയലിനു ശേഷം മനു സംവിധാനം ചെയ്യുന്ന സീരിയൽ അടുത്തിടെയായി ഉദ്വേഗഭരിതമായ കഥാ സന്ദർഭങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

ഇതിൽ കല്യാണി കിരൺ പ്രണയജോഡികൾക്കും ആരാധകർ ഏറെയാണ്. ഇപ്പോൾ ഇവരുടെ ബന്ധം വിവാഹത്തോടടുത്ത് നിൽക്കുകയാണ്. ഈബന്ധത്തിൽ വളരെ നാളുകൾക്ക് ശേഷമാണ് കിരണിന്റെ അമ്മ സമ്മതിച്ചത്. സ്റ്റാർ മാ ചാനൽ സംപ്രേഷണം ചെയ്തു വന്നിരുന്ന സീരിയൽ മുദ്ദ മന്ദാരം എന്നതിന്റെ മലയാള പരിഭാഷയാണ് മൗന രാഗം.

ഐശ്വര്യ റംസായി ആണ് നായികാ കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ രാത്രിയാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്. കല്യാണി , കാദംബരി, വിക്രമാദിത്യൻ എന്നിവർ പ്രകാശന്റെ മക്കളാണ്. ബാലാജി ശർമ്മയാണ് പ്രകാശൻ എന്ന കഥാപാത്രമായി സ്‌ക്രീനിലെത്തുന്നത്.

നായകൻ കിരണിന്റെ മുറപ്പെണ്ണാണ് ദീപ. കിരണിന് കല്യാണിയെ ഇഷ്ടമാണ്. തിരിച്ച് കല്യാണിക്കും. ഇതാണ് പരമ്പരയുടെ ത്രെഡ്. കല്യാണി ഊമയാണ്. ഒരു ആൺകുഞ്ഞിനെ ആഗ്രഹിച്ചപ്പോഴാണ് കല്യാണിയുടെ അച്ഛന് കല്യാണിയെ കിട്ടുന്നത്. ഇതോടെ കല്യാണിയെ ഉപേക്ഷിച്ച് അച്ഛൻ മടങ്ങുകയായിരുന്നു.

അനാഥബാല്യത്തിൽ ഒരു അച്ഛന്റെ വാത്സല്യത്തിനായി കല്യാണി കൊതിക്കുമ്പോൾ, ഒരു ‘രക്ഷാധികാരി മാലാഖ’ അവളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതോടെയാണ് പരമ്പരയിൽ ട്വിസ്റ്റ് സംഭവിക്കുന്നത്. കിരണിന്റെ സഹോദരിയായ സോണിയയെ വിവാഹം ചെയ്യുന്നത് കല്യാണിയുടെ സഹോദരനാണ്.

ALSO READ

മലയാളികളെ ഒരുപാട് പൊട്ടിചിരിപ്പിച്ചിട്ടുള്ള ശ്രീനിവാസൻ വീട്ടിൽ ഒരു ഗൗരവക്കാരനാണ്! എന്റെ രണ്ട് മക്കളേയും അച്ഛൻ ആദ്യം എടുത്തിരുന്നില്ല : ശ്രദ്ധ നേടി അച്ഛനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങൾ

ഇപ്പോൾ കല്യാണിയും കിരണും വിവാഹത്തിനായുള്ള ഒരുക്കത്തിലാണ്. എന്നാൽ സീരിയലിലെ മറ്റു പല കഥാപാത്രങ്ങളും ഇതിനോടകം തന്നെ ഇവരുടെ വിവാഹം കഴിയുന്നത് സ്വപ്നം കണ്ടിരുന്നു. ഇപ്പോൾ മൌനരാഗത്തിലുള്ള കഥാപാത്രങ്ങളാണ് കൂടുതലായി സ്വപ്നം കാണുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

അതിനാൽ തന്നെ മൗനരാഗത്തിന് പകരം സ്വപ്നരാഗം എന്ന പേര് ആക്കാമെന്നാണ് പ്രേക്ഷകർ തമാശയായി പറയുന്നത്. മൗനരാഗത്തിന്റെ പുതിയ എപ്പിസോഡുകളിലൊക്കെ കല്യാണിയും കിരണും പരസ്പരം മാലയിടുന്നതായൊക്കെ കാണിച്ചിരുന്നു. എന്നാൽ ഇതും സ്വപ്നമായിരിക്കും എന്ന് പ്രേക്ഷകർ നേരത്തേ പ്രവചിക്കുകയും ചെയ്തിരുന്നു. 2 പേർ ഇത്രയേറെ തവണ വിവാഹം കഴിച്ച സീരിയൽ ഇത് മാത്രമാകുമെന്നാണ് പ്രേക്ഷകരുടെ പക്ഷം.

നലീഫ് ആണ് കിരൺ ആയെത്തുന്നത്. നായികയുടേയും നായകന്റേയും കെമിസ്ട്രി വലിയ കൈയ്യടി നേടുന്നുണ്ട്. മലയാളി സീരിയൽ പ്രേക്ഷകരുടെ ഇടയിൽ ചുരുങ്ങിയ സമയം കൊണ്ട് ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധ നേടിയ താരം ആണ് നലീഫ് ജിയ. മലയാളം ഒട്ടും അറിയാതിരുന്നിട്ട് പോലും തന്റെ അഭിനയ മികവ് കൊണ്ടാണ് നലീഫ് മലയാളികളുടെ പ്രിയപ്പെട്ടവനായത്.

Advertisement