ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സാന്ത്വനം. ഇതിനോടകം തന്നെ സൂപ്പർഹിറ്റായി മാറിയ ഈ പരമ്പരയുടെ ഓരോ എപ്പിസോഡും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. തമിഴിലെ സൂപ്പർഹിറ്റ് സീരിയൽ പാണ്ഡ്യൻ സ്‌റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.
ഇപ്പോഴിതാ സാന്ത്വനം കുടുംബത്തിലെ അനിയന്മാരുടെ വിവാഹവും ഹണിമൂണും മറ്റ് ആഘോഷങ്ങളെല്ലാം കഴിഞ്ഞിരിക്കുകയാണ്. നേരത്തെ ശത്രുക്കളെ പോലെയിരുന്ന ശിവനും അഞ്ജലിയും പതിയെ പ്രണയിച്ച് തുടങ്ങി. നിരന്തരം വഴക്ക് കൂടിയിരുന്ന അപ്പുവും ഹരിയും പരസ്പരം മനസിലാക്കി അഡ്ജസ്റ്റ്മെന്റുകൾ ആരംഭിച്ചു.
ഇങ്ങനെ എല്ലാ തരത്തിലും സന്തോഷമായി പോവുന്നതിനിടയിലാണ് ഇച്ചേച്ചി എന്ന് വിളിക്കുന്ന കാനഡ അപ്പച്ചി വീട്ടിലെത്തുന്നത്. ഇച്ചേച്ചിയും മകൾ കല്ലുവും വന്നതിന് പിന്നാലെ സാന്ത്വനം കുടുംബത്തിന്റെ കഥ മറ്റൊരു തലത്തിലേക്ക് മാറുകയാണ്. പ്രണയത്തിനും പരിഭവഭങ്ങൾക്കും ഇടയിലേക്ക് ഒരു കുഞ്ഞ് കൂടി വരണമെന്നുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് അധികം താമസമില്ലെന്നാണ് പുതിയ എപ്പിസോഡിൽ നിന്നും വ്യക്തമാവുന്നത്.
അതുപോലെ ബാലനും ദേവിയ്ക്കുമിടയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചും ഓരോന്നായി പുറത്ത് വരികയാണ്. അമ്മയും നാല് സഹോദരന്മാരും അടങ്ങുന്ന സാന്ത്വനം കുടുംബത്തിലേക്ക് വന്ന മൂത്ത മരുമകളാണ് ശ്രീദേവി. ഇപ്പോൾ അപർണയും അഞ്ജലിയും കൂടി അനിയന്മാരുടെ ഭാര്യമാരായി വീട്ടിലേക്ക് വന്നു. ഇവരെല്ലാം അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് സാന്ത്വനം.
എന്നിരുന്നാലും ഒരു കുഞ്ഞിന്റെ കുറവ് ആ വീട്ടിലുണ്ടെന്ന് നേരത്തെ തന്നെ പ്രേക്ഷകർ ചൂണ്ടി കാണിച്ചിട്ടുണ്ട്. ശിവനും ഹരിയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തം മക്കളായി വളർത്താമെന്ന പ്ലാനിങ്ങിൽ ആയിരുന്നു ദേവിയും ബാലനും. എന്നാൽ അപ്പച്ചിയുടെ നിർദ്ദേശപ്രകാരം ഇരുവരും ഡോക്ടറെ കാണാൻ പോകാൻ തയ്യാറാവുകയാണ്. കാനഡയിലേക്ക് തിരിച്ച് പോകുന്നതിന് മുൻപ് അപ്പച്ചി തന്നെ ഹരിയെയും ശിവനെയും ഇക്കാര്യം പറഞ്ഞ് ഏൽപ്പിച്ചിരുന്നു.
അവരുടെ നിർബന്ധത്തിൽ ഹോസ്പിറ്റലിൽ പോവാനെന്ന വിധത്തിൽ ബാലനും ദേവിയും വീട്ടിൽ നിന്നും ഇറങ്ങുന്നു. വഴിയിൽ കുറച്ച് നേരം ഇരിക്കുന്ന ഇരുവരും തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്നുള്ള ഫ്ളാഷ് ബാക്ക് തമ്മിൽ പറയുകയാണ്. വിവാഹം കഴിയുന്ന കാലത്ത് അനിയന്മാർ ചെറുപ്പം ആയിരുന്നത് കൊണ്ട് അവർ വളരുന്നത് വരെ തനിക്കായി ഒരു ജീവിതം വേണ്ടെന്ന് ബാലൻ തീരുമാനിക്കുകയും ദേവി അതിന് സമ്മതം മൂളുകയുമായിരുന്നു.
അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റി വച്ചു എന്ന് പലപ്പോഴും പറയുന്ന ഇരുവരും ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന കാര്യമാണ് ഇപ്പോൾ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം സാന്ത്വനം കുടുംബത്തിൽ അറിഞ്ഞാൽ കഥ വീണ്ടും മാറുമെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്തൊക്കെ പറഞ്ഞാലും ബാലനും, ദേവിക്കും ഒരു കുഞ്ഞ് വേണം.
അത് അത്യാവശ്യം തന്നെയാണ് ഇച്ചേച്ചി പറഞ്ഞതിനോട് പ്രേക്ഷകരും യോജിക്കുകയാണ്. ഇനിയുള്ള എപ്പിസോഡുകളിൽ അതിനെ കുറിച്ച ്പറയണമെന്നാണ് പുറത്ത് വന്ന പ്രൊമോ വീഡിയോയിൽ ആരാധകർ പറയുന്നത്. എന്തായാലും ഇപ്പോൾ ഹരിക്കും ശിവനും ഒരു കുടുംബം ആയില്ലേ. ഇനി കണ്ണൻ അല്ലേ ഉള്ളു. അവൻ പഠിക്കട്ടെ. ഇനിയെങ്കിലും ബാലേട്ടനും ദേവേച്ചിക്കും ഒരു കുട്ടി വേണം.
ഭാവിയിൽ ഈ അനിയന്മാരൊക്കെ കൂടെ ഉണ്ടാവുമെന്ന് ഒരു ഉറപ്പുമില്ല. അതുകൊണ്ട് ദേവിയും ബാലനും മാറി ചിന്തിക്കണം. അതേ സമയം അപ്പുവിനെയും അഞ്ജുവിനെ കുറിച്ചും ആരാധകർ പറയുന്നുണ്ട്. അപ്പുവിന് ജോലിക്ക് പോകാൻ ആഗ്രഹമുണ്ടെങ്കിൽ ജോലിക്ക് പോകുക തന്നെ വേണം. അഞ്ജലിയും അത് കണ്ട് പോവണമെന്നും ആരാധകർ കമന്റുകളിലൂടെ ആവശ്യപ്പെടുന്നു.