മിമിക്രി രംഗത്തു നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തി മലയാള സിനിമയിൽ തന്റേതായ ഇഒരു ഇടം നേടിയെടുത്ത താരമാണ് രമേഷ് പിഷാരടി. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടി കളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാൻ താരത്തിന് സാധിച്ചു.
സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകൻ ആയും മാറുകയായിരുന്നു താരം. ജയാമും കുഞ്ചാക്കോ ബോബനും നായകനായ പഞ്ചവർണ്ണ തത്ത, മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഗാനഗന്ധർവ്വൻ തുടങ്ങിയ സൂപ്പർഹിറ്റുകൾ രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്.
ഇപ്പോൾ മലയാളത്തന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് പിഷാരടി. അതേസമയം കപ്പല് മുതലാളി എന്ന സിനിമയിലാണ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ചത്. ഈ പറക്കും തളികയ്ക്ക് ശേഷം സംവിധായകൻ താഹ ഒരുക്കിയ ചിത്രമായിരുന്നു ഇത്. സിനിമയിൽ പിഷാരടിയെ നായകനാക്കാൻ തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് നിർമ്മാതാവ് മമ്മി സെഞ്ച്വറി ഇപ്പോൾ.
മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. പല താരങ്ങളും പിന്മാറിയ ശേഷമാണ് രമേഷ് പിഷാരടി ഈ സിനിമയിൽ നായകനാവുന്നത് എന്ന് നിർമ്മാതാവ് പറയുന്നു. താരങ്ങളെല്ലാം പിന്മാറിയപ്പോൾ സിനിമ എന്തായാലും ചെയ്യണമെന്ന് എനിക്ക് വാശിയായി.
അങ്ങനെയാണ് ഒരു പുതുമുഖത്തെ വെച്ച് ചെയ്യാമെന്ന് താഹ പറയുന്നത്. രമേഷ് പിഷാരടിയും ധർമ്മജനും ഉളള പരിപാടി ഒരുദിവസം ടിവിയിൽ കണ്ടു. അത് കണ്ടപ്പോ പിഷാരടിയെ എനിക്ക് പെട്ടെന്ന് സ്ട്രൈക്ക് ചെയ്തു. പിഷാരടിയെ കുടുംബ പ്രേക്ഷകർക്ക് ഒകെ ഇഷ്ടമാണ്. പെണ്ണുങ്ങൾക്ക് ഒകെ ഇഷ്ടമുളള ആർട്ടിസ്റ്റാണ്. ഞാൻ സംവിധായകനോട് പിഷാരടിയെ കുറിച്ച് പറഞ്ഞു.
അങ്ങനെ നടനെ കുറിച്ച് സംവിധായകൻ കുടുംബ പ്രേക്ഷകരോട് ചോദിച്ച് അറിഞ്ഞു. അപ്പോ എല്ലാവർക്കും പിഷാരടിയെ ഇഷ്ടമാണെന്ന് മനസിലായി. അങ്ങനെ രമേഷിനെ വിളിച്ചപ്പോൾ ഗൾഫ് ഷോയ്ക്ക് വേണ്ടിയാണ് എന്ന് വിചാരിച്ച് പുളളി ഓടിവന്നു. എന്നാണ് ഷോയെന്നാണ് ആദ്യം ചോദിക്കുന്നത്, മമ്മി സെഞ്ച്വറി പറയുന്നു. അപ്പോ ഷോയല്ല സിനിമയാണ്, രമേഷാണ് നായകൻ എന്ന് ഞാൻ പറഞ്ഞു.
കളിയാക്കല്ലെ എന്നായിരുന്നു പിഷാരടിയുടെ മറുപടി. അപ്പോഴും ഷോ എന്നാണ് എന്ന് പിഷാരടി ചോദിക്കുന്നത്. കഥ പറഞ്ഞപ്പോഴും ഇത് ഞാൻ ചെയ്താൽ ഏൽക്കുമോ എന്നാണ് പുളളി ചോദിക്കുന്നത്. ഇത്രയും വലിയ ക്യാരക്ടർ ചെയ്താൽ നന്നാകുമോ. ഞാൻ ചെറിയ കാരക്ടറുകളല്ലെ ചെയ്തത്. ഇങ്ങനെ ഇതുവരെ ചെയ്തിട്ടില്ല, പിഷാരടി പറഞ്ഞു.
എന്നാൽ സിനിമയിലെ സപ്പോർട്ടിങ് ആർട്ടിസ്റ്റുകളെല്ലാം വലിയ ആൾക്കാരാണ്. മുകേഷ്, ജഗതി, ജഗീഷ് അങ്ങനെ എല്ലാവരും ഉണ്ട്. പിഷാരടിയെ എല്ലാവരുംകൂടി പൊതിഞ്ഞേക്കുവാണ്. സിനിമയെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പിഷാരടിക്ക് വലിയ സന്തോഷമായി. എന്നാലും മനസിൽ ചെറിയൊരു പേടിയുണ്ട്. അങ്ങനെയാണ് രമേഷ് ചിത്രത്തിൽ എത്തുന്നത്. സിനിമയുടെ പബ്ലിസിറ്റിക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.
പക്ഷേ സിനിമയ്ക്ക് പറ്റിയത് അതിന്റെ ടെക്നിക്ക് അന്ന് രമേഷിന് അത്ര പിടിയുണ്ടായിരുന്നില്ല. ആ ഒരു ഇളകി കളിച്ചില്ല എന്നുളളതാണ് അതിന്റെ ഒരു പോരായ്മയായി എനിക്ക് തോന്നിയത്. രമേഷിനും കുഴപ്പമുണ്ട്, താഹക്കായുടെ കുഴപ്പവമുണ്ട്. താഹ ഇക്ക പിഷാരടിയെ കൊണ്ട് അങ്ങനെ പറഞ്ഞ് ചെയ്യിപ്പിച്ചില്ല. രമേഷിന് ഒരു ഫ്രീഡം കൊടുത്തു.
അതിന്റെ ഒരു കുറവായിരിക്കാം. ആദ്യത്തെ ആഴ്ചയിൽ നല്ല കളക്ഷൻ കിട്ടിയിരുന്നു. എന്നാൽ രണ്ടാമത്തെ ആഴ്ചയിൽ മൂന്ന് വലിയ പടങ്ങൾ വന്നപ്പോൾ തിരിച്ചടിയായി. മമ്മൂട്ടിയുടെ പാലേരി മാണിക്യം. ജയറാമിന്റെ ബിഗ് ഫാദർ, നീലത്താമര എന്നീ ചിത്രങ്ങളാണ് വന്നത്. എന്നാലും ഞങ്ങൾക്ക് വലിയ നഷ്ടമൊന്നും ഇല്ലാതെ പോയ പടമാണതെന്നും അഭിമുഖത്തിൽ നിർമ്മാതാവ് ഓർത്തെടുത്തു.