വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് ലേഖാ എംജി ശ്രീകുമാർ

15017

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയ ഗായകനാണ് എംജി ശ്രീകുമാർ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മിച്ച എംജി ഒരുകാലത്ത് മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിരം ഗായകനായിരുന്നു. മോഹൻലാലിന്റെ ശബ്ദത്തിൽ പാടാൻ അദ്ദേഹത്തിന് ഒരു പ്രത്യേകകഴിവ് തന്നെയാണ് ഉള്ളത്.

എംജിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖയും ഏവർക്കും പ്രിയപ്പെട്ടവരാണ്. നീണ്ട കാലം ലിവിങ്ങ് ടുഗെദർ ആയി കഴിഞ്ഞതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ പല പ്രാവശ്യം ഇരുവരും തുറന്ന് പറഞ്ഞിട്ടുള്ളതാണ്.

Advertisements

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് ലേഖ ഒരു യൂട്യൂബ് ചാനൽ ആരംഭച്ചിരുന്നു. കുക്കിംഗ് വീഡിയോയും മറ്റുമൊക്കെയാണ് ലേഖ പങ്കുവെച്ചിരുന്നത്. ഇപ്പോഴിതാ അഭിനയിക്കാൻ അവസരം വന്നിരുന്നതിനെ കുറിച്ചും ഒരു ദിവസത്തിന്റെ തുടക്കം എങ്ങനെ ആണെന്നുമൊക്കെ പറയുകയാണ് ലേഖ. ഡേ ഇൻ മൈ ലൈഫ് വീഡിയോ എന്ന സൂചന തന്നെങ്കിലും രാവിലെ എഴുന്നേറ്റത് മുതലുള്ള കാര്യങ്ങൾ അഭിനയിച്ച് കാണിക്കാൻ തനിക്ക് അറിയില്ലെന്നും ലേഖ പറയുന്നു.

Also Read
വലിയ പരിചയം ഒന്നുമില്ലാത്ത എന്നെ അന്ന് മമ്മൂക്ക റുമിലേക്ക് വിളിച്ചു അവിടെ ചെന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ; മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വെളിപ്പെടുത്തി അസീസ് നെടുമങ്ങാട്

ഒരു ദിവസം ഞാൻ എന്തൊക്കെ ചെയ്യും, എപ്പോൾ എഴുന്നേൽക്കും എപ്പോൾ കിടക്കും എന്നൊക്കെ കുറേ ആൾക്കാർ ചോദിച്ചിരുന്നു. നിങ്ങളൊക്കെ ചെയ്യുന്നത് പേലെയേ ഞാനും ചെയ്യാറുള്ളു. വേറൊന്നുമില്ല. ഞാൻ നേരത്തെ എഴുന്നേൽക്കാറുള്ള ആളാണ്. 4.30 ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും. ശേഷം അമ്പലത്തിൽ പോകും.

തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ എറണാകുളത്തപ്പനെ തൊഴാറുണ്ട്. 6.30 ആവുമ്പോഴാണ് ഞാൻ തിരിച്ച് വരാറുള്ളത്. നേരത്തെ പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലമാണ് തന്റേത്. രാവിലെ മുതലുള്ള കാര്യങ്ങൾ ഒരാളെ കൊണ്ട് വീഡിയോ എടുപ്പിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നാലരയ്ക്ക് വന്ന് അമ്പലത്തിൽ പോവുന്നതൊക്കെ വീഡിയോഗ്രാഫറെ കൊണ്ട് എടുപ്പിക്കുന്നത് മെനക്കേടുള്ള കാര്യമാണ്.

അല്ലെങ്കിൽ ശ്രീക്കുട്ടനെ കൊണ്ട് ചെയ്യിപ്പിക്കണം. അത് രണ്ടും നടക്കുന്ന കാര്യമല്ല. അല്ലെങ്കിൽ പിന്നെ കാലത്ത് പത്ത് മണിയ്ക്ക് ഇത് രാവിലെയാണെന്ന് പറഞ്ഞ് ഒരു ചീറ്റിങ്ങ് ഷോട്ട് ഓക്കെ ചെയ്യാം. അതെനിക്ക് പ്രയാസമുള്ള കാര്യമാണ്. കാരണം അഭിനയിക്കാൻ എനിക്ക് തീരെ അറിയില്ല. ജീവിതത്തിൽ അഭിനയിക്കാൻ പറ്റുന്ന പല മുഹൂർത്തങ്ങളിലും എനിക്ക് പിഴവ് വന്നിട്ടുണ്ട്. വീട്ടിൽ കുക്കിങ് സ്വന്തമായാണ് ചെയ്യുന്നത്. വീട് വൃത്തിയാക്കാനും മുറ്റമടിക്കാനുമൊക്കെ ഒരമ്മ വരാറുണ്ട്.

അപൂർവ്വമായി മാത്രമാണ് പുറത്തു നിന്നും ഭക്ഷണം വരുത്തുന്നത്. ഇപ്പോ കുറച്ചായി അദ്ദേഹം ഫ്ളവേഴ്സിൽ നിന്നും മാറി നിൽക്കുകയാണ്. കർക്കിടകമൊക്കെയല്ലേ, സുഖചികിത്സയൊക്കെ ചെയ്യുന്നുണ്ട്. ഒരുപാട് ഐറ്റംസൊന്നും ലഞ്ചിനുണ്ടാക്കാറില്ല. ഇടയ്ക്ക് പുറത്തേക്ക് പോവാറുണ്ടെന്ന് മാത്രം. ഇങ്ങനെ ഒരു യൂട്യൂബ് തുടങ്ങണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല.

Also Read
കല്യാണം കഴിഞ്ഞ് എന്നും ലക്ഷ്മിപ്രിയ ചെയ്തിരുന്നത് ഇങ്ങന; ലക്ഷ്മി പ്രിയയ്ക്ക് ആ രോഗമായിരുന്നു എന്ന് ഭർത്താവ് ജയേഷ്

കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് ചാനൽ തുടങ്ങുന്നത്. നെഗറ്റീവ് കമന്റസുമായി വരുന്നത് എന്നെ കുറിച്ച് അറിയാത്തവരാണ . കേട്ട് കേൾവി വെച്ച് ഇതാണ് ലേഖ എംജി ശ്രീകുമാർ എന്ന് പറയുന്നത് ശരിയല്ല. നമ്മൾ നന്നാവാൻ ഒറ്റ കാര്യം ചെയ്താൽ മതി. അത് പരദൂഷണം നിർത്തുക എന്നതാണ്.

എന്തും എഴുതി കൂട്ടുന്നതോ പറയുന്നതോ ശരിയല്ല. എന്നെ മാത്രം ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല. ആ സമയത്ത് തിരിച്ച് എന്തെങ്കിലും ചെയ്യണമെന്നൊക്കെ തോന്നാറുണ്ട്. എന്റെ മര്യാദയും സംസ്‌കാരവും അതിന് അനുവദിക്കുന്നില്ല. നല്ലത് ചെയ്യുക, മറ്റുള്ളവരെ കുറ്റം പറയാതിരിക്കുക, ഇതെല്ലാം കേട്ട് ചേച്ചി മൂഡൗട്ടാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. അങ്ങനെ അടിച്ച് പൊളിച്ചുള്ള ലൈഫൊന്നുമില്ല. കാലത്തും വൈകുന്നേരവും ജപം മുടക്കാറില്ല.

അദ്ദേഹത്തിന്റെ പ്രോഗ്രാമാണ് മിക്കപ്പോഴും കാണാറുള്ളത്. ഇങ്ങനെയൊക്കെയാണ് നമ്മുടെ ഒരു ചെറിയ ജീവിതം. യൂട്യൂബ് ചാനൽ തുടങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല, അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് തുടങ്ങിയത്. നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി നൽകാറുണ്ട്. മനസ്സിൽ തട്ടിയാണ് പറയുന്നത്. അടുത്തിടെ ചെയ്ത അട ദോശ വമ്പൻ ഹിറ്റാക്കി മാറ്റിയത് നിങ്ങൾ പ്രേക്ഷകരാണ് മനസ്സ് നിറഞ്ഞാണ് ഇത് പറയുന്നതെന്നും ലേഖ ശ്രീകുമാർ പറയുന്നു.

Advertisement